Current Date

Search
Close this search box.
Search
Close this search box.

തൂങ്ങി മരിക്കാന്‍ ഞങ്ങള്‍ക്കൊരു കഷ്ണം കയര്‍ തരൂ…

rohith-v.jpg

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിന്‍സ്റ്ററിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ദിബ്‌യേഷ് ആനന്ദ് ഹൈദരാബാദ് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് രോഹിത്തുമായും മറ്റു ദലിത് വിദ്യാര്‍ത്ഥികളുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് ഈ കത്തിന്റെ കോപ്പി അദ്ദേഹത്തിന് നല്‍കിയത്.

‘വ്യക്തിപരമായ കാരണങ്ങള്‍’ മൂലമാണ് രോഹിത്ത് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കുന്നവര്‍, ആഴ്ച്ചകള്‍ക്ക് മുമ്പ് രോഹിത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അയച്ച ഈ കത്ത് നിര്‍ബന്ധമായും വായിക്കണം. സ്വയം തൂങ്ങി മരിക്കാന്‍ എല്ലാ ദലിത് വിദ്യാര്‍ത്ഥികളുടെയും മുറികളിലേക്ക് കയറുകള്‍ നല്‍കണമെന്ന് കത്തില്‍ രോഹിത്ത് ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹത്തെയും, ദശലക്ഷകണക്കിന് വരുന്ന ദലിതുകളെയും തോല്‍പ്പിച്ച് കളഞ്ഞ വ്യവസ്ഥക്കെതിരെ ദേഷ്യപ്പെട്ടൊരക്ഷം പോലും എഴുതാതെയുള്ള രോഹിത്തിന്റെ അവസാനത്തെ കത്ത് അദ്ദേഹത്തിന്റെ വിശാലമായ ഉദാരമനസ്‌കതക്കുള്ള തെളിവാണ്. എന്നാല്‍ ഇതിനൊന്നും തന്നെ തങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ സര്‍വകലാശാല പരിപൂര്‍ണ്ണ പരാജയം തന്നെയാണെന്ന വസ്തുതയെ മാറ്റി മറിക്കാന്‍ കഴിയില്ല.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് രോഹിത്ത് വെമുല എഴുതിയ കത്ത്:

സര്‍,
ആദ്യമായി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദലിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട താങ്കളുടെ ആത്മാര്‍ത്ഥമായ അഭിപ്രായത്തെ ഞാന്‍ പ്രശംസിക്കട്ടെ. ദലിതുകളെ കുറിച്ച് അങ്ങേയറ്റം വൃത്തികെട്ടതും തരംതാണതുമായ പ്രസ്താവനങ്ങള്‍ നടത്തിയതിന് ഒരു എ.ബി.വി.പി നേതാവ് ചോദ്യം ചെയ്യപ്പെട്ടോള്‍, വിഷയത്തില്‍ വ്യക്തിപരമായി താങ്കള്‍ നടത്തിയ ഇടപെടല്‍ ചരിത്രപരവും മാതൃകാപരവും തന്നെയായിരുന്നു. കാമ്പസ് ഇടങ്ങളില്‍ നിന്ന് അഞ്ച് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ‘സാമൂഹിക ഭ്രഷ്ട്’ കല്‍പിച്ചു. താങ്കളുടെ മുന്നില്‍ ഡൊണാള്‍ഡ് ട്രംപൊക്കെ വളരെ ചെറുതാണ്. താങ്കളുടെ മുമ്പാകെ രണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

 

1) പ്രവേശന സമയത്ത് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് 10mg സോഡിയം അസൈഡ് (വിഷം) നല്‍കാന്‍ ദയവുണ്ടാകണം. അംബേദ്കര്‍ കൃതികള്‍ വായിക്കാന്‍ അവര്‍ക്ക് തോന്നുമ്പോള്‍ അതെടുത്ത് കഴിക്കാന്‍ നിര്‍ദ്ദേശിക്കുക.
2) താങ്കളുടെ ആത്മമിത്രം മഹാനായ ചീഫ് വാര്‍ഡന്റെ പക്കല്‍, ഓരോ ദലിത് വിദ്യാര്‍ത്ഥിയുടെയും മുറിയിലേക്ക് ഒരു നല്ലയിനം കയര്‍ വിതരണം ചെയ്യുക.

ഞങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളും ദലിത് പ്രസ്ഥാനവും ആ ഘട്ടമൊക്കെ കടന്ന് പോയി കഴിഞ്ഞിരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇതില്‍ നിന്നും എളുപ്പം മോചനം ലഭിക്കാത്ത വിധം ഞങ്ങള്‍ അകപ്പെട്ടു പോയിരിക്കുകയാണ്. എന്നെ പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ‘ദയാവധത്തിനുള്ള’ സൗകര്യം ഒരുക്കി തരണമെന്ന് തിരുമനസ്സിനോട് ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. താങ്കളും താങ്കളുടെ കാമ്പസും എക്കാലവും സമാധാനത്തോടെ വാഴട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
നന്ദിയോടെ,
ഒപ്പ്
വെമുല ആര്‍

അവലംബം: www.dailyo.in

Related Articles