Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

എഴുത്തുകള്‍ കൊണ്ടും രാഷ്ട്രീയ നയനിലപാടുകളാലും ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ നയന്‍താര സൈഗാളുമായി ‘ദി വയര്‍’ പ്രതിനിധി മിതാലി മുഖര്‍ജി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.

താങ്കളുടെ എഴുത്തുകളിലെല്ലാം വലിയ രീതിയിലുള്ള രാഷ്ട്രീയ സ്വാധീനം കാണാനുള്ള കാരണം ?

എന്റെ ജീവിതത്തിലുടനീളം ഒരു അധിനിവിഷ്ട രാജ്യത്ത് ജനിച്ചുവളര്‍ന്ന ഒരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുടുംബത്തിലെ എല്ലാം അംഗങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയോടൊപ്പം സമരത്തിന്റെ ഭാഗമായിരുന്നു. എല്ലാവരും ജയിലിലും ആയിട്ടുണ്ട്. എന്റെ പിതാവ് ജയിലില്‍ നിന്നാണ് മരിച്ചത്. എന്റെ അമ്മാവന്‍ ജവഹര്‍ ലാല്‍ നെഹ്‌റുവും അങ്ങനെ തന്നെയാണ്. എന്റെ കുടുംബപശ്ചാതലം തന്നെ അങ്ങിനെയാണ്.

നെഹ്‌റുവിനെയും ആ കാലഘട്ടത്തെയും വിമര്‍ശിക്കുന്നത് കഴിഞ്ഞ കാലങ്ങളില്‍ വര്‍ധിച്ചുവരികയാണ്, എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റുവാണെന്നും നെഹ്‌റു കാലഘട്ടവുമായി താരതമ്യപ്പെടുത്തുകയാണല്ലോ ?

2014 മുതല്‍ ബി.ജെ.പി അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയും ഇവിടുത്തെ ജനങ്ങളും ഇല്ലാതാവുകയാണ്. ഇന്നത്തെ ഇന്ത്യയല്ല ഇന്ത്യ. ഇതൊരു വിദേശരാജ്യമാണ്. വിദ്വേഷം നിറഞ്ഞ രാജ്യമാണ്. സമ്പൂര്‍ണ്ണമായി നശീകരണം സംഭവിക്കുകയാണ്. ഇന്ത്യയുടെ എല്ലാ സംസ്‌കാരവും നാഗരികതയും നശിപ്പിച്ചു. ഹിന്ദുത്വയുടെ ആശയങ്ങളാണ് നടപ്പിലാക്കുന്നത്. ഇത് എന്റെ ഇന്ത്യയല്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്

പതിനായിരങ്ങള്‍ ജോലിയില്ലാതെ പ്രയാസപ്പെടുന്നു. ആയിരങ്ങള്‍ ജയിലിലാണ്. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ആയിരങ്ങളുടെ ചിത്രം എന്റെ മനസ്സിനെ വല്ലാതെ അസ്വസ്തപ്പെടുത്തുന്നു. ഇതൊക്കെയാണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം കൈയിലുള്ളവര്‍ പരസ്യമായി കൊലപാതകാഹ്വാനങ്ങളാണ് നടത്തുന്നത്. എന്റെ മുസ്ലിം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്.

2014ല്‍ ബി.ജെ.പി അധികാരത്തിലേറാനുള്ള ഘടകങ്ങള്‍ ?

2014ലെ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വോട്ടര്‍മാരും യുവാക്കളും യുവതികളുമായിരുന്നു. അവര്‍ക്ക് പഴയ ഇന്ത്യയെക്കുറിച്ചുള്ള അനുഭവങ്ങളൊന്നുമില്ല. അവര്‍ പ്രാദേശിക വിഷയങ്ങളിലാണ് ശ്രദ്ധിച്ചത്. മുസ്ലിംകളെ കുടിയേറ്റക്കാരും കൈയേറ്റക്കാരുമായാണ് ചിത്രീകരിച്ചത്. ഇത് ക്രൈസ്തവര്‍ക്കെതിരെയും പ്രയോഗിച്ചു.

താങ്കള്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നല്ലോ, ഇന്നത്തെ മുഖ്യധാര മാധ്യമങ്ങളില്‍ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടോ, ഇതില്‍ താങ്കള്‍ നിരാശയാണോ ?

ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു വേണ്ടി നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്നു. അടിയന്തരാവസ്ഥക്കും ഇന്നിനും നമുക്ക് ഏകാധിപത്യത്തെ താരതമ്യപ്പെടുത്താന്‍ വലിയ ഉദാഹരണങ്ങളുണ്ട്. ഇന്ന് ജനാധിപത്യം എന്ന് വിളിക്കുന്ന രാജ്യത്ത് ഭരണാധികാരികള്‍ ആയിരത്തോളം പേരെ വിചാരണപോലുമില്ലാതെ ജയിലിലടച്ചിരിക്കുകയാണ്. നിരവധി പേരെയാണ് ഭരണകൂടം തങ്ങള്‍ക്കെതിരെ വിമര്‍ശിച്ചതിന് ജയിലിലടച്ചത്. ഇതെല്ലാം മുഖ്യധാരമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നില്ല. അവരെല്ലാം ഭരണകൂടത്തിന് അനുകൂലമായാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്.

Related Articles