Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യന്റെ കുടുംബത്തകര്‍ച്ചയുടെ പരിണിത ഫലങ്ങള്‍

western.jpg

അമേരിക്കയില്‍ ഇപ്പോള്‍ വളരെ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ഒരു പൊതുപ്രശ്‌നമാണ് അക്രമങ്ങള്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിലുള്ള എല്ലാവരെയും അത് ഒരേ പോലെ ബാധിക്കുന്നു. 2010 ല്‍ മാത്രം 16250 പേര്‍ കൊല്ലപ്പെടുകയും 38360 പേര്‍ സ്വയം ജീവനൊടുക്കുകയും ചെയ്തു അവിടെ. ഈ മരണങ്ങളുടെ എണ്ണം കഥയുടെ ഒരു വശം മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഇത്തരം കൊലപാതകങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഗുരുതരമായ ശാരീരിക, മാനസിക രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ ഇതിലും കൂടുതലാണ്. അക്രമങ്ങല്‍ സമൂഹങ്ങളെ ക്രിയാത്മകതയില്‍ നിന്നും അകറ്റുകയും മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയുമില്ലാത്തവരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ പഠനത്തില്‍ 2009 മുതല്‍ ഒരു മാസത്തില്‍ ഒന്ന് എന്ന രീതിയില്‍ അമേരിക്കയില്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ 25 സ്റ്റേറ്റ്‌സിലായി 43 വെടിവെപ്പുകള്‍ ഇത്തരത്തിലരങ്ങേറിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിനു പുറമെയാണ് കുട്ടികള്‍ സ്‌കൂളുകളില്‍ നടത്തുന്ന വെടിവെപ്പുകള്‍. 2013 ജനുവരിയില്‍ മാത്രം എട്ട് സ്‌കൂള്‍ വെടിവെപ്പുകള്‍ അരങ്ങേറിയതായി പറയുന്നു.
എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?
അമേരിക്കയിലെ അക്രമങ്ങളെക്കുറിച്ച് പഠനം നടത്തിയ സ്റ്റീഫന്‍ എം ക്രാസന്‍ തന്റെ ലേഖനത്തില്‍ പറയുന്നത് കാണുക;
‘ കഴിഞ്ഞ അമ്പതോ അതിലധികമോ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അഞ്ച് സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ഇതിനു കാരണമായി വര്‍ത്തിക്കുന്നു. പരമ്പരാഗതമായ മതത്തെ തള്ളിക്കളഞ്ഞു, ധാര്‍മികതയെ അട്ടിമറിച്ചു, കുടുംബത്തകര്‍ച്ച സംഭവിച്ചു, സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധിക്കുന്ന ശക്തമായ സമൂഹങ്ങളുടെ അഭാവം, എല്ലാം നശിപ്പിച്ചുകളയുന്ന മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുടെ ഉപയോഗം എന്നിവയാണവ. ഒരു സ്ഥിരം സംഭവമെന്ന പോലെ പതിവ് കാഴ്ചയാണ് അമേരിക്കയില്‍ ഇത്തരം കൊലപാതകങ്ങള്‍. വീടുകളിലുള്ള ആഭ്യന്തര അക്രമങ്ങളകട്ടെ, സിനിമകളിലൂടെ മനുഷ്യമനസ്സുകളിലേക്ക് വ്യാപിക്കുന്ന അക്രമവാസനകളാകട്ടെ, പുറത്ത് തെരുവില്‍ നടക്കുന്ന കൂട്ടു ചേര്‍ന്നുള്ള അക്രമങ്ങളാകട്ടെ, എല്ലാം ആയുധങ്ങള്‍ കൈവശം വച്ചുള്ളതാണ്. എല്ലായിടത്തും അക്രമങ്ങള്‍ വ്യാപിക്കുകയാണ്.
സാമൂഹികമായ ചില കാരണങ്ങള്‍ കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. വ്യാപകമായ അനീതിയും വിവേചനവും അക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തീര്‍ച്ചയായും അത് കൊല്ലാനും അക്രമത്തിനുമുള്ള ലൈസന്‍സല്ല. പക്ഷെ ഇത്തരം വിവേചനത്തിനിരയാകുന്നവരില്‍ അക്രമ വാസന വര്‍ദ്ധിച്ചു വരുന്നതായി കാണാം. മാനസികമായ തകര്‍ച്ചയാണ് മറ്റൊരു പ്രധാന കാരണം. അത്തരം ആളുള്‍ ആയുധം കൈയ്യിലേന്തിയാല്‍ അപകടമുണ്ടാകുന്നു. ന്യൂയോര്‍ക്ക് ടൈംസ് 2000 ത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന 100 പേരില്‍ നടത്തിയ പഠനത്തില്‍ പകുതിയിലധികവും മാനസിക പ്രശ്‌നമനുഭവിക്കുന്നവരായി കാണപ്പെട്ടു.
ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തുന്നവരില്‍ ചിലര്‍ മതത്തിന്റെ പേരിലാണ് ഇത് നടത്തുന്നതെന്ന് അവകാശപ്പെടുന്നു. അത് എന്നെപ്പോലുള്ളവരെ പോലും തീവ്രവാദികളായി മുദ്രകുത്തപ്പെടാന്‍ കാരണമാകുന്നു.
മറ്റുള്ളവരാണ് അക്രമണം നടത്തുന്നതെങ്കില്‍ ആരും അവരുടെ മതപശ്ചാത്തലം അന്വേഷിക്കാറില്ല. അപ്പോള്‍ അതൊക്കെ മാനസിക പ്രശ്‌നമായി വിശദീകരിക്കും.ഇതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.
തീര്‍ച്ചയായും ഏതു തരം അക്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്നല്ലെങ്കില്‍ നാളെ ഞാനും അതിന്റെ ഇരയായിത്തീരും എന്നതാണ് വാസ്തവം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. അബദ്ധത്തില്‍ നമ്മുടെ മക്കളും ഇത്തരം കാഴ്ചകള്‍ കണ്ടാല്‍ അവരുടെ മനസ്സിലും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയില്ലേ? സഹോദരന്‍ സഹോദരിയെ വെടിവച്ചു കൊല്ലുന്നു, നാലു വയസ്സുകാരന്‍ കൂട്ടുകാരനെ വെടിവച്ചു കൊല്ലുന്നു തുടങ്ങിയ വാര്‍ത്തകള്‍ നാം വായിക്കുന്നു.
സ്‌കൂളിലുള്ള എന്റെ കുട്ടികളുടെ സുരക്ഷയോര്‍ത്ത് ചിലപ്പോള്‍ ഞാന്‍ ഞെട്ടിയുണരാറുണ്ട്. എന്തുകൊണ്ടാണ് എന്റെ കുഞ്ഞ് എവിടെയും സുരക്ഷിതനല്ലാത്തത്?

വിവ: അത്തീഖുറഹ്മാന്

Related Articles