Current Date

Search
Close this search box.
Search
Close this search box.

‘ഞാന്‍ ഇപ്പോള്‍ രാജ്യമില്ലാത്തവള്‍’

2020 ഡിസംബറിലാണ് ഗാദ നജീബക്ക് ഈജിപ്ഷ്യന്‍ ഭരണകൂടത്തില്‍ നിന്നും ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. നിങ്ങളുടെ പൗരത്വം ഇല്ലാതാകുന്നു എന്നായിരുന്നു ഫോണില്‍ പറഞ്ഞത്. ആ ദിവസം രാവിലെ തന്നെ ഈജിപ്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. 2011ലെ അറബ് വസന്തത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആക്റ്റിവിസ്റ്റ് കൂടിയാണിവര്‍. ഗാദ നജീബയുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി അമേലിയ സ്മിത് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍….

കുടുംബം ?

പിതാവ് സിറിയന്‍ വംശജനാണ്. ഈജിപ്ത് അല്ലാതെ മറ്റൊരു പൗരത്വവും ഗാദക്ക് ഇല്ല. എന്നാല്‍ താന്‍ സിറിയന്‍ വംശജയും സിറിയന്‍ പാസ്‌പോര്‍ട്ടുള്ളയാളാണെന്നും പറഞ്ഞാണ് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി പൗരത്വം നിഷേധിച്ചത്. എന്നാല്‍ അവരുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകളൊന്നും സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈജിപ്തിലും സിറിയയിലും ഈ അവകാശവാദം അന്വേഷിക്കുകയും ഞാന്‍ പറയുന്നത് സത്യമാണെന്ന നിഗമനത്തിലെത്തുകയുമായിരുന്നു.

കോടതിയെ സമീപിച്ചോ ?

ഈജിപ്ത് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഭിഭാഷകനായ ഖാലിദ് അലി മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് കോടതി ഹരജി പരിശോധിക്കും. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, ഈജിപ്ഷ്യന്‍ ജുഡീഷ്യറിയിലെ ഞങ്ങളുടെ അനുഭവം കയ്‌പേറിയതും നിരാശാജനകവുമാണ്. നമ്മുടെ ജുഡീഷ്യറി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതിയുടെ മുന്‍കാല വിധികള്‍ കണക്കിലെടുക്കുമ്പോള്‍, രാഷ്ട്രീയ എതിരാളികളെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തുകയാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ലാത്തതിനാല്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയല്ല. കോടതി വിധി എനിക്ക് അനുകൂലമാണെങ്കിലും ഞാന്‍ എന്റെ പൗരത്വം നിലനിര്‍ത്തിയാലും, മറ്റു പലരെയും പോലെ എന്റെ പാസ്പോര്‍ട്ട് പുതുക്കില്ല.

ഇപ്പോള്‍ എവിടെയാണ് താമസം ?

2015ലാണ് ഞാന്‍ ഭര്‍കത്താവും ഈജിപ്ത് വിടുന്നത്. തങ്ങളെ ഇനി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഈജിപ്ത് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.

ഭീകരവാദ കുറ്റം ചുമത്തിയും, സംസ്ഥാന സുരക്ഷയെ തടസ്സപ്പെടുത്തുന്നു എന്നുമാരോപിച്ച് തങ്ങളുടെ അസാന്നിധ്യത്തില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തങ്ങള്‍ തുര്‍ക്കിയില്‍ എത്തിയതിന് ശേഷം ഞങ്ങളുടെ അഞ്ച് കുടുംബാംഗങ്ങളെ അവരുടെ പരസ്യമായ തുറന്നുപറച്ചിലിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എന്റെയും ഭര്‍ത്താവിന്റെയും കുടുംബവും ഞങ്ങളില്‍ നിന്നും ചിതറിക്കിടക്കുകയാണ്.

തുര്‍ക്കിയിലെ ജീവിതം ?

ഈജിപ്തില്‍ നിന്നും നാടുകടത്തപ്പെട്ട 33000ഓളം ഈജിപ്തുകാര്‍ തുര്‍ക്കിയില്‍ പ്രവാസിയായി കഴിയുന്നുണ്ട്. ഈജിപ്ത് അടക്കം മറ്റു രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെട്ട ഇത്തരക്കാരുടെ പാസ്‌പോര്‍ട് പുതുക്കി നല്‍കാന്‍ ഈജിപ്ഷ്യന്‍ എംബസിയും കോണ്‍സുലേറ്റും തയാറാകുന്നില്ല. അതിനാല്‍ തന്നെ തുര്‍ക്കിയെ ഈജിപ്ത് തങ്ങളുടെ ശത്രുവായാണ് കാണുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നാടു കടത്തുകയും പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരിക്കുകയാണ് ഈജിപ്ത് ഭരണകൂടം ചെയ്യുന്നത്. താന്‍ സിറിയന്‍ പൗരത്വമുള്ളയാളാണെന്നാണ് അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടം പറയുന്നത്.

കുടുംബം

ഭര്‍ത്താവായ ഹിഷാം അബ്ദുല്ല പ്രമുഖ ടെലിവിഷന്‍ അവതാരകനും മാധ്യമപ്രവര്‍ത്തകനുമാണ്. 2018ല്‍ ഇവരുടെ പാസ്‌പോര്‍ടിന്റെ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഭര്‍ത്താവിന്റെയും നാല് കുട്ടികളുടെയും പാസ്‌പോര്‍ട് പുതുക്കി നല്‍കാന്‍ തുര്‍ക്കിയിലെ ഈജിപ്ത് കോണ്‍സുലേറ്റ് വിസമ്മതിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ രാജ്യമില്ലാത്തവളായി മാറിയിരിക്കുകയാണ്.

 

അവലംബം: middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles