Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് ഫലം: ട്രംപിന് തലവേദനയാകും

ഇനിയുള്ള കാലം അത്ര സുഖകരമാകില്ല എന്നാണു ട്രംപിന് തിരഞ്ഞെടുപ്പു നല്‍കുന്ന സൂചന. സെനറ്റില്‍ റിപ്പബ്ലിക് മേധാവിത്വം പുലര്‍ത്തിയെങ്കിലും ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് മേല്‍കൈ നേടിയെടുത്തു എന്നത് ട്രംപിന് നല്‍കുന്ന തലവേദന ചെറുതാകില്ല. നിയമ നിര്‍മാണ സഭയെ മാറി കടന്നു കൊണ്ട് പല വിഷയങ്ങളിലും പ്രസിഡന്റിന് മുന്നോട്ടു പോകാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ട്രംപ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പല പദ്ധതികളും മാറ്റേണ്ടി വരും എന്നുറപ്പാണ്.

ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എന്ന് ഏതാണ്ട് ഉറപ്പായ നാന്‍സി പെലോസ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറഞ്ഞത് ‘ നാളെ മുതല്‍ അമേരിക്കയില്‍ പുതിയ പ്രഭാതമാകും’ എന്നായിരുന്നു . ആരോഗ്യം, വിദേശ കാര്യം, ധനകാര്യം പോലുള്ള വിഷയങ്ങളില്‍ കാര്യമായ മാറ്റം അമേരിക്കന്‍ നയങ്ങളില്‍ പ്രതീക്ഷിക്കാം എന്നാണവര്‍ അണികള്‍ക്ക് നല്‍കിയ വാഗ്ദാനം. നികുതി, ബിസിനസ്സ് എന്നീ വിഷയങ്ങളില്‍ ട്രംപ് ഭരണകൂടം നടത്തിയ കാര്യങ്ങള്‍ അന്വേഷിക്കും എന്നും അവര്‍ പറഞ്ഞു വെച്ചു.

സ്ത്രീകളായും കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. കൂടുതല്‍ ഡെമോക്രാറ്റുകളില്‍ നിന്നാണ്. ഇല്‍ഹാന്‍ ഓമറും റാഷിദ റ്റാബിവും കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുത്ത ആദ്യ മുസ്ലിം വനിതകളാണ്. എന്തായാലും അടുത്ത രണ്ടു വര്‍ഷം ട്രംപിന് കാര്യങ്ങള്‍ സുഖകരമായി കൊണ്ട് പോകാന്‍ കഴിയില്ല എന്നുറപ്പാണ്. കോണ്‍ഗ്രസും പ്രസിഡന്റും തമ്മില്‍ എങ്ങിനെ മുന്നോട്ടു പോകും എന്ന കൗതുകം കാണാന്‍ കാത്തിരിക്കുകയാണ് ലോകവും.

Related Articles