Current Date

Search
Close this search box.
Search
Close this search box.

‘പാകിസ്താന്‍, എന്റെ രണ്ടാമത്തെ ഇഷ്ടരാജ്യം’

നാല് വര്‍ഷം കറാച്ചിയില്‍ ഇന്ത്യയുടെ കോണ്‍സുല്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുകയും 40 തവണ പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്ത മുതിര്‍ന്ന ലോക്‌സഭ അംഗവുമായ മണി ശങ്കര്‍ അയ്യരുമായി ദി വയര്‍ പ്രതിനിധി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍. അടുത്തിടെ പ്രകാശനം ചെയ്ത തന്റെ ജീവചരിത്രമായ Memoirs of a Maverick ഉമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളാണ് പ്രധാനമായും അഭിമുഖത്തിലുള്ളത്.

 

പാകിസ്താനെക്കുറിച്ച് ഇന്ത്യയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. താങ്കളുടെ ആത്മകഥയില്‍ പാകിസ്താനെക്കുറിച്ച് എഴുതിയപ്പോള്‍ എന്താണ് തോന്നിയത് ?

പാകിസ്താനെക്കുറിച്ച് നിലനില്‍ക്കുന്ന ധാരണകള്‍ തെറ്റാണ്. പാകിസ്താനിലെ എന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാന്‍ പുസ്തകമെഴുതിയത്. ഞാന്‍ കറാച്ചിയില്‍ എത്തിയ സമയത്ത് മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ ശത്രുരാജ്യത്താണ് എത്തിയതെന്നായിരുന്നു എന്റെയും ചിന്ത. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അത് മാറി. എനിക്കവിടെ എല്ലായിടത്തും ഊഷ്മള സ്വീകരണവും ആതിഥേയത്വവുമാണ് ലഭിച്ചത്. ഇതിന് ശേഷം ഒരു ദിവസം എന്റെ ഭാര്യ എന്നോട് ചോദിച്ചു, ഇത് ശത്രുരാജ്യമാണോ. ആ ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കഴിഞ്ഞ് 40 വര്‍ഷമായി ഞാന്‍ കറാച്ചിയില്‍ ഇല്ലായിരുന്നു. അടുത്തിടെ ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നോ താങ്കള്‍ക്ക് പാകിസ്താനില്‍ പരിഗണന ലഭിച്ചത് ?

മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം താമസിക്കുന്ന ഇസ്ലാമാബാദില്‍ കുറച്ച് പരുക്കനാണ് കാര്യങ്ങള്‍. എന്നാല്‍ ഞാന്‍ കറാച്ചിയിലായിരുന്നു. അവിടെ പൊലിസ് കമ്മീഷണറെയോ ഓഫീസര്‍മാരെയോ മന്ത്രിമാരെയോ കണ്ടില്ല. കറാച്ചി ഗവര്‍ണര്‍ എന്റെ നല്ല സുഹൃത്തായിരുന്നു. എംബസിയും കോണ്‍സുലേറ്റ് ജനറലുമെല്ലാം പാകിസ്താന്‍ സര്‍ക്കാരുമായും ജനങ്ങളുമായും അംഗീകാരമുള്ള സംവിധാനമാണ്. ആ അനുഭവങ്ങളെല്ലാമാണ് ഞാന്‍ ഓര്‍ത്തെടുത്തത്.

എന്നാല്‍, ഒരുവേള താങ്കളെ അവിടെ നിന്ന് പുറത്താക്കുമെന്ന് കരുതിയിരുന്നു എന്ന് പുസ്തകത്തില്‍ എഴുതിയത് എന്താണ് ?

രസകരമായ ഒരു കഥയാണ് അതിന് പിന്നില്‍, ഒരു യുവാവ് എന്നെ ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ട നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് പേരും വിവരങ്ങളു ചോദിച്ചു എന്നാല്‍ കൃത്യമായി മറുപടി ലഭിച്ചില്ല. ഒരിക്കല്‍, 1980 ഡിസംബര്‍ 25ന് എന്റെ വീടിന്റെ ബെല്ലടിച്ച് ഒരാള്‍ വന്നു. ഞാന്‍ ഷഹീദ് ആണെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. പി.പി.പി പാര്‍ട്ടിക്ക് വേണ്ടിയാണ് അദ്ദേഹം വന്നത്. ഷഹീദ് ബൂട്ടോയെ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തിന് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എന്നെ ക്ഷണിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു ഞാന്‍ അധികാരപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ് ഞാന്‍ എങ്ങിനെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കുക എന്ന്. അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായി. അദ്ദേഹം ജനാധിപത്യം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് എന്നോട് സംസാരിച്ചു. ബേനസീര്‍ ഭൂട്ടോ രണ്ട് തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

ഒന്ന്. അവര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഒന്നിച്ച് കൂട്ടിയില്ല. രണ്ടാമത്തേത്, ഏഴിന പരിപാടി അവതരിപ്പിച്ചതിലും അവര്‍ക്ക് വിജയിക്കാനായില്ല. അദ്ദേഹം ഇതുകേട്ട് ചിരിച്ച്‌കൊണ്ട് പോയി. പിന്നീട് 1981 മാര്‍ച്ചില്‍ പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനം ആകാശത്ത് വെച്ച് ഹൈജാക്ക് ചെയ്യപ്പെട്ടു. ഭൂട്ടോയുടെ സഹായി അതിനകത്ത് വെച്ച് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ തട്ടിയെടുത്തവരുമായി സംസാരിച്ചു.

യാത്രക്കാരെ മോചിപ്പിക്കണമെങ്കില്‍ അവര്‍ പറയുന്ന തടവുകാരെ പാകിസ്താന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടു. അത് പാകിസ്താന്‍ അംഗീകരിച്ചു. അന്ന് മോചിപ്പിക്കപ്പെട്ട പാകിസ്താനിയായ സമീര്‍ മുനീര്‍ എന്റെ അടുത്ത സുഹൃത്ത് സാകി മുനീറിന്റെ സഹോദരന്‍ ആയിരുന്നു. ഒരു മാസത്തിനു ശേഷം ബേനസീറിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. അവിടെ വെച്ച് ഒരു കത്ത് കണ്ടെത്തി. അത് ചോരുകയും പത്രങ്ങളില്‍ വരികയും ചെയ്തു. അതിലുണ്ടായിരന്നത്. ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡിസംബര്‍ 25ന് ഷഹീദ് എന്ന ഭൂട്ടോയുടെ അനുയായിക്ക് സിയ ഭരണകൂടത്തെ താഴെയിറക്കാനുള്ള ഉപദേശം നല്‍കി എന്നായിരുന്നു. ഇത് കേട്ട് ഞാന്‍ ആകെ ഞെട്ടിത്തരിച്ചു. ഞാന്‍ അവിടം വിട്ടു പോകേണ്ടി വരുമെന്ന് ഭയന്നു. ഞാന്‍ അവരെ ചതിച്ചതാണെന്ന് പലരും കരുതി. ഇന്ത്യക്കാര്‍ അവരെ ചതിക്കുകയാണെന്ന് പലരും പറഞ്ഞു. എന്നാല്‍ എന്നെ പുറത്താക്കുന്നതിന് പകരം കറാച്ചിയില്‍ എന്നെ സന്ദര്‍ശിച്ച സന്തോഷ് കുമാറിനെ പുറത്താക്കുകയാണ് ചെയ്തത്.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറുമായി ചര്‍ച്ചക്ക് അവര്‍ ഭയന്നിരുന്നോ ?

ഞാന്‍ കറാച്ചിയില്‍ എത്തുന്നതിന് മുന്‍പ് രണ്ട് സൈനിക സ്വേഛാധിപതികളുണ്ടായിരുന്നു. ഒന്ന് വടക്കന്‍ വിയറ്റ്‌നാമിലെ ഹാനോയ്, രണ്ടാമത്തേത് ഇറാഖില്‍ സദ്ദാം ഹുസൈന്‍. പാകിസ്താനില്‍ സിയ ഭരണത്തിന് കീഴില്‍ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അവിടെ ഒരു ഭീകരവാദവും ഉണ്ടായിരുന്നില്ല എന്നതാണ്. ഇറാഖിലും വിയറ്റ്‌നാമിലും നിങ്ങള്‍ക്കത് കാണാമായിരുന്നു. അവര്‍ എല്ലായിപ്പോഴും എന്നെ സ്വീകരിക്കാനും കേള്‍ക്കാനും തയാറായി.

നുസ്‌റത് അലി ഭൂട്ടോ ഒരിക്കല്‍ കോണ്‍സുലേറ്റ് ഓഫീസില്‍ നേരിട്ടെത്തി സഞ്ജയ് ഗാന്ധിയുടെ കൊലപാതകത്തില്‍ അനുശോചനം അറിയിച്ചിരുന്നല്ലോ ?

അന്ന് അവരെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. എന്നാല്‍ കോണ്‍സുലേറ്റ് ഗേറ്റില്‍ സുരക്ഷ ഉദ്യോസ്ഥര്‍ അവരെ തടഞ്ഞു. അവര്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്ന കാര്യം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു,. പിന്നീട് അവര്‍ എന്റെ ഓഫീസില്‍ എത്തി, തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് പറഞ്ഞു. ഇന്ദിരാഗാന്ധിക്ക് അനുശോചനം അറിയിച്ച് ഒരു സന്ദേശം അയക്കാനും അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഇതെല്ലാം ഞാന്‍ എന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

തുടരും…

 

Related Articles