Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമം

മുസ്‌ലിം സംഘടനകള്‍ക്കെതിരെ നിരന്തരം വര്‍ഗീയതയും മത മൗലിക വാദവും ആരോപിക്കുന്ന സി.പി.എം വര്‍ഗീയ കലാപവും സാമുദായിക സ്പര്‍ധയും ഉണ്ടാക്കാന്‍ നടത്തിയ മൂന്ന് ഹീനശ്രമങ്ങളെ പ്രബോധനം വാരികയുടെ പുതിയ ലക്കം(വാള്യം: 70 ലക്കം: 37) തുറന്നു കാണിച്ചിരിക്കുന്നു.

1) 2014 ഫെബ്രുവരി 4 ന് വടകരയിലെ മുണ്ടയില്‍ നരേന്ദ്രമോഡിയുടെ പടമുള്ള ബി.ജെ.പി ഫ്‌ളെക്‌സ്‌ബോര്‍ഡ് വലിച്ചുകീറി പ്രദേശത്തെ ബാഫഖി തങ്ങള്‍ സ്മാരക മദ്‌റസയില്‍ കൊണ്ടിട്ടു. പ്രതികളിലൊരാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. മുപ്പതോളം പേര്‍ ബോംബും മറ്റായുധങ്ങളുമായി വന്ന് അയാളെ ബലാല്‍കാരമായി മോചിപ്പിച്ചുകൊണ്ടുപോയി. പിടികൂടപ്പെട്ടയാളും അയാളെ മോചിപ്പിച്ചവരുമെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് നാട്ടുകാരും പോലീസും പറയുന്നു. പ്രതിയെ നാട്ടുകാര്‍ നേരില്‍ കണ്ട് പിടിച്ചില്ലായിരുന്നുവെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു.

2) ആ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖര്‍ വധിക്കപ്പെട്ടതിനെതുടര്‍ന്ന് ചന്ദ്രശേഖരന് ഒരു മുസ്‌ലിം സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അതില്‍ രോശാകുലരായ മുസ്‌ലിം ചെറുപ്പക്കാരാണ് കൊല നടത്തിയതെന്നും  വ്യാപകമായി പ്രചാരമുണ്ടായി. അതിനു ശക്തിപകരും വിധം കൊലയാളികള്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസില്‍ ‘മാശാ അല്ലാഹ്’ എന്ന അറബി കാലിഗ്രഫി ഒട്ടിച്ചുവെച്ചു. പോലീസ് ആ ചതിയില്‍ കുടുങ്ങാതിരുന്നത് ഭാഗ്യം.

3) തലശ്ശേരിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസല്‍ വധിക്കപ്പെട്ടപ്പോള്‍ കൊലയാളികള്‍ ‘ഓം കാളി, ജയ് കാളി’ എന്നു വിളിച്ചാണ് തിരിച്ചുപോയതെന്നും ത്രിശൂലം കണ്ടെടുത്തുവെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ സംഭവത്തിലും പിടികൂടപ്പെട്ട യഥാര്‍ത്ഥ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ.

സി.പി.എമ്മിന്റെ വര്‍ഗീയതാവിരുദ്ധ പ്രസംഗം എത്ര മാത്രം കപടവും വഞ്ചനാപരവുമാണെന്ന് ഇതും ഇതുപോലുള്ള സംഭവങ്ങളും വ്യക്തമാക്കുന്നു.

 

Related Articles