Current Date

Search
Close this search box.
Search
Close this search box.

പള്ളി മിനാരത്തിന്റെ വർത്തമാനങ്ങൾ

മുസ്ലിം നാടുകളിലെ പുരാതന കാലത്തെ മസ്ജിദുകളിലെ മിനാരത്തിലെ കമാനങ്ങളുടെ ഉദ്ദേശ്യം കേവലം സൗന്ദര്യാത്മകത ആയിരുന്നില്ല. നിസ്കരിക്കാൻ വരുന്നവർക്ക് ഒരു പ്രധാന വിവരം പ്രസരണം നടത്തിയിരുന്നു അത്തരം ഖുബ്ബകൾ . ചില സ്ഥലങ്ങളിൽ രണ്ട് ,മൂന്ന്, നാല്, അഞ്ച്, ആറ് കമാനങ്ങൾ വരെ ഉണ്ടാവാറുണ്ടായിരുന്നു. അവക്കെല്ലാം പ്രത്യേക അർത്ഥവുമുണ്ടായിരുന്നു.

മിനാരത്തിന് രണ്ട് ∩∩ ഖുബ്ബകളാണെങ്കിൽ ഈ പള്ളി ഒറ്റപ്പെട്ട ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു.
∩∩∩/∩∩∩∩ മൂന്നോ നാലോ കമാനങ്ങൾ ഉള്ള മിനാരമാണെങ്കിൽ പ്രസ്തുത പള്ളി പ്രദേശത്തെ നാട്ടുകാരുടെ പള്ളിയാണെന്ന് സൂചിപ്പിക്കുന്നു.അതിൽ ദിവസേന അഞ്ച് നേരത്തെ ജമാഅത്ത് നടക്കുന്നുവെന്നും മനസ്സിലാക്കണമായിരുന്നു . 5 കമാനങ്ങൾ ∩∩∩∩∩ അടങ്ങിയ മിനാരമാണെങ്കിൽ ഇത് നഗരത്തിലെ ജുമുഅത്ത് പള്ളിയാണെന്ന് സൂചന കിട്ടുമായിരുന്നു.അതായത് വെള്ളിയാഴ്ചത്തെ ജുമുഅക്ക് പുറമേ അഞ്ച് ദൈനംദിന നമസ്കാരങ്ങളും ജമാഅത്തായി നടക്കുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരുന്നു. ∩∩∩∩∩ കമാനങ്ങളേക്കാൾ കൂടുതലുള്ള മിനാരം സൂചിപ്പിക്കുന്നത് പ്രസ്തുത പള്ളി ഒരു രാജകീയ സംരക്ഷിത പള്ളിയാണെന്നും അതിൽ മതപരമായ കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനും സമ്മേളനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം കൂടിയാണെന്ന് മനസ്സിലാക്കാനായിരുന്നു.

المصدر :
تاريخ العمارة الاسلامية والفنون التطبيقية بالمغرب الأقصى
– د. عثمان عثمان إسماعيل

Related Articles