Current Date

Search
Close this search box.
Search
Close this search box.

‘മണിപ്പൂരിനോട് പ്രധാനമന്ത്രി മുഖം തിരിച്ചു’

മണിപ്പൂരിലെ പ്രമുഖ നാടക രചയിതാവും സംവിധായകനുമായ രതന്‍ തിയാമുമായി ദി വയറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

‘മണിപ്പൂരിനോട് പ്രധാനമന്ത്രി മുഖം തിരിച്ചിരിക്കുകയാണെന്നും മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാനും അനുരഞ്ജനത്തിനും മുന്‍കൈയെടുക്കാന്‍ തന്നോട്  ആവശ്യപ്പെടുകയാണെങ്കില്‍ അത് പരിഗണിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് ആഴ്ചയായി മണിപ്പൂര്‍ കത്തുകയാണ്. നിങ്ങളുടെ സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് ?

നോക്കൂ, മണിപ്പൂര്‍ ഇതിന് മുന്‍പ് ഒരിക്കലും ഇത്തരത്തില്‍ ഒരു ഭീതിതമായ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല. ഞാനും എന്റെ ജീവിതത്തിനിടെ ഇത്തരത്തില്‍ ഒരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ല. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും യഥാര്‍ത്ഥത്തില്‍ അറിയില്ലായിരുന്നു. എന്നാല്‍ വെടിവെപ്പു കൊലപാതകവും ബുള്ളറ്റുകളെയും സ്വീകരിക്കുക എന്നു മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. നിരവധി വിധവകളെയും അനാഥകളെയുമാണ് നാം ഇതിലൂടെ സൃഷ്ടിച്ചത്.

ഇന്ത്യ നിങ്ങളോട് മുഖം തിരിച്ചു എന്നാണോ നിങ്ങള്‍ കരുതുന്നത് ?

അതെ, നമ്മെ സഹായിക്കാന്‍ ആരാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മാധ്യമങ്ങളും അവിടെ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ കൃത്യമായി വര്‍ ചെയ്തിട്ടില്ല. അവിടെ സമാധാനം കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. അവിടെ ക്രമസമാധാനവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ പരാജയമാണ്.

അതിന്റെ അമര്‍ഷവും സങ്കടവും താങ്കളുടെ മുഖത്ത് കാണുന്നുണ്ട്, താങ്കളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. ശരിയല്ലേ ?

തീര്‍ച്ചയായും, എനിക്ക് നല്ല അമര്‍ഷമുണ്ട്. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഇതില്‍ ഇടപെടാനും എന്തെങ്കിലും ചെയ്യാനും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാന്‍ നിരവധി തവണ അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വാക്ക് പോലും പറയാന്‍ അദ്ദേഹം തയാറായിട്ടില്ല. അദ്ദേഹത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ വസ്ത്രത്തിന്റെ ഒരറ്റത്തിന് തീപിടിച്ചാല്‍ അത് അണക്കാന്‍ വേണ്ടി നമ്മള്‍ അതില്‍ വെള്ളമൊഴിക്കില്ലേ.

താങ്കള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുകയോ കത്തെഴുതുകയോ ചെയ്തിരുന്നോ ?

ഇല്ല, ഞാന്‍ പത്രമാധ്യമങ്ങളിലൂടെ ഞാന്‍ ഇക്കാര്യം ഉണര്‍ത്തിയിരുന്നു. ഞാന്‍ ചെറിയ ആള്‍ ആണ്. എന്നാല്‍ അവയെല്ലാം നിരസിക്കപ്പെടുകയാണുണ്ടായത്. ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്നും ലഭിച്ചില്ല. ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതില്‍ ഇടപെടേണ്ട ഉത്തരവാദിത്വം നമ്മുടെ രാജ്യത്തിനുണ്ട്. കുകി വിഭാഗവും മെയ്തി വിഭാഗവും തമ്മില്‍ ഒരിക്കലും യോജിപ്പിക്കാന്‍ കഴിയാത്തത്ര തരത്തില്‍ മുറിവേറ്റു പോയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ മന്‍കിബാതില്‍ പ്രധാനമന്ത്രി ഗുജറാത്തിലെ ചുഴലിക്കാറ്റിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായി 140 പേര്‍ കൊല്ലപ്പെട്ട മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ പൊതുജനത്തോട് സംസാരിച്ചില്ല. മോദി നിരാശപ്പെടുത്തിയോ ?

ഇത് വളരെ ആശ്ചര്യകരമാണ്. മണിപ്പൂരില്‍ സമാധാനത്തിനായി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഞാന്‍ നിരവധി തവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനൊന്നും മറുപടി ലഭിച്ചില്ല. ഞായറാഴ്ചത്തെ ‘മന്‍ കി ബാത്തില്‍’ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചതും പ്രധാനമന്ത്രി മോദിയുടെ മൗനവും എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഗുജറാത്തിലെ ചുഴലിക്കാറ്റിനെ കുറിച്ചും 40 വര്‍ഷം പിന്നിട്ട അടിയന്തരാവസ്ഥയെ കുറിച്ചുമെല്ലാം സംസാരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്.

മണിപ്പൂരിന് ഏറ്റവും ആവശ്യമുള്ള സമയത്ത് പ്രധാനമന്ത്രി മുഖം തിരിച്ചോ ?

അതെ, മണിപ്പൂരിന് ഏറ്റവും ആവശ്യമുള്ള സമയത്ത് പ്രധാനമന്ത്രി മുഖം തിരിച്ചു. പ്രധാനമന്ത്രി ഒന്നുകില്‍ പ്രതിസന്ധിയുടെ ഗൗരവം മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ അത് കാര്യമാക്കുന്നില്ല. മണിപ്പൂരിലെ മുഴുവന്‍ ജനങ്ങളും ചോദിക്കുന്നു ”ഞങ്ങള്‍ എവിടെ പോകണം? ഞാന്‍ എന്തുചെയ്യും?’ അസ്തിത്വവാദപരമായ ചോദ്യങ്ങളാണിവ.

മാധ്യമങ്ങളോ ?

മാധ്യമങ്ങള്‍ പ്രത്യേകിച്ചും തങ്ങളോട് പുറംതിരിഞ്ഞു നിന്നു. മാധ്യമങ്ങള്‍ തങ്ങളെ അവഗണിക്കുന്നു എന്നും ജനങ്ങള്‍ ആരോപിക്കുന്നു. ഇതിന് ഒരു ഉദാഹരണം പറഞ്ഞാല്‍, ടെലിവിഷന്‍ വാര്‍ത്തകളില്‍ കാലാവസ്ഥ വാര്‍ത്തകള്‍ കാണിക്കുമ്പോള്‍, കിഴക്ക് ഭാഗത്ത് ഇന്ത്യയില്‍ സംസ്ഥാനങ്ങളൊന്നും ഇല്ലെന്ന മട്ടില്‍ വാര്‍ത്ത കൊല്‍ക്കത്തയില്‍ നിര്‍ത്തുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്.

മുഖ്യമന്ത്രി ബൈരണ്‍ സിങ്ങിനെ പിരിച്ചുവിടേണ്ട സമയമായോ ?

കേന്ദ്രസര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളാണത്. എന്നാല്‍, മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളായിട്ടും ബൈരണ്‍ സിങ്ങ് സര്‍ക്കാരില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.

ഇരു സമുദായങ്ങള്‍ക്കിടയിലും അനുരഞ്ജനം സാധ്യമാണോ ?

അനുരഞ്ജനം സാധ്യമാണോ അതോ സംഭവിക്കുന്നില്ലേ എന്ന് പലരും ചോദിച്ചു. കുക്കി, മെയ്ത സമുദായങ്ങള്‍ക്കിടയില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയില്ല. പ്രത്യേക ഭരണത്തിനായുള്ള കുക്കികളുടെ ആവശ്യം അംഗീകരിച്ചാല്‍ തന്നെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രണ്ട് സമുദായങ്ങള്‍ക്കും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരുപക്ഷേ അവര്‍ക്ക് അയല്‍ക്കാരായി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമോ? ദേഷ്യവും ഭിന്നതയും പരിഹരിക്കാനാകാത്ത വിധം ആഴത്തില്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ല.

 

അവലംബം: ദി വയര്‍

Related Articles