Current Date

Search
Close this search box.
Search
Close this search box.

സൂര്യനെല്ലി കേസ് നല്‍കുന്ന പാഠം

കേരളത്തിലെ ഏറ്റവും പ്രമാദമായ ലൈംഗിക പീഡന കേസുകളില്‍ ഒന്നില്‍ അവസാനം പെണ്‍കുട്ടിക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിരിക്കുന്നു എന്നത് പ്രശംസനീയം തന്നെ.  പക്ഷെ,  നീണ്ട പതിനെട്ടു വര്‍ഷ മായി നിയമത്തിനു പിറകെ നടക്കുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇന്നും ഇരുളടഞ്ഞ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിനും ഈ വിധി എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നത്? ശരിക്കും ഇതൊരു നേട്ടമാണോ?

നമ്മുടെ തല തിരിഞ്ഞ നിയമം കൂടി നീതി വൈകാന്‍ കാരണമായില്ലേ? 16 വയസ്സായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്പ്രകാരം ഒരു പുരുഷന്റെയ കൂടെ ജീവിക്കാം എന്ന നിയമമല്ലേ 2005ലെ കോടതി വിധിയില്‍ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാന്‍ പ്രധാന കാരണം. അപക്വമനസ്സില്‍ മുളപൊട്ടുന്ന സ്‌നേഹത്തിനു വെള്ളം നല്കി വളര്‍ത്തുന്ന ഈ നിയമം നില നില്‍ക്കുമ്പോള്‍ തന്നെ മകളെ പാല് കൊടുത്തു വളര്‍ത്തി വലുതാക്കിയ  മാതാപിതാക്കള്‍ക്ക്  അവള്‍ക്കു  വേണ്ടിയോജിച്ച പുരുഷനെ കണ്ടത്തണമെങ്കില്‍ പിന്നെയും രണ്ടു വര്‍ഷം കാത്തിരിക്കണം എന്നതു ബാലിശമല്ലേ. ശരിക്കും വേണ്ടത് നേരെ തിരിച്ചാണ്. ഉത്തരവാദിത്വമുള്ള മാതാപിതാക്കള്‍ കൂടി അറിഞ്ഞു നടക്കുന്ന വിവാഹത്തിനാണ് പതിനാറുവയസ്സില്‍ അനുവാദം നല്‍കേണ്ടത്. പെണ്‍കുട്ടി തന്റെ പങ്കാളിയെ സ്വയം കണ്ടെത്തി തീരുമാനമേടുക്കുന്നതിനു 21 വയസ്സിന്റെ പക്വത എങ്കിലും പരിധിയായി നിശ്ചയിക്കണം. അത്തരത്തില്‍ ഒരു നിയമം ഉണ്ടായിരുന്നു എങ്കില്‍ ഒരു പക്ഷെ ആ പെണ്‍കുട്ടി ചതിയില്‍ വീഴുമായിരുന്നില്ല. ഒന്നുമില്ലെങ്കില്‍പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയെങ്കിലും ചെയ്യുമായിരുന്നു.

ഒരു മൊട്ടു സൂചി വാങ്ങുമ്പോള്‍ പോലും മറ്റൊരാളോട് അഭിപ്രായം തേടുന്ന നമ്മള്‍ ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ അവരുടെ ജീവിതത്തിന്റെ പകുതി പങ്കുവെക്കുന്ന പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റാരും അറിയാതെ സ്വയം തീരുമാനം എടുക്കുന്നതിനെയല്ല നാം പ്രോത്സാഹിപ്പിക്കേണ്ടത്. മാതാപിതാക്കള്‍ അവരുടെ ജീവിതാനുഭവത്തില്‍ നിന്നുള്ള അറിവ് വെച്ച് തങ്ങളുടെ പ്രിയപ്പെട്ട മക്കളുടെ അഭിരുചിക്കനുസരിചുള്ള ഒരു പങ്കാളിയെ കണ്ടെതുന്നതിനെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. ഒപ്പം കല്യാണത്തിന്റെ  പേരില്‍  സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി മക്കളെ ബലിയാടാക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കാനും നിയമം വേണം. എങ്കില്‍ ഒളിച്ചോട്ടങ്ങളും നമ്മുടെ കുട്ടികള്‍ ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടുന്നതും ഒരു പരിധിവരെ തടയാന്‍ കഴിയും.

Related Articles