Economy

ബിറ്റ് കോയിന്‍: ഇസ്‌ലാമിക നിലപാടെന്ത് ?

പണം കാഷ് ആയി വേണ്ട ബിറ്റ്‌കോയിനില്‍ മതി’- തിരക്കേറിയ ബസില്‍ ഒരു ചെറുപ്പക്കാരന്റെ ഫോണ്‍ സംഭാഷണം കേട്ട് ചിലരെങ്കിലും ആളെ സൂക്ഷിച്ചു നോക്കി. അതെ, ലോകമെങ്ങും ആഞ്ഞടിക്കുന്ന ബിറ്റ്‌കോയിന്‍ തരംഗം കേരളത്തിലും ചലനമുണ്ടാക്കുകയാണ്.

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ‘ക്രിപ്റ്റോ കറൻസി’ എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. ‘സതോഷി നകമോട്ടോ’ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.

ക്രിപ്റ്റോ കറൻസി
ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

ബിറ്റ്കോയിന്റെ നേട്ടം
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.

പ്രചാരം
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്.

പ്രതിസന്ധി
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.[9] 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്.

ഉപയോഗം
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ പലരും മറ്റു കറന്‍സികളില്‍ നിക്ഷേപം നടത്തുന്നതുപോലെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനിലും നിക്ഷേപം നടത്തിയിരുന്നു. നേരത്തേ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടിരുന്നപ്പോഴാണ് നമ്മുടെ നാട്ടിലും നിരവധി പേര്‍ ഇതില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത കാലത്തായി ബിറ്റ് കോയിന്റെ മൂല്യം മുന്‍പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നോളമായി കുറഞ്ഞിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പിന്‍വലിയാനും തുടങ്ങി. ഭരണ കൂടങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇന്ത്യയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ അനുവദിക്കാത്തത്.

ബിറ്റ് കോയിന്‍ :ഇസ്‌ലാമിക നിലപാട്

قدر معلوم  ആവുക എന്നത് ഏത് സാമ്പത്തിക ഇടപാടിന്റേയും വളരെ പ്രധാനപ്പെട്ട മുന്നുപാധിയാണ് . മറ്റ് ചരക്കുകൾക്ക് വിലയായി ചെയ്യാവുന്ന ഒരു ഏകകം എന്ന നിയമപരമായ നിയന്ത്രണങ്ങളും ഇതിന് ബാധകമല്ല ; അതിനാൽ: നിയമാനുസൃതമെന്ന് കരുതുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത ബിറ്റ്കോയിൻ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് കറൻസികളുമായി ഇടപഴകുന്നത് അനുവദനീയമല്ല, കാരണം ഇത്തരം ഇടപാടുകൾ ഇന്ന് പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അനുചിതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു.لا ضرر و لا ضرار
(പ്രയാസപ്പെടുത്തലും ഉപദ്രവവും ഉണ്ടാകരുത് ) എന്ന അടിസ്ഥാന തത്വത്തിന് ഇത്തരം ഇടപാടുകൾ എതിരാണ് .ശുബ്ഹത് ( വ്യക്തതയില്ലാത്ത ) വിഷയങ്ങളിൽ വിട്ടുനിൽക്കൽ വിശ്വാസികളുടെ മാത്രം പ്രത്യേകതയാകുന്നു .ഇതാകുന്നു എല്ലാ ഫിഖ്ഹ് അക്കാദമികളിലും നടന്ന ചർച്ചകളുടെ രത്നച്ചുരുക്കം അല്ലാഹു അഅ’ലം .

ref . 1 Wikipedia
2 websites of fiqh academies

Facebook Comments
Related Articles

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
Close
Close