Current Date

Search
Close this search box.
Search
Close this search box.

വംശീയ കലാപങ്ങള്‍ മുസ്‌ലിങ്ങളെ വേട്ടയാടുമ്പോള്‍

communal-riot.jpg

സ്വാതന്ത്ര്യ സ്‌നേഹികളുടെ ശക്തമായ പോരാട്ടം കാരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. ഇതില്‍ മുസ്‌ലിങ്ങള്‍ക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണായ  ഗാന്ധിജിയെ രാഷ്ട്രീയ മേഖലയിലേക്ക് കൊണ്ടു വന്നതും അവര്‍ തന്നെയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിച്ച് സുരക്ഷിതരായി ജീവിക്കാം എന്ന സ്വപ്‌നത്താല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവനും രക്തവും നല്‍കാന്‍ മുസ്‌ലിങ്ങള്‍ തയ്യാറായി. പക്ഷെ, അവരുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴലേകാന്‍ താമസമുണ്ടായില്ല. ഇന്ത്യയിലെ മതേതര ഭരണകൂടം മുസ്‌ലിങ്ങളുടെ അധപതനം ലക്ഷ്യമാക്കി ഗൂഢാലോചനകള്‍ നെയ്തു. മുസ്‌ലിങ്ങള്‍ ഏതെങ്കിലും പ്രദേശത്ത് സാമ്പത്തികവും വൈജ്ഞാനികവുമായി അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ അവരെ ദുര്‍ബലപ്പെടുത്താനും അവരുടെ സമ്പത്തുകള്‍ കൊള്ളയടിക്കാനുമായി ഹൈന്ദവ ഫാഷിസ്റ്റുകള്‍ നിരന്തരമായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചു. ഇസ്‌ലാമിക വിശ്വാസികളുടെ മതവികാരം ഇളക്കിവിടാനായി മുസ്‌ലിങ്ങളുടെ ഇടയില്‍ പ്രാധാന്യമുള്ള റമദാന്‍ പോലുള്ള മാസങ്ങളെയാണ് ഇത്തരം കലാപങ്ങള്‍ക്കായി ഹിന്ദുത്വശക്തികള്‍ തെരഞ്ഞെടുക്കുന്നത്.

സ്വാതന്ത്ര്യാനന്തരമുള്ള അമ്പതോ അറുപതോ  കാലയളവിനുള്ളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അമ്പത്തി അയ്യായിരത്തോളം വംശീയ കലാപങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറി എന്നത് ഗവണ്‍മെന്റ്് ബോധപൂര്‍വം മുസ്‌ലിങ്ങളെ  ദുര്‍ബലരാക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണ്. ഇന്ത്യന്‍ മുസ്‌ലിങ്ങളും അറബ് രാഷ്ട്രങ്ങളുമായുള്ള ഊഷ്മള ബന്ധത്തിന് ഗവണ്‍മെന്റ് വിഘാതം നില്‍ക്കുന്നു എന്നത് ഇതിനുള്ള രണ്ടാമത്തെ തെളിവാണ്. ഈ രാജ്യങ്ങളിലേക്ക് വിസ ലഭ്യമാകുന്നത് തന്നെ നിരവധി പ്രതിബന്ധങ്ങള്‍ തീര്‍ത്തതിന് ശേഷമാണ്. ഖത്തര്‍ ഗവണ്‍മെന്റ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് വിസ നിഷേധിച്ചത് പ്രസ്തുത കാരണത്താലാണ്. കഴിഞ്ഞ റമദാന്‍ മാസത്തില്‍ ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിരവധി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയുണ്ടായി. അനേകം മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയും മില്യന്‍ കണക്കിനാളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്ത ആസാമിലെ കോക്രാ ജഹാറില്‍ നടമാടിയ കലാപം ഇതില്‍ ഏറ്റവും ഗുരുതരമായതാണ്. ബര്‍മയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായി കഴിയുന്ന പല രാജ്യങ്ങളിലെയും അവസ്ഥ ഇതിനേക്കാള്‍ രൂക്ഷമാണ്. ആഗോള മുസ്‌ലിങ്ങളുടെ ഐക്യവും ഭൗതികവും ബൗദ്ധികവുമായ ശാക്തീകരണവുമാണ് ഇത് മറികടക്കാനുള്ള ഏക പോംവഴി. ആലസ്യതയും മയക്കവും കൈവെടിഞ്ഞ് ഒരു പുതിയ നവജാഗരണത്തിന് നാം സന്നദ്ധമാകുമോ എന്നതാണ് പ്രധാന ചോദ്യം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles