Current Date

Search
Close this search box.
Search
Close this search box.

ആസ്വാദ്യകരമാവേണ്ട ദാമ്പത്യബന്ധം

bride-grom.jpg

ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുന്ന സ്‌നേഹത്തിന്റെ പ്രകടനമാണ് ശാരീരികബന്ധം. സ്‌നേഹത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നതിലും സുദൃഢമാക്കുന്നതിലും ശാരീരികബന്ധത്തിന് സുപ്രധാന പങ്കാണുള്ളത്. ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തെ ഹൃദ്യമാക്കുന്നതിനുതകുന്ന ഏതാനും നിര്‍ദ്ദേശങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.

1. ഹൃദയമറിഞ്ഞുള്ള ആത്മാര്‍ത്ഥ സ്‌നേഹവും പരസ്പരം മനസിലാക്കലുമാണ് ശാരീരികബന്ധത്തിന്റെ സുപ്രധാനമായ ഘടകം.
2. ഇണയുടെ സൗന്ദര്യത്തെയും കണ്ണുകളെയും, ധരിച്ചിരിക്കുന്ന വസ്ത്രത്തെയും പ്രശംസിക്കല്‍ ഒരിക്കലും കിടപ്പുമുറിയില്‍ പരിമിതമാവരുത്. അതിന് പ്രത്യേക സമയമോ കാലമോ നിശ്ചയിക്കേണ്ടതില്ല. പരസ്യമായും രഹസ്യമായും പ്രശംസിക്കാവുന്നതാണ്.
3. നിനക്ക് അവളോടുള്ള താല്‍പര്യത്തിന്റെ കാരണം അവളുടെ ശാരീരികവും സ്വഭാവപരവുമായ മികവാണെന്ന് അവളെ അറിയിക്കണം.
4. വായ വൃത്തിയായി സൂക്ഷിക്കുന്നതിനും മുടി ചീകുന്നതിനും താല്‍പര്യം കാണിക്കണം. കുളിക്ക് ശേഷം നല്ല രീതിയില്‍ വസ്ത്രം അണിയാനും സുഗന്ധം ഉപയോഗിക്കാനും ശ്രദ്ധിക്കുക.
5. നിന്റെ ഇണ നിന്റെ മാതാവല്ലെന്ന് നീ ഓര്‍ക്കണം. ആത്മാര്‍ത്ഥമായ സ്‌നേഹവും പരസ്പരം മനസിലാക്കലും ഉമ്മയോടും സഹോദരിമാരോടും പെണ്‍മക്കളോടും  ഉണ്ടാവും. എന്നാല്‍ ശാരീരിക പൊരുത്തം ഇണക്ക് മാത്രം അവകാശപ്പെട്ടതാണ്. അവളുടെ അധരങ്ങളില്‍ ചുംബനമര്‍പ്പിക്കുകയും നാവും ചുണ്ടുകളും ഊമ്പുകയും ചെയ്യണം. അവള്‍ ഒരു നൈര്‍മല്യമുള്ള സ്ത്രീയാണെന്ന ബോധ്യത്തോടെ അവളെ തടവുകയും തലോടുകയും ചെയ്യണം.
6. അവളോടുള്ള ഓരോ സംഭാഷണവും, പ്രവര്‍ത്തനവും, ഇടപെടലും പുതുമകള്‍ നിറഞ്ഞ വിധത്തില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
7. സവിശേഷമായ ഒരു ഭക്ഷണം കഴിക്കുന്നതിന് നിങ്ങള്‍ സ്വീകരിക്കുന്ന മുന്നൊരുക്കം ശാരീരിക ബന്ധത്തിലും പാലിക്കുക. ലൈംഗികബന്ധത്തെ ഒരു മത്സരമായി കണക്കാക്കരുത്. മറിച്ച് വിശപ്പ് മാറ്റുന്നതോടൊപ്പം ആസ്വാദനത്തിനും പ്രാധാന്യം നല്‍കണം. നിന്നേക്കാള്‍ ഉപരിയായി നീ അവളെ പരിഗണിക്കേണ്ടതുണ്ട്. നീ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി അവള്‍ നിനക്കത് തിരിച്ച് നല്‍കും.
8. ശാരീരികമായി തൃപ്തി വരുന്നത് വരെ പരസ്പരം ആസ്വദിക്കാവുന്നതാണ്. നോമ്പുകാരനായിരിക്കെയും ഇഹ്‌റാമിലായിരിക്കുമ്പോഴും മാത്രമാണ് അല്ലാഹു അത് വിലക്കിയിട്ടുള്ളത്. കൂടാതെ ഇണക്ക് കൂടുതല്‍ ആസ്വാദനവും ആനന്ദവും ലഭിക്കുന്ന കാര്യങ്ങളിലാണ് ഓരോരുത്തരും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്.
9. കിടപ്പറയില്‍ നീ ഒരിക്കലും സ്വാര്‍ത്ഥനാകരുത്. നിന്റെ ആസ്വാദനം കഴിഞ്ഞാല്‍ അവളുടെ ആസ്വാദനത്തെ പരിഗണിക്കാതെ നീ കിടക്കരുത്. അവളുടെ കാര്യത്തില്‍ നീ ഉദാരത കാണിക്കേണ്ടതുണ്ട്.
10. വീടിന് പുറത്ത് ലൈംഗികവിശുദ്ധി കാത്തു സൂക്ഷിക്കുകയും നിന്റെ ശക്തി ഇണക്കായി മാറ്റിവെക്കുകയും ചെയ്യുക. നീയൊരിക്കലും വിലക്കപ്പെട്ടവയിലേക്ക് നീങ്ങുകയോ അനുവദനീയമായതിനെ അവശേഷിപ്പിക്കുകയോ ചെയ്യരുത്.
11. വൃത്തികേടുകള്‍ അനുകരിക്കുന്നതും പതിവ്രതകളും വിശുദ്ധരുമായ ഇണകളെ അഴിഞ്ഞാട്ടകാരികളോടും വേശ്യകളോടും താരതമ്യപ്പെടുത്തുന്നതും നിങ്ങള്‍ വെടിയണം. പകല്‍വെട്ടത്തിലും ക്യാമറകള്‍ക്ക് മുന്നിലും വ്യഭിചരിക്കാന്‍ മടിക്കാത്ത വേശ്യകള്‍ സംസാരിക്കുന്നത് പോലെ നാണം കുണുങ്ങിയായ അവള്‍ നിന്നോട് സംസാരിക്കുമെന്ന് നീ പ്രതീക്ഷിക്കരുത്.
12. ശാരീരിക ബന്ധത്തിന് ശേഷം ചുംബനവും ആലിംഗനവും നല്‍കാന്‍ നീ ഒരിക്കലും മറക്കരുത്. ഒരുമിച്ച് കുളിക്കുകയും ചെയ്യണം, അതിനെ ശരിവെക്കുന്ന സ്വഹീഹായ ഹദീസുകളുണ്ട്. നിന്റെ താല്‍പര്യം പൂര്‍ത്തീരിച്ചതിനും ആനന്ദം പകര്‍ന്ന് നല്‍കിയതിനും അവളോട് നന്ദി രേഖപ്പെടുത്തണം. സ്‌നേഹവും പരസ്പര ധാരണയും പോഷിപ്പിക്കുന്നതാണത്.
13. ഇണയുമായുള്ള ബന്ധം ഇഹലോകത്ത് ആസ്വാദനവും പരലോകത്ത് പ്രതിഫലവും നല്‍കുന്ന കാര്യമാണ്. നിന്റെ മനസിനെ പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നത് രക്ഷിക്കുകയും ചെയ്യും.
14. ശാരീരികമായ ബന്ധത്തിന് മുമ്പോ ശേഷമോ ഒരിക്കലും അവളെ ആക്ഷേപിക്കുകയോ കോപിക്കുകയോ ശപിക്കുകയോ ചെയ്യരുത്. തീര്‍ത്തും ഒഴിവാക്കേണ്ട സ്വഭാവമാണവ.
15. മനസ് പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥയില്‍ പൂര്‍ണ്ണമായ ശാന്തതയിലെത്തുന്നതിന് മുമ്പ് ശാരീരിക ബന്ധം ഒഴിവാക്കുകയെന്നത് വളരെ പ്രധാനമാണ്. പരസ്പര വിരുദ്ധങ്ങളായ വികാരങ്ങളുടെ സംഗമമായിരിക്കും അതുണ്ടാക്കുക.
16. ശാരീരികമായ ബന്ധമെന്ന് സംയോഗം മാത്രമല്ലെന്ന് തിരിച്ചറിയണം. അവള്‍ പലപ്പോഴും നിന്നില്‍ നിന്നുള്ള ചുംബനമോ ലാളനയോ തലോടലോ ആഗ്രഹിക്കുന്നുണ്ടാകും. ആവശ്യാനുസരണം നീ അത് നല്‍കാന്‍ മടികാണിക്കരുത്. താന്‍ ശാരീരിക ബന്ധത്തിന് തയ്യാറല്ലത്തപ്പോള്‍ ഭര്‍ത്താവിനെ ചുംബിക്കാന്‍ ഭയക്കുന്ന എത്രയോ ഭാര്യമാരുണ്ട്. തങ്ങളുടെ ചുംബനം ഒരു ക്ഷണമായി അവര്‍ മനസിലാക്കുമോ എന്നവര്‍ ഭയപ്പെടുന്നു.

 

Related Articles