Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്‍ സമീപനത്തില്‍ മാറ്റം വരുത്തണം

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ പരിശ്രമങ്ങളെക്കുറിച്ചും തുര്‍ക്കിയോടുള്ള ജര്‍മനിയുടെ സമീപനത്തെക്കുറിച്ചും പ്രമുഖ ജര്‍മന്‍ രാഷ്ട്രീയ വിശാരദനായ പ്രൊഫസര്‍ വെര്‍ണര്‍ വെയ്ഡന്‍ഫെല്‍ഡ് സംസാരിക്കുന്നു.
1.    യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയുടെ നേതൃത്വത്തിലൊരു വിപുലീകരണത്തെക്കുറിച്ച് താങ്കള്‍ക്കെന്താണഭിപ്രായം?
    വിപുലീകരണം എന്നത് വളരെ സാധാരണ രീതിയില്‍ നടക്കപ്പെടേണ്ടതായ കാര്യമാണ്. ആര്‍ക്കും വിപുലീകരണത്തിനായി ശബ്ദിക്കാന്‍ ധൈര്യമില്ല. ജനങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണം. യൂറോപ്യന്‍ യൂണിയന്‍ തുടങ്ങുന്നത് ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ്. എന്നാല്‍ ഇന്നത് 28 ആയിരിക്കുന്നു. ജനങ്ങള്‍ വൈമനസ്യമുള്ളവരാണ്. വലിയ ഒരു വിഭാഗം വിപുലീകരണം വേണ്ട എന്ന അഭിപ്രായം പങ്കുവക്കുന്നവരായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍ അവരെല്ലാം മനസ്സുകൊണ്ട് അതൃപ്തരാണ്. അതുകൊണ്ടുതന്നെ ഏറ്റവും ശരിയായ രീതി വളരെ സാധാരണ രീതിയില്‍ അതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് നീക്കലാണ്. തുര്‍ക്കിയുമായി ബന്ധപ്പെട്ട അടുത്ത അധ്യായം ഉടന്‍ തുറക്കപ്പെടും.
2.    തുര്‍ക്കിയുടെ അംഗത്വം യൂറോപ്യന്‍ യൂണിയന് മൊത്തത്തില്‍ ഒരു മുതല്‍കൂട്ടാകുമെന്ന് താങ്കള്‍ വിചാരിക്കുന്നുണ്ടോ?
    എനിക്കറിയില്ല. ചോദ്യം വളരെ ഗൗരവപ്പെട്ടതാണ്. അംഗത്വ പരിശ്രമങ്ങളുടെ ഭാഗമായി സഖ്യ കരാര്‍ സ്വീകരിച്ച ഒരേയൊരു രാജ്യമാണ് തുര്‍ക്കി. അത് വളരെ സുപ്രധാനമാണ്. അത് മുതല്‍ ചില നടപടികള്‍ ഉണ്ടായെങ്കിലും ദശകങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. ചട്ടിയില്‍ വറുത്തെടുക്കുന്നതുപോലെ എളുപ്പത്തില്‍ സംഭവിക്കുന്നതല്ല അത്. എന്നാല്‍ കാര്യങ്ങള്‍ തുടരുന്നുണ്ട്. ഈ വിഷയത്തില്‍ ഉത്തരവാദിത്വസ്ഥാനത്ത് ഉള്ള ആളായിരുന്നുവെങ്കില്‍ വ്യത്യസ്തമായ നിലപാടായിരിക്കും എന്റെ ഭാഗത്തുനിന്നുമുണ്ടാകുക. അംഗത്വത്തിന്റെ സാധാരണ നടപടിക്രമങ്ങളില്‍തന്നെ ഇരു വശവും(തുര്‍ക്കിയും യൂറോപ്പും) അബദ്ധങ്ങള്‍ വരുത്തിയിട്ടുണ്ട്. യൂറോപ്പിന്റെ കാര്യത്തില്‍ അവര്‍ തുര്‍ക്കിയുമായുള്ള കരാറിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. ഇതിനേക്കാള്‍ നല്ല ഒരു രീതിയില്‍ നമുക്ക് അത് ചെയ്യാമായിരുന്നു. പ്രത്യേകിച്ചും മോസ്‌കോവുമായുള്ള നമ്മുടെ ഇടപെടല്‍ രീതി പോലെ.
പ്രദേശത്തെ സ്വാധീന ശക്തിയാണ് തുര്‍ക്കി. അതുപോലൊരു സഹകാരിയെ യൂറോപ്പിന് ആവശ്യമുള്ള പ്രദേശവുമാണത്. യൂറോപ്പ് അവരുമായി വ്യത്യസ്ത സമീപനം എടുത്തിരുന്നുവെങ്കില്‍ തുര്‍ക്കി ഇപ്പോഴത്തേതിനേക്കാള്‍ സൗഹാര്‍ദപൂര്‍ണ്ണമായി ഇടപെട്ടേനെ. അപ്പോള്‍ അംഗമാകുമോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമേ ആവുകയില്ല.
യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുക എന്ന തങ്ങളുടെ തീരുമാനത്തില്‍ കടിച്ചുതൂങ്ങുന്നില്ല എന്നതാണ് തുര്‍ക്കിയുടെ കാര്യത്തില്‍ എന്നെ ആകര്‍ഷിച്ച കാര്യം.
3.    മാര്‍ക്കലിന്റെ തുര്‍ക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു?
    വളരെ നല്ല ബന്ധം. അഭിമാനകരമായ സഹകരണത്തിന് ഏറ്റവും നല്ല ഉദാഹരണം. നിങ്ങളുമായി അടുത്തുനില്‍ക്കുകയോ ശത്രുപക്ഷത്ത് നില്‍ക്കുകയോ ചെയ്യുന്ന ഒരാളെ നിങ്ങള്‍ ആക്രമിക്കുകയില്ല എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് ഏറ്റവും മൃദുലമായ പരിഹാരമാണ്.
4.    ജര്‍മനിയില്‍ മൊത്തത്തില്‍ തുര്‍ക്കിയുടെ പ്രതിഛായയില്‍ മാറ്റങ്ങള്‍ വന്നുവെന്ന് താങ്കള്‍ക്കു തോന്നുന്നില്ലേ?
    തിരിച്ചടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഇതിലും നാടകീയമായി മാറുമായിരുന്നു. ഇസ്തംബൂള്‍ നഗരത്തില്‍ നടന്ന പ്രതിഷേധ സമരം എങ്ങനെയാണ് നേരിട്ടതെന്ന് നോക്കൂ. അവിടെ ജനങ്ങള്‍ വളരെയധികം മാറിയിട്ടുണ്ട്. എന്നാല്‍ ഭരണകൂടം അത്ര മാറിയിട്ടില്ല എന്നു തോന്നുന്നു. യാഥാര്‍ത്തത്തില്‍ ആ പ്രക്ഷോഭത്തെ നേരിട്ട രീതി തുര്‍ക്കിയുടെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്.
വിവ: അത്തീഖുറഹ്മാന്‍

Related Articles