Current Date

Search
Close this search box.
Search
Close this search box.

സ്വയംതൊഴില്‍ പദ്ധതി വിതരണവും സംരംഭകത്വ പരിശീലനവും

തൃശൂര്‍: പീപ്പിള്‍സ് ഫൗണ്ടേഷനും ബൈത്തുസക്കാത്ത് കേരളയും സംയുക്തമായി സ്വയം തൊഴില്‍ പദ്ധതി വിതരണവും ഏകദിന സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു. പദ്ധതി വിതരണ ഉദ്ഘാടനം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി നിര്‍വ്വഹിച്ചു. തൃശൂര്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ജുമാന്‍ അധ്യക്ഷത വഹിച്ചു.

പീപ്പിള്‍സ് സ്റ്റാര്‍ട്ടപ്പ് ഡയറക്ട്ര്‍ ഡോ. നിഷാദ് വി.എം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബാസില്‍ മുഹമ്മദ് എന്നിവര്‍ വിവിധ സെഷനുകളിലായി കഌസ്സുകള്‍ നയിച്ചു. രണ്ടാം ഘട്ടത്തില്‍ 28 പദ്ധതികളാണ് തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തില്‍ 45 പദ്ധതികളെ ഈ സ്‌കീമിലൂടെ തെരഞ്ഞെടുത്ത് ഏകദിന പരിശീലനം നല്‍കിയിരുന്നു. തെരഞ്ഞെടുത്ത പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ലഭ്യമാക്കും. ആകെ ലഭിച്ച നാന്നൂറില്‍ പരം അപേക്ഷയില്‍ നിന്നാണ് 73 പദ്ധതികളെ തെരഞ്ഞെടുത്തത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അസദുള്ള നന്ദി പറഞ്ഞു.

Related Articles