Current Date

Search
Close this search box.
Search
Close this search box.

അമീറ രാജകുമാരിയോ ജാരസന്താനമോ ??

94-ാമത് ഓസ്കാർ അക്കാദമി അവാർഡിൽ ജോർദാനെ പ്രതിനിധീകരിച്ച് ഓസ്കാറിന് നിർദ്ദേശിക്കപ്പെട്ട ജോർദാനിയൻ-ഈജിപ്ഷ്യൻ സിനിമയായ ‘അമീറ’ ബഹിഷ്‌കരിക്കാൻ ഫലസ്തീനിലെ പ്രതിരോധ വിഭാഗങ്ങൾ കഴിഞ്ഞ ബുധനാഴ്ച ആഹ്വാനം ചെയ്തു.
അരനൂറ്റാണ്ട് കാലത്തെ ഇസ്രായേലീ അധിനിവേശത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിലെ ധീരമായ ചില നിലപാടുകൾ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആ ഡ്രമാറ്റിക് ഫിലിം ബഹിഷ്കരിക്കുന്നത് നിലവിലുള്ള ജയിൽവാസമനുഭവിക്കുന്ന പോരാളികളുടെ സന്താനങ്ങളുടെ ബീജ സങ്കലനക്കടത്തിനെ മൊത്തത്തിൽ “ഹറാം ” പിറന്നവരാക്കാനുള്ള ജൂത നരേറ്റീവിന് കുട പിടിക്കുന്നതാണ് പ്രസ്തുത ഫിലിമെന്നാണ് ഫലസ്തീൻ സാംസ്കാരിക മന്ത്രാലയത്തിന്റെ അഭിപ്രായം. കുറഞ്ഞത് 100 ആൺകുട്ടികളും പെൺകുട്ടികളും ഈ രീതിയിൽ ജനിച്ചിട്ടുണ്ട് എന്നാണ് നിരീക്ഷണം.

ജോർദാൻ – ഈജിപ്റ്റ് – ഇമാറാത്ത് മുക്കൂട്ട് രാജ്യങ്ങളിലെ ഇസ്രായേലീ നയതന്ത്ര ബന്ധങ്ങളിലെ നോർമലൈസേഷന്റെ കൃത്യമായ അനുരണനം ഫിക്ഷനായി രേഖപ്പെടുത്തുകയും കോടികൾ മുടക്കി ചിത്രീകരിക്കുകയും ചെയ്തതിന്റെ പിന്നിലുള്ള ഫലസ്തീൻ വിരുദ്ധ രാഷ്ട്രീയം കാണാതിരിക്കാനാവില്ല.

ഇസ്രായേൽ ജയിലിൽ തടവിലാക്കപ്പെട്ട പോരാളിക്ക് ബീജം കടത്തലിലൂടെ ജനിച്ച അമീറ എന്ന പെൺകുട്ടിയാണ് ഫിലിമിലെ മുഖ്യ കഥാപാത്രം. പുറത്തുള്ള സഹപ്രവർത്തകരുടെ രഹസ്യ ഒത്താശയോടെ കടത്തുന്ന ബീജം ഒരു ഇസ്രായേലി ജയിലർ സാമ്പിളുകൾ മാറ്റി സ്വന്തം ബീജം നിറക്കുന്ന ട്രാജഡി കഥാന്ത്യത്തിലെ സസ്പെൻസിലാണ് അനാവരണം ചെയ്യുന്നത്. ധീരനായ പോരാളിയുടെ കുഞ്ഞു രാജകുമാരിയായി ഫിലിമിൽ നിറഞ്ഞു നിൽക്കുന്ന അമീറയും അവളുടെ ഉമ്മ ഉം മുഹന്നദ് സെബാനും അവളുടെ ജൈവിക പിതാവായി മനസ്സിൽ വരിച്ചിരിക്കുന്നത് ശിക്ഷയിൽ കഴിയുന്ന ബാബയെ ആണ് .

മറ്റു തടവുകാരുടെയും ജയിലർമാരുടെയും കണ്ണ് വെട്ടിച്ച് നടക്കുന്നതായി ചിത്രീകരിക്കുന്ന ബീജക്കടത്തിനെയും അതിൽ സംഭവിക്കാൻ സാധ്യതയുള്ള തരികിടകളെയും ഹൈലേറ്റ് ചെയ്യുന്ന ഫിലിം , പക്ഷേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ സാധ്യതയുള്ള വീഴ്ചയെ ഭീകരതയാൽ വെള്ള പൂശുന്നു.

“ബീജം കടത്തൽ ജിഹാദ് ” ചിത്രീകരിച്ച് തടവിലാക്കപ്പെട്ടവർക്ക് ജനിച്ച കുട്ടികളെയും അവരുടെ അമ്മമാരെയും കുടുംബങ്ങളെയും ഇത് ബോധപൂർവ്വം അപകീർത്തിപെടുത്തുകയും പരിശുദ്ധ ബന്ധങ്ങളെ പോലും ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നതാണ് നോർമലൈസ്ഡ് ജൂതനിതിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന ഗൂഢസന്ദേശം.

കരാമ ഫിലിം ഫെസ്റ്റിവൽ 2021-ന്റെ ഭാഗമായി അമീറ എന്ന സിനിമയുടെ പ്രീമിയർ പ്രദർശിപ്പിച്ചതു മുതൽ അറബി- ഇംഗ്ലീഷ് ചാനലുകളിലെ രാത്രി സംവാദങ്ങൾ ഈ ജോർദാനീ പടമാണ്.മുഹമ്മദ് ദിയാബ് സംവിധാനവും സബാ മുബാറക്, അലി സുലൈമാൻ, താര അബൂദ് കാസ്റ്റിംഗും നിർവഹിച്ചിരിക്കുന്ന അമീറക്ക് അമ്മാനിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട ഫിലിം ഫെസ്റ്റിവലിന്റെ അകൗണ്ടിൽ കിട്ടാനുള്ള ടൂറിസ്റ്റു വരുമാനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജോർദാനിൽ ചിത്രത്തിന് പൊതുവെ പ്രശംസ ലഭിച്ചെങ്കിലും, ചിത്രം ഫലസ്തീനിയൻ ആഖ്യാനവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ല എന്നാണ് ആധികാരിക ഫിലിം നിരൂപകരുടെ പക്ഷം . ആയതിനാൽ ഫലസ്തീനികളോ അവരെ സ്നേഹിക്കുന്നവരോ ഇത് സ്വീകരിക്കുമോ എന്ന കാര്യം സംശയമാണ്.

ജോർദാനിയൻ ഫീച്ചർ-ഫിലിം ‘അമീറ’യെക്കുറിച്ച് പക്കാ കൊമേഴ്സ്യൽ ജോർദാനിയൻ നടിയായ ‘ആണൊരുത്തി’ ജൂലിയറ്റ് അവ്വാദ് പറയുന്നത് അമീറ പൂർണ്ണമായും ഇസ്രായേലി തിരക്കഥയാണ് എന്നാണ്. അതിന്റെ വിപണനത്തിനായി പ്രവർത്തിച്ച നിർമ്മാതാക്കൾ ശിക്ഷിക്കപ്പെടണമെന്നുകൂടെ അവർക്ക് അഭിപ്രായമുണ്ട്

ഫലസ്തീൻ തടവുകാരുടെ അന്തസ്സും വീരത്വവും മഹത്തായ പോരാട്ട ചരിത്രവും ബോധപൂർവ്വം നെഗേറ്റ് ചെയ്യുകയും അവരുടെ പേരിൽ മറ്റൊരു കൃത്രിമ നരേഷൻ സാങ്കല്പികമായി വികസിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീൻ തടവുകാരുടെ അന്തസ്സും വീരത്വവും പോരാട്ടത്തിന്റെ മഹത്തായ ചരിത്രവും “അമീറ” സിനിമ വ്യക്തമായി ലംഘിക്കുന്നു എന്ന് ചുരുക്കിപ്പറയാം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ധീരയുദ്ധം നടത്തിയ ഒരു ജനതയേയും അവരിലെ തടവുകാരെ കുറിച്ചും പലതരത്തിൽ സംശയമുണ്ടാക്കുന്ന തിരക്കഥ ഇസ്രായേലി വിവരണമാണെന്ന് അറബ് ലോകത്തെ നടന്മാർക്ക് നന്നായി അറിയാം. പക്ഷേ അവയെ കുറിച്ച് സംസാരിക്കാൻ അറേബ്യയിലെ നട്ടെല്ല് വാഴത്തണ്ടായ മെഗാസ്റ്റാറുകൾക്കും ത്രാണിയില്ല എന്നാണ് മനസ്സിലാവുന്നത്.

Related Articles