Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ ഭക്ഷണ ക്രമം: പ്രോട്ടീന് പ്രാധാന്യം നല്‍കുക

Untitled-2.jpg

റമദാനില്‍ ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ താല്‍പര്യമുള്ളവരാണ് നാമെല്ലാവരും. എന്നാല്‍, എല്ലാവരും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കാറില്ല. ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റും ബ്ലോഗറുമായ കരീമ ബിന്‍ത് ദാവൂദിന്റെ റമദാന്‍ ഭക്ഷണ നിര്‍ദേശങ്ങള്‍ വായിക്കാം.

ഭക്ഷണങ്ങളില്‍ അടങ്ങിയ വൈറ്റമിന്റെ അളവുകളുനസരിച്ച് മൂന്നായി തരംതിരിച്ചിട്ടുണ്ടെന്ന കാര്യം നമുക്കെല്ലാവര്‍ക്കുമറിയാമല്ലോ. കൊഴുപ്പടങ്ങിയവ(fats),കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീനുകള്‍ എന്നിവയാണവ.

എന്തുകൊണ്ട് പ്രോട്ടീന്‍?

മറ്റു വിഭാഗങ്ങളില്‍പ്പെട്ട ഭക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി സുസ്ഥിര ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങളാണ് പ്രോട്ടീന്‍ അടങ്ങിയവ. വിവിധ തരം ഇറച്ചികള്‍,പാല്‍,അണ്ടിപ്പരിപ്പ്,ബീന്‍സ്,ധാന്യങ്ങള്‍,പയര്‍വര്‍ഗങ്ങള്‍,വിത്തുകള്‍ എന്നിവയാണവ.

പ്രോട്ടീന്‍ അധികം ശരീരത്തില്‍ കെട്ടിനില്‍ക്കില്ല. ശരീരത്തിലെ കോശഘടനകളുടെ ഉദ്പാദനത്തിനും പേശികളുടെയും എല്ലുകളുടെയും തൊലിയുടെയും ഉദ്പാദനത്തിനും ഇവ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

അതുകൊണ്ടാണ് ബോഡി ബില്‍ഡര്‍മാര്‍ ഉയര്‍ന്ന് പ്രോട്ടീന്‍ അടങ്ങിയ പൗഡറുകള്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത്. ശരീരത്തില്‍ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ പ്രോട്ടീനുകള്‍ വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതല്‍ കാലം നിലനില്‍ക്കുന്നതും സുസ്ഥിരവുമായ എനര്‍ജി നല്‍കാന്‍ ഇവ സഹായിക്കുന്നു.

അര ഗ്രാം പ്രോട്ടീന്‍ ശരീരത്തിലെ ഒരു പൗണ്ട് കുറക്കാന്‍ സഹായിക്കുമെന്നാണ് ചില ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഗര്‍ഭിണികള്‍ക്കും നഴ്‌സുകള്‍ക്കും അത്‌ലറ്റ്‌സുകള്‍ക്കും പ്രായമായവര്‍ക്കും കൂടുതല്‍ പ്രോട്ടീന്‍ വേണ്ടതുണ്ട്. ഞാനും സ്ഥിരമായി നോമ്പെടുക്കുന്നയാളാണ് അതിനാല്‍ തന്നെ ദിവസവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് ഞാന്‍ നിര്‍ദേശിക്കാറുള്ളത്.

എന്നാല്‍ ഇതുകൊണ്ടുള്ള ഒരു ദോഷ വശം എന്തെന്നാല്‍ മൃഗങ്ങളുടെ ഇറച്ചിയില്‍ ആസിഡ് അടങ്ങിയതിനാല്‍ അത് ശരീരത്തില്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ഒരു പക്ഷേ ക്യാന്‍സറിനു വരെ കാരണമാകുന്നു. ഇതിനുള്ള പരിഹാരം ഭക്ഷണ ശേഷം ആല്‍ക്കലിന്‍ അടങ്ങിയ ഇലകളോ സലാഡുകളോ പച്ചനിറമുള്ള പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ കഴിക്കുക എന്നതാണ്. ചീര,പച്ച ഇലകളടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പ്രോട്ടീനിലടങ്ങിയ മാംസങ്ങളിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഇത്തരം ആല്‍ക്കലിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുന്നു. ഇവയിലടങ്ങിയ ഫൈബര്‍ ദഹനപ്രക്രിയ എളുപ്പമാക്കുന്നു. മലബന്ധം തടയാനും ഇവ സഹായിക്കുന്നു.

അവലംബം: muslimmatters.org

 

Related Articles