Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് യുഗം അവസാനിക്കുന്നുവോ?

Is-article.jpg

ഇക്കഴിഞ്ഞ ആഗസ്റ്റ് 13 ന് വടക്കന്‍ സിറിയയിലെ മന്‍ബജ് നഗരം ഐ.എസില്‍ നിന്നും മോചിപ്പിക്കപ്പെടുകയുണ്ടായി. അവസാനത്തെ ഐ.എസുകാരനും ഇവിടംവിട്ടപ്പോള്‍ നാട് ഉന്മാദത്തില്‍ അമര്‍ന്നു. പുരുഷന്മാര്‍ തെരുവിലിരുന്ന് പരസ്പരം താടിവടിച്ചു. സ്ത്രീകള്‍ അവരുടെ മൂടുപടം ഉപേക്ഷിച്ചു. ഒരു വൃദ്ധയായ സ്ത്രീ സിഗരറ്റ് വലിക്കുകയും അതിന്റെ പുകക്കുള്ളിലൂടെ ഊറിചിരിക്കുകയും ചെയ്തു. ഇതിനു മുമ്പ് ഇതെല്ലാം തന്നെ ഐ.എസ് ഇവിടെ നിരോധിച്ചിട്ടുണ്ടായിരുന്നു. കൊബാനി, അല്‍ഖറിയതെയ്ന്‍, തിക്‌രീത്, ഫല്ലൂജ തുടങ്ങിയ നിരവധി ടൗണുകളും ഐ.എസിനു നഷ്ടപ്പെടുകയുണ്ടായി.

എന്നാല്‍ ആകെ എത്ര പ്രദേശങ്ങള്‍ ഐ.എസിനു നഷ്ടപ്പെടുകയുണ്ടായി?  ഏതൊക്കെ  ഇടങ്ങളിലാണ് നിലവില്‍ ഐ.എസ് ആധിപത്യമുള്ളത് എന്നതിന്റെ മാപ്പ് ഐ.എച്ച്.എസ് എന്ന കണ്‍സള്‍ട്ടന്‍സി പുറത്തു വിടുന്നുണ്ട്. ഇവര്‍ക്ക് എത്രസ്ഥലം നഷ്ടമായി എന്നും അത് എങ്ങനെ കണക്കാക്കി എന്നും അവര്‍ വ്യക്തമാക്കുന്നു. മരുഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണക്കാക്കുകയാണെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ പകുതിയോളം പ്രദേശങ്ങളിലെയും സ്വാധീനം ഐ.എസിനു നഷ്ടപ്പെട്ടതായി ഐ.എച്ച്.എസയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ഫിറാസ് അബി അലി പറയുയുന്നു.

എന്നാല്‍ നഗരങ്ങളില്‍ ഐ.എസ് ആധിപത്യം നഷ്ടപ്പെടുന്നതില്‍ ഏറെ പാഠങ്ങളുണ്ട്. മന്‍ബജ് പോലുള്ള നഗരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ സ്വാധീനമാണ് നഷ്ടമാകുന്നത്. അഥവാ വിദേശത്തു നിന്നും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും ആയുധങ്ങളുടെയും യുദ്ധസാമഗ്രികളുടെയും കാര്യത്തിലും ശോഷണം സംഭവിക്കുന്നു എന്നര്‍ഥം. നഗരങ്ങള്‍ നഷ്ടപ്പെടുന്നതനുസരിച്ച് വരുമാനത്തിലും കുറവുവരുന്നു. നിങ്ങള്‍ ജനങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉറപ്പിക്കുമ്പോള്‍ വരുമാനത്തിനുള്ള മാര്‍ഗം കൂടിയാണ് നേടുന്നത്. ഐ.എസിന്റെ ധന സമാഹരണത്തിനുള്ള മൂന്നിലൊന്ന് വഴികളും നിലവില്‍ നഷ്ടപ്പെട്ടതായും ഫിറാസ് അബി അലി വിലയിരുത്തുന്നു. 2017 ന്റെ അവസാനത്തോടെ ഐ.എസ് സൈനികമായി പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാല്‍ ഇത്തരം ചില നഗരങ്ങളില്‍ ഐ.എസ് തിരിച്ചുവരാന്‍ കഴിയുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഏറെക്കുറെ അനുകൂലമായ മറുപടിയാണ് അതിനുള്ളത്.

ഹസന്‍ ഹസന്റെ സിറിയയിലെ ജന്മസ്ഥലം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.എസ് കീഴടക്കുകയുണ്ടായി. ഹസന്‍ ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ തെഹരീര്‍ ഇന്‍സിറ്റിറ്റിയൂട്ടിലെ വിശകലന വിദഗ്ധനാണ്. കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഐ.എസ് പോരാളികളുമായി ഓണ്‍ലൈനിലൂടെ പതിവായി സംസാരിക്കാറുണ്ട്. അദ്ദേഹം പുതിയ ചില കാര്യങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി. തീര്‍ച്ചയായും അവര്‍ ഇപ്പോള്‍ ആകുലതയുള്ളവരാണ്. 2014 ല്‍ ഇതില്‍ ചേരുമ്പോഴുള്ളതിനെ അപേക്ഷിച്ച് അവര്‍ ധാര്‍മികത നഷ്ടപ്പെട്ടവരും പ്രതീക്ഷയറ്റവരുമായിത്തീര്‍ന്നു. കാരണം അന്നവര്‍ മനസ്സിലാക്കിയിരുന്നത് ഇത് ‘ഖിലാഫത്താ’ണെന്നും ഇത് വികാസം പ്രാപിക്കുമെന്നുമായിരുന്നു. എന്നാലിപ്പോള്‍ ഖിലാഫത്ത് എന്നത് ചുരുങ്ങുകയും ആയിരകണക്കിനു പോരാളികള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ ഇതില്‍ നിന്നും വിട്ടുപോവുകയോ ചെയ്തിട്ടുമുണ്ട്. ഒരിക്കല്‍ അവര്‍ക്ക് വേണ്ടി പോരാടിയിരുന്ന പകുതിയോളം പേരെയെങ്കിലും അവര്‍ക്കിപ്പോള്‍ നഷ്ടമായിട്ടുണ്ടാകുമെന്നും ഹസന്‍ ഹസന്‍ വ്യക്തമാക്കുന്നു.

ഐ.എസിനു വേണ്ടി പോരാടാത്ത, എന്നാല്‍ അവരോട് അനുകൂല മനോഭാവമുള്ളവരുണ്ട്. ഇവര്‍ ന്യൂനപക്ഷമാണെങ്കിലും പല നഗരങ്ങളും കീഴടക്കുന്നതില്‍ ഇവരുടെ സാന്നിധ്യം ഐ.എസിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഇപ്പോള്‍ വലിയ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇറാഖിലെയും സിറിയയിലെയും ജനങ്ങള്‍ തുടക്കത്തില്‍ ഐ.എസിനെ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ജനങ്ങള്‍ 2014 ല്‍ ഐ.എസിനെക്കുറിച്ച് സംസാരിച്ചിരുന്നതുപോലെയല്ല ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ് കൂടുതല്‍ ദുര്‍ബലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് ഐ.എസിന്റെ അറബിക് വാര്‍ത്തപത്രികയായ ‘ദാബിഖ്’ മനസ്സിലാക്കിതരുന്നത്. ഇപ്പോഴവര്‍ സംസാരിക്കുന്നത് പിന്മാറ്റത്തെക്കുറിച്ചാണ്. അവര്‍ തങ്ങളുടെ പോരാളികളെ മരുഭൂ പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള മനശാസ്ത്രപരമായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ ഐ.എസ് പോരാളികള്‍ മരുഭൂമിയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പുതിയ വീഡിയോകള്‍ പുറത്ത് വിട്ടികൊണ്ടിരിക്കുന്നു. ഇത്തരം വീഡിയോകള്‍ പുതിയതാണെന്നും ഹസന്‍ പറഞ്ഞു. എന്നാലിത് ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. പ്രദേശങ്ങളും പോരാളികളും പണവും നഷ്ടപ്പെട്ടിട്ടും എങ്ങെനെയാണ് ഇവര്‍ക്ക് ആക്രമണങ്ങള്‍ തുടരാന്‍ കഴിയുന്നത് എന്നതാണ് അതിലെ പ്രബലമായ ചോദ്യം.

ഐ.എസ് വന്‍തോതില്‍ ഭൂപ്രദേശങ്ങളുടെ ആധിപത്യമുള്ള സംഘടന എന്നതില്‍ നിന്നും വമ്പിച്ച ആക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടന എന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് റാന്‍ഡ് കോര്‍കോര്‍പറേഷന്‍ അഥവാ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസി ഡയരക്ടര്‍ സേഥ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. 2014 ല്‍ ഐ.എസ് എല്ലാമാസങ്ങളിലും ശരാശരി 150 മുതല്‍ 200 വരെ ആക്രമണങ്ങളായിരുന്നു നടത്താറുണ്ടായിരുന്നത്. എന്നാലിത് ഈ വര്‍ഷം ചില മാസങ്ങളില്‍ 400 ആക്രമണങ്ങള്‍ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസ് തകര്‍ന്നു എന്നു കരുതുന്ന ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഇപ്പോഴും പോരാട്ടം തുടരുന്നുണ്ട് എന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസിനു എതിരായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമിക്കാന്‍ പദ്ധിയുള്ളതായും എന്നാല്‍ പണത്തിന്റെ അഭാവമാണ് ഇതിന് മുതിരാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും ഐ.എസിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എത്രകാലം ഐ.എസിനു അവരുടെ ആക്രമണപദ്ധതികളും അതിന്റെ ആശയപ്രചരണവും തുടരുവാന്‍ കഴിയും? ഇത് പൂര്‍ണ്ണമായും ഇല്ലാതാകുന്ന സമയം എപ്പോഴാണ് സംജാതമാവുക?  ഇത്തരം ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത് ഐ.എസിന് സ്വാധീനമുള്ള കൂടുതല്‍ സ്ഥലങ്ങള്‍ അതിന് നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. എന്നാല്‍ ഐ.എസിന്റെ പതനം എപ്പോള്‍ സംഭവിക്കുമെന്നത് വ്യക്തമല്ല സേഥ് ജോണ്‍സണ്‍ വ്യക്തമാക്കി.

ഐ.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളായ ഇറാഖിലെ മൊസൂളും സിറിയയിലെ റാഖായും അവര്‍ക്ക് നഷ്ടമാവുക എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന്് പല വിദഗ്ധരും വ്യക്തമാക്കുന്നു. ഇത് സംഭവിക്കുകയാണെങ്കില്‍ പിന്നെയെന്ത്?

സിറിയയിലെയും ഇറാഖിലെയും അവരുടെ ഖിലാഫത്തിന്റെ പ്രദേശങ്ങള്‍ തകര്‍ന്നിട്ടുണ്ട് എന്നാലിതിന്റെ അര്‍ഥം ഈ പ്രസ്ഥാനം തകര്‍ന്നു എന്നതല്ല ഐ.എസിന്റെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഫവാസ് ഗര്‍ജസ് പറയുന്നു.  അല്‍ഖാഇദ പോലെയുള്ള ചില ഭീകരവാദ പ്രസ്ഥാനങ്ങളുമായി താദാത്മ്യപ്പെടുന്നതാണ് ഐ.എസിന്റെ ചില ആശയങ്ങളെങ്കിലും ഒരു കാര്യത്തില്‍ ഇത് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവര്‍ ഖിലാഫത്തിനെക്കുറിച്ച് കേവലമായി സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്. ഇവര്‍ നഗരങ്ങള്‍ കീഴടക്കുകയും അതിര്‍ത്തികള്‍ മായിച്ചുകളയുകയും ഒന്നായി പ്രഖ്യാപിക്കുകയും ചെയ്യുന്നു അതുപൊലെ ഇത് ആഗോളഭീകരവാദ പ്രവര്‍ത്തനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് ഫവാസ് വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ് ഐ.എസ് ഇത്ര വേഗത്തില്‍ പരാജയപ്പെടുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റുമായിരുന്നില്ല. വരും മാസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടമായേക്കും അതുപോലെ നിരവധി പോരാളികളും. ഇതിനെല്ലാം ശേഷം സ്‌റ്റേറ്റ് ഇല്ലാത്ത ഇസലാമിക് സ്‌റ്റേറ്റ പിന്നെ എന്താണ്? അതുകൊണ്ട് ഇസ്‌ലാമിക് സ്‌റ്റേറ്റ് അവസാനിക്കുകയാണോ? അതെ, ഖിലാഫത്ത് അവര്‍ക്ക് നഷ്ടപ്പെടുകയും യുദ്ധങ്ങള്‍ തുടരുകയും ചെയ്യും.
 
(അവലംബം: ബി.ബി.സി)

വിവ: റഈസ്. ഇകെ

Related Articles