Current Date

Search
Close this search box.
Search
Close this search box.

അലാ ഖറദാവി മോചിതയായി

ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 4 വർഷത്തെ ജയിൽവാസത്തിന് ശേഷം അലാ ഖറദാവി മോചിതയായി. ആഗോള പണ്ഡിത വേദി മുൻ മേധാവി ശൈഖ് യൂസുഫുൽ ഖറദാവിയുടെ മകൾ അലായെ വിട്ടയക്കാൻ വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രോസിക്യൂഷൻ തീരുമാനിച്ചു.

ഔദ്യോഗിക ഈജിപ്ഷ്യൻ വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, “പബ്ലിക് പ്രോസിക്യൂഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, അന്വേഷണങ്ങൾ തീർപ്പാക്കാത്തതിനാൽ, അലാ ഖറദാവിയെ വിട്ടയച്ചതായി ഉത്തരവാദപ്പെട്ട സ്രോതസ്സ് പ്രസ്താവിക്കുകയായിരുന്നു. സുരക്ഷാ സേനയെ ലക്ഷ്യമാക്കിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പങ്കെടുത്തതായും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതായും ആരോപിക്കപ്പെട്ടുകൊണ്ട് അലായോടൊപ്പം നിരവധി ബ്രദർഹുഡ് (ഇഖ്‌വാൻ) നേതാക്കളും ഉൾപ്പെടുന്നു” എന്ന് ഏജൻസി പ്രസ്താവിച്ചു.

തീവ്രവാദ ഗ്രൂപ്പിൽ ചേരുകയും ഭീകരതക്ക് ധനസഹായം നൽകുകയും ചെയ്തു എന്നുമാണ് സംഘടന ഏതെന്ന് പേര് പറയാതെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.ഖറദാവിയുടെ ഈ മകൾക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. അവരുടെ അറസ്റ്റിനു പിന്നാലെ അവരുടെ ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ഹുസാം ഖലഫും സമാന സ്വഭാവമുള്ള വിഷയത്തിൽ അറസ്റ്റിലായിരുന്നു. 2017 ജൂൺ 30 ന്, ഈജിപ്ഷ്യൻ അധികൃതർ അലായെയും അവരുടെ ഭർത്താവ് ഹുസാമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.അതിനുശേഷം അവരുടെ തടങ്കൽ മറ്റു ഇഖ് വാൻ നേതാക്കളോടൊപ്പം ഇടയ്ക്കിടെ പുതുക്കിക്കൊണ്ടിരുന്നു.

” അലാ നിയമം ലംഘിച്ച് ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും ഈ കാലയളവ് വരെ അറസ്റ്റുചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത് ശൈഖ് ഖറദാവിയുടെ മകളായതുകൊണ്ടാണെന്നും” അന്വേഷണ സെഷനുകളിൽ അലായുടെ വക്കീൽ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

യുവാക്കളുടെ ഹൃദയങ്ങളിൽ, തന്റെ സഹോദരൻ അബ്ദുറഹ്മാൻ യൂസുഫ് ഖറദാവിയുടെ കവിതകൾ ചൊല്ലി വികാരങ്ങളെ ജ്വലിപ്പിക്കുകയും കനൽപഥങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഇന്ധനമായി അവയെ മാറ്റിയത് സഹോദരി അലാ ആയിരുന്നു :
തഹ്‌രീർ സ്‌ക്വയറിലെ വിപ്ലവകാരികൾക്കിടയിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതവർ കണ്ടു.ശൈഖ് ഖറദാവിയുടെ പ്രധാന ഊന്നലായിരുന്നു തഹ്രീർ സ്ക്വയറിൽ ജനുവരി 25ലെ വിപ്ലവം . പിതാവിനെയും സഹോദരനെയും നിശബ്ദരാക്കാൻ ഈജിപ്റ്റ് കണ്ടുപിടിച്ച പിടിവള്ളിയായിരുന്നു അലാ . അവരെ പൂട്ടിയാൽ ഇവരടങ്ങും എന്ന് അവർ ധരിച്ചുവശായി.

ഖറദാവി കുടുംബത്തോടുള്ള പ്രതികാരത്തിന്റെ ആഴം മനസ്സിലായത് അലാ ഖറദാവിയുടെ ഭർത്താവമായ എഞ്ചിനീയർ ഹുസാം ഖലഫിന്റെയും അറസ്റ്റിലാണ്. ബാല്യവും കൗമാരവും യൗവ്വനവും ചിലവഴിച്ചത് ഖത്വറിലാണെങ്കിലും ഒരു മുത്തശ്ശിയായിട്ടുണ്ടെങ്കിലും അവരെയും സഹോദരിമാരേയും അറസ്റ്റ് ഈജിപ്റ്റിന്റെ സമകാലിക വിശേഷങ്ങൾ അറിയുന്നവർക്ക് സംഗതി തിരിയും. ഈജിപ്ഷ്യൻ പൊതു കാര്യങ്ങളുമായി അടുത്തോ അകലെയോ ഉള്ള പൊതു കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത അവരെ വെച്ചു കൊണ്ട് വാത്സല്യ നിധിയായ പിതാവിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു അവരുടെ തന്ത്രം . രണ്ട് വർഷം മുഴുവൻ മരുന്ന് കഴിക്കുന്നതിൽ നിന്ന് അവരെ തടയുകയും, തുടർന്ന് കുറ്റം ചുമത്താതെ പ്രോസിക്യൂഷൻ വിട്ടയക്കുകയും ചെയ്തു. താമസിയാതെ ജയിലിനുള്ളിൽ അവരുടെ കുടുംബ ബന്ധങ്ങൾ ചൂഷണം ചെയ്തു എന്ന പുതിയ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. അവരവിടെ ഏകാന്ത തടവിലായിരുന്നു എന്ന സത്യം പോലും മറച്ചുവെച്ചു കൊണ്ടായിരുന്നു നട്ടാൽ മുളക്കാത്ത പ്രോപഗണ്ട . ഇതാണവരെ പ്രഖ്യാപിത നിരാഹാര സമരത്തിലേക്ക് നയിച്ചത്.

അവരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ ശൈഖിനെ സന്ദർശിച്ച പത്ര പ്രവർത്തകരുടെ നയനങ്ങൾ അവരോടുള്ള സഹതാപവും അദ്ദേഹത്തിന്റെ പ്രാർത്ഥനയും കൊണ്ട് സജലങ്ങളായത് ഇഖ്വാനിയായ ജേർണലിസ്റ്റ് മുഹമ്മദ് സഗീർ ഇപ്പോഴും ഓർക്കുന്നു :

“എന്റെ മകൾ അലാ ഈജിപ്തിലെയും സിറിയയിലെയും അവളുടെ സഹോദരിമാരെയും പോലെ അനീതിക്ക് വിധേയയായി, ഞാൻ അവൾക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കാറില്ല, പീഡകരുടെ തടവറകളിൽ തടവിലാക്കപ്പെട്ട എന്റെ എല്ലാ പെൺമക്കൾക്കും വേണ്ടി ഞാൻ അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുന്നു.”

രണ്ടു വർഷങ്ങൾ മുമ്പ് അവരുടെ തടങ്കൽ പുതുക്കിയ വിവരമറിഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“എന്റെ മകളേ, ഈ കഠിനഹൃദയരായ അവരോടുള്ള അപേക്ഷ ഫലം ചെയ്യുമായിരുന്നുവെങ്കിൽ ഞാനത് ചെയ്യുമായിരുന്നു. റബ്ബ് അവരുടെ ഹൃദയത്തിൽ നിന്ന് കരുണയും സ്വഭാവത്തിൽ ധീരതയും നീക്കം ചെയ്തിരിക്കുന്നു. ഞാൻ ആരുടെ കൈയിലാണോ അവനെ മാത്രം ആശ്രയിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും റബ്ബ് അവനാണല്ലോ?”

അലാ ആയാലും മുമ്പ് അദ്ദേഹത്തിന്റെ പുത്രിയായ കരീമ ആയാലും അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പിതാവായ ലോക പണ്ഡിതനോടുള്ള പ്രതികാരം തീർക്കലായിരുന്നു എന്നാണ് ഇഖ് വാനികളായ പത്രപ്രവർത്തകരുടെ വിലയിരുത്തൽ .

അവലംബം :
1- ഇഖ് വാൻ വിക്കി
2- aa.com.tr

Related Articles