Current Date

Search
Close this search box.
Search
Close this search box.

കായികരംഗത്ത് വനിതകൾക്ക് വിലക്കുണ്ടെന്ന് ആര് പറഞ്ഞു?

സുരക്ഷാ സാഹചര്യം, ലോക കപ്പിനുള്ള തയാറെടുപ്പ്, രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈയിടെ തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുല്ല ഫദ് ലിയുമായി അൽജസീറ പ്രതിനിധി ഫറസ് ഗനി നടത്തിയ അഭിമുഖം

ഈ വർഷം ആഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതിനെ തുടർന്ന് രാജ്യത്തെ കായികരംഗം അനിശ്ചിതമായ ഭാവിയാണ് മുന്നിൽകാണുന്നത്. പുതിയ താലിബാൻ ഭരണകൂടം പ്രതികാരം ചെയ്യുമോ അതല്ല മാറ്റിനിർത്തുമോ എന്ന് ഭയന്ന് നൂറുകണക്കിന് കായികതാരങ്ങൾ പ്രത്യേകിച്ച് വനിതാ കായികതാരങ്ങൾ ഒളിച്ചോടുകയും, രാജ്യത്തുനിന്ന് ഒഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1996 മുതൽ 2001ൽ യു.എസ് നേതൃത്വത്തിലുള്ള അധിനിവേശം വരെ താലിബാൻ അധികാരം നിയന്ത്രിച്ചിരുന്ന സമയത്തെ വനിതാ കായികരംഗങ്ങളിലെ പൂർണ നിരോധനം രാജ്യത്തിന് പുറത്തുള്ളവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രാജ്യത്തെ കായികരംഗത്തു നിന്ന് വനതികൾക്ക് നിരോധനമുണ്ടാകുമെന്ന് താലിബാൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ദിവസങ്ങൾ മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പ്രസ്താവന പുഷ്തോ ഭാഷയിൽ നിന്ന് ശരിയായി വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കിയിരുന്നു. അതേസമയം, താലിബാൻ ഭരണത്തിൽ വൈവിധ്യങ്ങൾ ഉൾകൊള്ളുമെന്ന് പറയുന്നുണ്ട്. സ്ത്രീകളോട് മിതമാർന്ന സമീപനവും, വനിതകൾക്ക് കായിക പ്രവർത്തനങ്ങളിൽ തുടരാമെന്നുള്ള വാഗ്ദാനവും താലിബാൻ അവതരിപ്പിക്കുന്നു. ഭാവിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ഇപ്പോഴത്തെയും മുമ്പത്തെയും കായികതാരങ്ങൾ അസ്വസ്ഥരാണ്. താലിബാൻ ഭരണത്തിന് കീഴിൽ ദൃശ്യത ലഭ്യമാക്കാൻ പരാജിതമായി യുദ്ധം നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചില വനിതകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫറസ് ഗനി: വനിതകളുടെ കായികരംഗം, വനിതാ കായികതാരങ്ങൾ, വനിതാ ക്രിക്കറ്റ് ടീം എന്നിവയുമായി ബന്ധപ്പെട്ട് പല ആശങ്കകളും നിലനിൽക്കുന്നുണ്ട്. എന്ത് നിർദേശമാണ് താലിബാൻ മുന്നോട്ടുവെക്കുന്നത്?

അസീസുല്ല ഫദ് ലി : ഞങ്ങൾ താലിബാൻ സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വനിതാ കായികരംഗത്തിന് യാതൊരു നിരോധനവുമില്ലെന്നതാണ് അവുരടെ ഔദ്യോഗിക നിലപാട്. സ്ത്രീകളുടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും. കായികരംഗങ്ങളിൽ വനിതകൽ പങ്കെടുക്കുന്നതിൽ അവർക്ക് ഒരു പ്രശ്നവുമില്ല. ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വനിതകളെ മാറ്റിനിർത്തണമെന്ന് ഞങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. 18 വർഷമായി ഞങ്ങൾക്ക് വനിതാ ടീമുണ്ട്; അത് വലിയ ടീമല്ലെങ്കിലും, ഇതുവരെയും ആ നിലവാരത്തിലെത്തിയിട്ടില്ലെങ്കിലും. എന്നാൽ, നമ്മുടെ മനസ്സിൽ നാം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ വിശ്വാസവും സംസ്‌കാരവുമാണ്. വനിതകൾ അത് പാലിക്കുകയാണെങ്കിൽ കായിക മത്സരങ്ങളിൽ അവർക്ക് പങ്കെടുക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പ്രത്യേകിച്ച് ഫുട്ബോൾ കളിക്കുമ്പോൾ മറ്റ് ടീമുകളെ പോലെ ഷോർട്ട്സ് ധരിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. അത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കായികവും രാഷ്ട്രീയവും വേറിട്ടുതെന്ന് നിലകൊള്ളുമെന്നും, മത്സരം മനസിസ്സിലാക്കുകയും സാങ്കേതികവിദ്യയിൽ മികവ് പുലർത്തുകയും ചെയ്യുന്നവരെ പ്രസക്തമായ സ്ഥാനങ്ങളിൽ നിയമിക്കുമെന്നും താലിബാൻ അടുത്തിടെ പറഞ്ഞിരുന്നു. ഏത് മാർഗത്തിലും സർക്കാർ സഹായിക്കുമെന്ന് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

ഫറസ് ഗനി: കഴിഞ്ഞ മാസങ്ങളിലായി രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചട്ടുണ്ട്. അത് എങ്ങനെയാണ് കായികരംഗത്തെ ബാധിച്ചത്. പ്രത്യേകിച്ച്, ടി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള തയാറെടുപ്പുകൾക്ക്?

അസീസുല്ല ഫദ് ലി: കായികരംഗങ്ങളിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. താലിബാൻ അധികാരമേറ്റതിന് ശേഷവും, കഴിഞ്ഞ രണ്ട് മാസങ്ങളായി ഞങ്ങൾ പരിശീലനം നടത്തുകയും മത്സരങ്ങളിൽ കളിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിന് പിന്തുണ നൽകുന്നുവെന്നും, പൂർണമായും കളിയുടെ വികസനത്തിന് പിന്നിൽ നിലയുറുപ്പിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. ഞാൻ മുൻ ക്രിക്കറ്റ് കളിക്കാരനാണ്. ഏകദേശം 15 വർത്തോളമായി ക്രിക്കറ്റ് ബോർഡുമായി ബന്ധമുണ്ട്. ഞാൻ 2018-2019ൽ ചെയർമാനായിരുന്നു. അടുത്തിടെ എന്നെ തിരികെ കൊണ്ടുവന്നപ്പോൾ, ക്രിക്കറ്റിലും കായികരംഗത്തും രാഷ്ട്രീയ ഇടപലുണ്ടാകില്ലെന്ന് അവർ എനിക്ക് ഉറപ്പ് തന്നിരിന്നു.

ഫറസ് ഗനി: മുൻ സർക്കാറിന്റെ പതനം എന്ത് മാറ്റമാണ് കൊണ്ടുവന്നത്?

അസീസുല്ല ഫദ് ലി: അഫ്ഗാനിലെ സാഹചര്യം മികച്ചതാണ്. ഇവിടെ സമാധാനമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ കാര്യമായ യുദ്ധമില്ല (ഈയിടെ ഉണ്ടായ ഖുന്ദുസ് ആക്രമണത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടിരുന്നു). ഈ ഒറ്റപ്പെട്ട സംഭവങ്ങൾ ലോകത്തുടനീളം സംഭവിക്കുന്നുണ്ട്. താലിബാൻ അധികാരം ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, ദിവസവും 100 പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടെ യുദ്ധമില്ല; ഏറ്റുമുട്ടലില്ല. സുരക്ഷാ സ്ഥിതി മികച്ചതാണ്. ഭാവി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനാൽ ശോഭനമാണ്.

ഫറസ് ഗനി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഉടനെ യോഗത്തിൽ അവലോകനം ചെയ്യുമെന്ന് ഐ.സി.സി (International Cricket Council) അറിയിച്ചിട്ടുണ്ട്. എല്ലാ അംഗരാഷ്ട്രങ്ങളോടും ഐ.സി.സി ആവശ്യപ്പെടുന്നതുപോലെ വനിത ടീമില്ലെങ്കിൽ പുറത്താക്കപ്പെടാനുള്ള സാധ്യത നിങ്ങൾക്ക് മുന്നിലുണ്ട്.

അസീസുല്ല ഫദ് ലി: 2017ൽ അഫ്ഗാനിസ്ഥാൻ ഐ.സി.സിയുടെ പൂർണ അംഗ പദവി (Full member status) നേടിയപ്പോൾ ഞങ്ങൾക്ക് നൽകപ്പെട്ട മാനദണ്ഡത്തിൽ വനിത ടീമില്ലെങ്കിൽ പുറത്താക്കപ്പെടുകയില്ലെന്നതാണ്. ഇക്കാലത്ത് രാജ്യത്തുടനീളം യുദ്ധമായിരുന്നു. കായികതാരങ്ങൾ കാബൂളിൽ നിന്ന് വളരെ ദൂരെയാണ് താമസിച്ചിരുന്നത്. അതിനാൽ, വനിതാ ടീം ഉണ്ടാക്കാൻ എത്രമാത്രം പ്രയാസപ്പെടണമെന്ന് അവരോട് പറഞ്ഞിരുന്നു. ഐ.സി.സി പറഞ്ഞത്; ശരി, നമുക്ക് പുരോഗതിക്കായി പ്രവർത്തിക്കാം, പിന്നീട് വിനിതാ ടീം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം എന്നായിരുന്നു. ആ മാനദണ്ഡം ഞങ്ങൾക്ക് ബാധകമായിരുന്നില്ല. തീർച്ചയായും, ഞങ്ങൾക്ക് വനിതാ ടീം ഉണ്ടാക്കാൻ ആഗ്രഹമുണ്ട്. പൊതുവെ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കുറിച്ചാണ് ആളുകൾ സംസാരിക്കുന്നത്. അത് സർക്കാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ സഹാചര്യമാണ്; ക്രിക്കറ്റുമായി ബന്ധപ്പെട്ടതല്ല.

ഫറസ് ഗനി: മൂന്ന് വർഷത്തേക്ക് താങ്കളെ നിയമിച്ചതായി താങ്കൾ പറഞ്ഞിരുന്നു. താങ്കൾ മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നു. എന്തൊക്കെയാണ് താങ്കളുടെ പദ്ധതികൾ? താങ്കളുടെ കാലയളവിൽ അഫ്ഗാൻ ക്രിക്കറ്റിൽ എന്ത് നേട്ടം കാണാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?

അസീസുല്ല ഫദ് ലി: മുൻ ക്രിക്കറ്റ് കളിക്കാരനാണ് ഞാൻ. കായികം നന്നായി എനിക്കറിയാം. അതിനാൽ തന്നെയാണ് ഞാൻ വീണ്ടും നിയമിക്കപ്പെട്ടത്. തുടക്കക്കാർക്ക് വേണ്ടി രണ്ടിൽ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടുകൾ ഞങ്ങൾക്ക് ആവശ്യമുണ്ട്. പൂർണ അംഗരാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുപോലെ, ഞങ്ങൾക്ക് സ്പോൺസർമാരെ വേണ്ടതുണ്ട്. രണ്ട് വർഷമായി ഞങ്ങൾക്ക് സ്പോൺസർമാരില്ല. ഇപ്പോൾ ഞങ്ങൾക്ക് ലോക കപ്പിന് ഒരു സ്‌പോൺസറുണ്ട്. എന്നാൽ, മറ്റ് കമ്പനികളെ ഉൾപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മൂന്ന് വർഷത്തിനുള്ളിൽ ആഭ്യന്തര ക്രിക്കറ്റിന്റെ വികസനവും, മറ്റ് രാഷ്ട്രങ്ങളുമായുളള ബന്ധവും ഉൾപ്പെടെ അടുത്ത അഞ്ച് വർഷത്തേക്ക് പദ്ധതികൾ ആവിഷ്‌കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, ഞങ്ങളുടെ മേഖലയിലെ അസോസിയേറ്റ് അംഗങ്ങളെ പിന്തുണക്കേണ്ടതുമുണ്ട്. എനിക്ക് ക്രിക്കറ്റിൽ ഏകദേശം 20 വർഷത്തെ പരിചയമുണ്ട്. അവിടെ എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. കായിക ലോകത്തിനുള്ള എന്റെ സന്ദേശം കായികരംഗത്തെ സമാധാനത്തിന് ഉപയോഗിക്കണമെന്നതാണ്. ദശാബ്ദങ്ങളായി, അഫ്ഗാനിസ്ഥാനിൽ യുദ്ധമായിരുന്നു. പിന്നീടാണ് ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ച ഈ അതിശയിപ്പിക്കുന്ന ഒരു കൂട്ടം കളിക്കാർ പ്രത്യക്ഷപ്പെടുന്നത്. അത് ക്രിക്കറ്റിനും കായികരംഗത്തിനും മികച്ചതായിരുന്നു. ഇപ്പോൾ, രാജ്യത്ത് നിന്നും ടീമിൽ നിന്നും കൂടുതൽ പ്രതീക്ഷയുണ്ട്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ക്രിക്കറ്റും പുരോഗമിക്കും.

ഫറസ് ഗനി: അയൽരാജ്യങ്ങളുമായും അംഗരാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് താങ്കൾ സംസാരിച്ചു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ബോർഡുകൾ തമ്മിലെ ബന്ധം വളരെ മോശമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ എവിടെയാണ് നിൽക്കുന്നത്?

അസീസുല്ല ഫദ് ലി: കായികരംഗം സമാധാനത്തിന് വേണ്ടിയാണ്. അത് നേടിയെടുക്കാൻ താങ്കളുടെ അയൽക്കാരുമായി നല്ല ബന്ധമുണ്ടാക്കുകയാണ് ഉചിതമായിട്ടുള്ളത്. റമീസ് രാജ (പാക്കിസ്ഥാൻ മൻ ക്രിക്കറ്റ് കളിക്കാരൻ, പുതിയ ക്രിക്കറ്റ് മേധാവി) എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ സംസാരിക്കുന്നുണ്ട്. ഞങ്ങൾ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായും സംസാരിക്കുന്നുണ്ട്. ഞങ്ങൾ പൂർണ അംഗമല്ലാതിരുന്ന സമയത്ത് അവർ എല്ലാവരും ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഞങ്ങളുടെ ഒരു അയൽരാജ്യമാണ് പാക്കിസ്ഥാൻ; സഹോദര മുസ്‌ലിം രാഷ്ട്രവുമാണ്. അവരുടെ പിന്തുണ ലഭിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഞങ്ങളുടെ പിന്തുണ ലഭിക്കുന്നതിൽ അവരും സന്തുഷ്ടരാണ്. ഇങ്ങനെയാണ് കാര്യങ്ങൾ പ്രവർത്തിക്കുന്നത്. നിലിവൽ പാക്കിസ്ഥാനിൽ ഒരുപാട് അഫ്ഗാൻ അഭയാർഥികളുണ്ട്. ഞാൻ പോലും കറാച്ചിയിൽ കളിച്ചിട്ടുണ്ട്. അത് അവർക്ക് നല്ലതാണ്. ഇത് ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ രാഷ്ട്രീയ ബന്ധമായിരുന്നു. സമീപ കാലങ്ങളിൽ ബന്ധം മികച്ചതായിരുന്നില്ല. എന്നാൽ, ഞങ്ങൾക്ക് കളിക്കാർ പാക്കിസ്ഥാൻ സൂപ്പർ ലീഗിലുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്കിടയിലെ സാഹചര്യം മികച്ചതാണ്.

വിവ: അർശദ് കാരക്കാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles