Current Date

Search
Close this search box.
Search
Close this search box.

2014 തെരെഞ്ഞെടുപ്പ് ; മുസ്‌ലിം നിലപാടെന്ത്?

2014elec.jpg

പതിനാറാം ലോകസഭാ തെരെഞ്ഞെടുപ്പിനായി രാജ്യം സജീവമായിരിക്കുന്നു. ദേശീയ തലത്തിലും കേരളത്തിലും അതിന്റെ പ്രചാരണങ്ങള്‍ സജീവമാകുമ്പോള്‍ മുസ്‌ലിം വിഷയങ്ങളും ചര്‍ച്ചയാവുന്നുണ്ട്. ദേശീയ തലത്തില്‍ മുസ്‌ലിം വോട്ടുകള്‍ കൈക്കലാക്കാന്‍ മതേതര പാര്‍ട്ടികള്‍ ഇപ്പോഴും ഉയര്‍ത്തുന്ന വിഷയം ഗുജറാത്ത് കലാപവും ബാബരി മസ്ജിദുമാണ്. അതിനപ്പുറമുള്ള മുസ്‌ലിം വിഷയങ്ങളിലേക്ക് അവര്‍ക്ക് എത്താന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് വസ്തുത. അല്ലെങ്കില്‍ അതിനപ്പുറത്തേക്ക് കടന്നാല്‍ തങ്ങളും പ്രതികളായി പോകുമോ എന്ന ഭീതിയായിരിക്കാം അവരെ അതില്‍ നിന്നും തടയുന്നത്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയും അന്യായങ്ങളും അപരാധങ്ങളും ഒന്നടങ്കം മഹാമറവിയിലേക്ക് ചുരുട്ടിയെറിഞ്ഞിരിക്കുന്നു.

തൊഴില്‍മേഖലയിലും, വികസനത്തിലും, രാഷ്ട്രീയ സാമൂഹിക പങ്കാളിത്തത്തിലും ദേശീയ മുസ്‌ലിംകള്‍ ഇന്നും പുറമ്പോക്കുകള്‍ക്കും പിറകെയാണ്. നിരന്തരമുള്ള കലാപങ്ങള്‍ ഈ സമുദായത്തെ നിതാന്തമായ അരക്ഷിതത്തിലും ഭീതിയുലുമാണ് അകപ്പെടുത്തിയിട്ടുള്ളത്. അബ്ദുന്നാസിര്‍ മഅ്ദനിയെയും സകരിയെയും പോലെ നൂറുകണക്കിന് മുസ്‌ലിം യുവാക്കളാണ് കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ ജയിലുകളില്‍ കിടക്കുന്നത്. അതില്‍ നിന്നെല്ലാം അവരെ മോചിപ്പിക്കാന്‍ സമയോചിതമായ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല, വാര്‍ത്തകളിലെ തലക്കെട്ടുകളായ ഗമണ്ടന്‍ പ്രസ്താവനകളൊഴികെ. അപരാധങ്ങള്‍ക്ക് ഉത്തരാവാദികളായവരെ മാതൃകപരമായി ശിക്ഷിക്കാന്‍ നമ്മുടെ വ്യവസ്ഥകള്‍ക്ക് കഴിയാതെ പോയത് രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയിലും ഭരണസംവിധാനങ്ങളിലുമുള്ള രാജ്യനിവാസികള്‍ക്കുള്ള വിശ്വാസത്തെ ഇളക്കി.

നിലവിലെ ദയനീയാവസ്ഥയെ മുന്‍നിര്‍ത്തി, മുസ്‌ലിം സമുദായത്തിന്റെ സര്‍വ്വോന്മുഖമായ പുരോഗതിക്കും രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ അവരുടെ പങ്ക് വിപുലപ്പെടുത്താനുള്ള കര്‍മ്മപദ്ധതികളും ആവശ്യപ്പെടുന്ന ചര്‍ച്ചകളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രസക്തവും, പക്ഷപാത രഹിതവും വസ്തുനിഷ്ഠവുമായ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചുകൊണ്ട്..
(നിങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] ലേക്ക് അയക്കുക)

Related Articles