Current Date

Search
Close this search box.
Search
Close this search box.

‘ഭയാനകമായ വീഡിയോകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്; നമ്മള്‍ അറിയാത്ത പലതും സംഭവിച്ചിട്ടുണ്ട്’

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ക്രൈസ്തവ ടി.വി ചാനലുകളുടെ ഉപദേശകനുമായ ബാബു വര്‍ഗീസുമായി ‘ദി വയറി’ന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ ചുരുക്ക രൂപം.

അദ്ദേഹം അടുത്തിടെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും താഴ്‌വരകളില്‍ താമസിക്കുന്ന ഗോത്ര വിഭാഗക്കാരായ മെയ്തി -കുക്കി വിഭാഗവുമായി സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്്ചകളില്‍ മണിപ്പൂരില്‍ നിന്നും പുറത്തുവന്ന ചുട്ടുകൊല്ലലുകളുടെയും ബലാത്സംഗങ്ങളുടെയും ഭയാനകമായ വീഡിയോകളും വാര്‍ത്ത റിപ്പോര്‍ട്ടുകളും ‘മഞ്ഞുമലയുടെ അഗ്രം’ മാത്രമാണെന്നും മുഴുവന്‍ സത്യവും, അറിയുമ്പോള്‍, ഇന്ന് നമ്മള്‍ അറിയുന്നതിനേക്കാള്‍ വളരെ ഭീകരമായിരിക്കും അവസ്ഥയെന്നും ബാബു വര്‍ഗീസ് പറയുന്നു.

രണ്ട് വയസ്സുള്ള കുഞ്ഞുമായി ഇംഫാലില്‍ കഴിയുന്ന കുക്കി യുവതിയെ കുറിച്ചും വര്‍ഗീസ് സംസാരിച്ചിരുന്നു, താന്‍ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കഴിഞ്ഞ 82 ദിവസമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒളിച്ചുകഴിയുകയാണ് അവര്‍. അവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് വര്‍ഗീസ് പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാത്ത കുക്കി ഗ്രാമങ്ങളെക്കുറിച്ച് അദ്ദേഹം അനുഭവം പങ്കിട്ടു.

ജൂണ്‍ മധ്യത്തില്‍ ഖമെന്‍ലോകില്‍ മെയ്‌തേയ് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മണിപ്പൂരില്‍ ആയിരുന്ന സമയത്ത് താങ്കള്‍ കേട്ടിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, പതിനായിരക്കണക്കിന് അല്ലെങ്കില്‍ നൂറുകണക്കിന് മരണങ്ങള്‍ക്ക് കാരണമായെന്ന് ആരോപിക്കപ്പെടുന്ന ഈ റിപ്പോര്‍ട്ടുകള്‍ പല സ്രോതസ്സുകളില്‍ നിന്നും കേട്ടിട്ടുണ്ടെങ്കിലും അവ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഈ കഥകള്‍ ശരിയാണെങ്കില്‍, ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ നമ്മള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു, അതിന്റെ വിശദാംശങ്ങള്‍ നമ്മെ ആഴത്തില്‍ അസ്വസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ക്രൈസ്തവ ചര്‍ച്ചുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തലസ്ഥാനമായ ഇംഫാലില്‍ കുറഞ്ഞത് പത്തെണ്ണമെങ്കിലും തകര്‍ത്തതായി താന്‍ കണ്ടിട്ടുണ്ടെന്ന് വര്‍ഗീസ് പറഞ്ഞു, അതേ സമയം, പതിവുപോലെ പ്രവര്‍ത്തിക്കുകയും ശുശ്രൂഷകള്‍ നടത്തുകയും ചെയ്യുന്ന നിരവധി പള്ളികളും അവിടെയുണ്ടെന്നും താഴ്‌വരകളില്‍ കുറഞ്ഞത് നാല് മെയ്തി പള്ളികളെങ്കിലും തകര്‍ന്നിട്ടുണ്ടെന്ന് ആളുകള്‍ (തനിക്ക് വിശ്വസിക്കാവുന്നവര്‍) തന്നോട് പറഞ്ഞതായും വര്‍ഗീസ് സ്ഥിരീകരിച്ചു.

മണിപ്പൂരില്‍ അരങ്ങേറുന്ന അക്രമവും ബലാത്സംഗവും കൊലപാതകവും ഏകപക്ഷീയമാണോ എന്ന ചോദ്യത്തിന്, രണ്ട് സമുദായങ്ങളും ഇത് ചെയ്യുന്നുണ്ടെങ്കിലും, സ്വയ രക്ഷയ്ക്കോ ആക്രമണത്തിനുള്ള പ്രതികാരത്തിനോ മാത്രമാണ് തങ്ങള്‍ തിരിച്ചടിക്കുന്നതെന്നാണ് കുക്കി വിഭാഗം അവകാശപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്നില്ലെന്നും ബലാത്സംഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കുക്കി വിഭാഗം തന്നോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 23 ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് അയച്ച കത്തില്‍ മെയ്‌തേയ് സംഘടനയായ COCOMI ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വര്‍ഗീസ് നിഷേധിച്ചു, ”മെയ്തെ ക്രിസ്ത്യാനികള്‍ ചുരാചന്ദ്പൂര്‍, സൈകുല്‍, കാങ്‌പോക്പി ജില്ലകളില്‍ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്നു എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍, സത്യം എന്തെന്നാല്‍, മലമുകളില്‍ മെയ്‌തെ വിഭാഗം വസിക്കുന്നില്ല, അതുപോലെ താഴ്വരകളില്‍ കുക്കി വിഭാഗവും വസിക്കുന്നില്ല, അതിനാല്‍ ജനസംഖ്യാപരമായും ഭൂമിശാസ്ത്രപരമായും ഇവര്‍ തമ്മില്‍ ഫലപ്രദമായ വേര്‍തിരിവുണ്ട്.

അതേസമയം, ചുരാചന്ദ്പൂരിന്റെ കുക്കി നാമമായ ലാംകയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മെയ്‌തെ വിഭാഗത്തിന്റെ വീടുകള്‍ തകര്‍ക്കുന്നത് താന്‍ നേരിട്ട് കണ്ടതായി വര്‍ഗീസ് പറഞ്ഞു. ആ വീടുകളിലെ മെയ്‌തേയ് നിവാസികള്‍ ഇതിനകം അവിടം വിട്ടുപോയിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതായും എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വഴിയില്‍ വെച്ച് ആളുകളെ തടയുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന മീരാ പൈബിയെ കുറിച്ചും വര്‍ഗീസ് പറഞ്ഞു. തന്റെ പണമെല്ലാം മീരാ പൈബി കൈക്കലാക്കിയതായി ഫാദര്‍ ജോണ്‍സന്‍ എന്നയാള്‍ തന്നോട് പറഞ്ഞതായും ഈ പണം ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുന്നതെന്ന് വിശ്വസിക്കാവുന്ന സ്രോതസ്സില്‍ നിന്നും വിവരം ലഭിച്ചതായും വര്‍ഗീസ് പറഞ്ഞു.

എന്നാല്‍, മണിപ്പൂര്‍ പോലീസ് തങ്ങളുടെ ആയുധങ്ങള്‍ കുക്കി വിഭാഗമോ മെയ്ത വിഭാഗമോയ ആയ ആക്രമി സംഘത്തിന് കൈമാറിയെന്ന വാര്‍ത്തകള്‍ വര്‍ഗീസ് നിഷേധിച്ചു. അത് ശരിയല്ലെന്നും പോലീസുകാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles