മോദി അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും മുസ്ലിംകളുടെ നിലവിലെ അവസ്ഥ ഇതുപോലെ തുടര്‍ന്ന് കൊണ്ടിരിക്കും. ഇന്ത്യയിലെ ഓരോ പ്രദേശത്തെയും വര്‍ഗീയ ഫാസിസ്റ്റ് മനസ്സുള്ള നേതാക്കളെയും അണികളെയും നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധ്യപെടുത്തുകയും, മത സൗഹാര്‍ദ പരിപാടികള്‍ ആവിഷ്കരിക്കുകയുമാണ് വേണ്ടത്. അതിലൂടെ താഴെക്കിടയിലുള്ള പിന്‍ബലം നന്നാക്കുക. എന്നാല്‍ അധികാരികള്‍ താനെ വളഞ്ഞു കൊള്ളും. ഇസ്ലാമിനെ കുറിച്ച തെറ്റായ ഒരുപാട് കാര്യങ്ങള്‍ അവരുടെ തലയില്‍ കുത്തി നിറച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. അതിന്റെ ആഴം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് പരിഹാരം.
(ഓണ്‍ലൈവ് ടോക്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇസ്ലാംഓണ്ലൈവിന്റെ നിലപാടോ അഭിപ്രായമോ അല്ല, മറിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ സ്വതന്ത്ര അഭിപ്രായങ്ങള്‍ മാത്രമാണ്.)