Human Rights

കശ്മീരിലെ പെല്ലറ്റ് ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരിക-മാനസിക ആഘാതങ്ങള്‍

വൈകല്യത്തോടെ ജീവിക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. വിവിധ തരം ശാരീരിക വൈകല്യത്തിന്റെ തീവ്രത ആളുകളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. അതിനാല്‍ തന്നെ കണ്ണിനേല്‍ക്കുന്ന ഏതൊരു പരുക്കും ഒരാളുടെ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. പ്രത്യേകിച്ചും കുട്ടികള്‍ക്കും യുവാക്കള്‍ക്കും അത് ശാരീരികമായും മാനസികമായും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കശ്മീരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്റെ പഠനപ്രകാരം പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരയായവരില്‍ 85 ശതമാനവും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന് പുറമെ അന്ധത,പ്ലേഗ് എന്നിവയും ഇവര്‍ അഭിമുഖീകരിക്കുന്നുണ്ട്. ‘കശ്മീര്‍ താഴ്‌വരയിലെ പെല്ലറ്റ് ഇരകള്‍ നേരിടുന്ന മാനസിക രോഗാവസ്ഥകള്‍’ എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തിലും ഇക്കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്. 2016ന് ശേഷമാണ് കശ്മീരിലെ പെല്ലറ്റ് ആക്രമണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത്. 380 പേരാണ് ഈ കാലയളവില്‍ പെല്ലറ്റാക്രമണത്തിന് ഇരകളായിട്ടുള്ളത്. ഇതില്‍ 92.92 ശതമാനം ആളുകള്‍ക്കും കണ്ണിനാണ് പരുക്ക് പറ്റിയത്. 70 ശതമാനം പേര്‍ക്ക് മറ്റു പരുക്കുകളുമേറ്റിട്ടുണ്ട്.

ഗുരുതര പ്രശ്‌നങ്ങള്‍

സമഗ്രമായ പഠന റിപ്പോര്‍ട്ട് അല്ല ഇവിടെ സൂചിപ്പിതൊന്നും. എന്നാല്‍ ഇത് ഇവിടുത്തെ ഗുരുതരമായ പ്രശ്‌നമാണെന്നും തീര്‍ച്ചയായും ഇതിന് ഗൗരവത്തിലുള്ള ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇരകളില്‍ അധികവം തങ്ങളുടെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. ഇത്തരം മാരകമല്ലാത്ത എന്ന് അറിയപ്പെടുന്ന ആയുധങ്ങള്‍ മൂലം ഇവരുടെ അഭിലാഷങ്ങള്‍ക്ക് മാരകമായ പരുക്കാണ് വരുത്തിവെക്കുന്നത്.

പരസഹായം വേണ്ടുന്ന ഇരകള്‍

കാഴ്ച പൂര്‍ണമായോ ഭാഗികമായോ നഷ്ടമായവര്‍ക്ക് രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായം നിര്‍ബന്ധമാണ്. ജന്മനാ അന്ധരായി ജനിക്കുന്നതും പിന്നീട് കാഴ്ച നഷ്ടപ്പെടുന്നതും വളരെ വ്യത്യാസമുണ്ട്. പെല്ലറ്റ് ഇരകള്‍ പുതിയ സാഹചര്യത്തോട് സാവധാനം പൊരുത്തപ്പെടും. ഈ സമയത്ത് അവര്‍ അതിസങ്കീര്‍ണമായ മാനസിക ആഘാതവും ഇത് അവരെ അശുഭ ചിന്തകളിലേക്കും ആഴത്തിലുള്ള വിഷാദത്തിലേക്കും നയിക്കും.

അതിനാല്‍ തന്നെ ഇവരുടെ കൂടെ മറ്റുള്ളവര്‍ എപ്പോഴും ജാഗ്രതയോടെ നിരീക്ഷിക്കണം. അവര്‍ക്ക് ആശ്വാസവും ശുഭാപ്തി വിശ്വാസവും ശുഭപ്രതീക്ഷയും നല്‍കുന്ന വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കണം.

സമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്താതെ സ്വീകരിക്കാനും പരിപാടികളില്‍ പങ്കെടുപ്പിക്കാനും ശ്രദ്ധിക്കണം. ഇത് അവരുടെ ഏകാന്തതക്ക് ഒരു പരിഹാരമാകും. അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും സ്വാതന്ത്ര്യത്തോടെ ജോലിയെടുക്കാനും പറ്റുന്ന തൊഴില്‍ പരിശീലനവും തൊഴിലധിഷ്ഠിത കോഴ്‌സുകളും പഠിപ്പിക്കണം.

പെല്ലറ്റ് ആക്രമണത്താല്‍ മുഖം വികൃതമായ നിരവധി യുവതികളും സത്രീകളും പുരുഷാധിപത്യത്തിന്റെ പീഡനവും അടിച്ചമര്‍ത്തലും വിവേചനവും നേരിടുന്നുണ്ട്. അതുപോലെ ഇവര്‍ സമൂഹത്തില്‍ നിന്നും ഒറ്റപെടലും വിവേചനവും അനുഭവിക്കുന്നു. ഇവര്‍ക്ക് മനശാസ്ത്രജ്ഞന്റെ സഹായം ആവശ്യമാണ്. ഇത്തരത്തില്‍ വിവാഹം കഴിഞ്ഞ നിരവധി പേരെയാണ് ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോയത്. ഇവര്‍ പിന്തുണയും സംരക്ഷണവും ആവശ്യമുള്ളരാണ്.

ആക്റ്റിവിസ്റ്റുകളും വളന്റിയര്‍മാരും

പുതിയ സര്‍ക്കാരില്‍ നിന്നും കുറച്ചൊക്കെ ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആക്റ്റിവിസ്റ്റുകള്‍,വളന്റിയര്‍മാര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. ആയിരക്കണക്കിന് കശ്മീരികളെ ദോഷകരമായി ബാധിച്ചെങ്കിലും പെല്ലറ്റ് ഗണ്‍ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ടെന്നത് സങ്കടകരമാണ്. ഇത് ബാധിക്കുന്ന വ്യക്തികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. pellet victims welfare trust ന്റെ നേതൃത്വത്തില്‍ അടുത്തിടെ പെല്ലറ്റ് തോക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമരം സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ അവര്‍ക്കൊപ്പം ചേരുകയും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇരകളുടെ പുനരധിവാസവും സംരക്ഷവും വൈദ്യസഹായവും ഇവരുടെ അവകാശമായി നേടിയെടുകകേണ്ടതുണ്ട്.

Facebook Comments
Show More

Related Articles

Close
Close