Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര ഇസ്ലാമിക കലാ ദിനം

മനുഷ്യ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സംരക്ഷണത്തിലും വ്യാപനത്തിലും ഇസ്‌ലാമിക കലയുടെ പങ്കും സംഭാവനയും കണക്കിലെടുത്ത് എല്ലാ വർഷവും നവംബർ 18 ന് യുനെസ്‌കോ അന്താരാഷ്ട്ര ഇസ്‌ലാമിക് കല ദിനമായി പ്രഖ്യാപിച്ചത് നാല് വർഷം മുമ്പാണ്. ബഹ്‌റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയുടെ ഈ ദിനത്തിന് അംഗീകാരം നൽകാനുള്ള ബഹ്‌റൈൻ 2018-ലെ മുഹറഖ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമായി ആഘോഷിക്കുന്ന സമയത്തായിരുന്നു.

യുനെസ്കോ സമക്ഷം ബഹ്‌റൈൻ നിർദ്ദേശിച്ച പ്രത്യേക നിർദ്ദേശമാണ് യുനെസ്കോയുടെ ജനറൽ കോൺഫറൻസ് 2019 ലെ അതിന്റെ 40-ാമത് സെഷനിൽ അംഗീകരിച്ചത്.2018 സെപ്റ്റംബറിലാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരു കലാസന്ധ്യയിലൂടെയാണ് ഈ ചിന്തക്ക് തുടക്കം കുറിച്ചത്.

ഈ ദിനാഘോഷം ഇസ്ലാമിക കലയുടെ വൈവിധ്യവും ബഹുസ്വരതയും ലോകത്തിന് പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്. ഇസ്ലാമിക കല ഒരു ഏകശിലാ പ്രസ്ഥാനമല്ല; അതിന് 1,400 വർഷത്തെ ചരിത്രമുണ്ട്. സ്പെയിൻ മുതൽ ചൈന വരെ അവിശ്വസനീയമായ ഭൂമിശാസ്ത്രപരമായ വൈവിധ്യമാർന്ന സമ്പന്നതയുള്ള ഒന്നാണ് ഇസ്ലാമിക് ആർട്ട് . മുസ്ലിം സാമ്രാജ്യങ്ങൾ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്ന കലാ സാംസ്കാരിക നവോത്ഥാനത്തിന്റെ ഒപ്പമോ ഒരുവേള മുന്നിലോ ഉണ്ടായിരുന്നിട്ടുണ്ട്.

ഇസ്‌ലാമിക കല ലോക സംസ്‌കാരങ്ങൾക്ക് സമ്പന്നവും അത്യപൂർവവുമായ മൂല്യം നല്കിയിട്ടുണ്ട്. അത്
അടയാളപ്പെടുത്തുന്ന സാംസ്‌കാരിക വൈവിധ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിൽ ബോധ്യപ്പെടുത്താനുള്ള ചുവടുവയ്പ്പാണ് ബഹ്റൈനിന്റേത്.ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് ഈ ഉദ്ഘാടന പതിപ്പ് കല, കരകൗശലം, കാലിഗ്രാഫി, വാസ്തുവിദ്യ, സംഗീതം എന്നിങ്ങനെയുള്ള ചില വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങളെ എടുത്തുകാണിക്കുന്ന പരിപാടികളുടെ പരമ്പരയോടെ ആഘോഷിക്കും.

സാംസ്‌കാരിക സംവാദവും സഹിഷ്ണുതയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായാണ് ലോകം
ഈ ദിനത്തെ നെഞ്ചിലേറ്റുന്നത്.

ആ വിഷയത്തിൽ ബഹ്റൈൻ കലാകാരന്മാർ ഇതിനകം ഡസനിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇംഗ്ലീഷിലും അറബിയിലുമായി ഇസ്ലാമിക് ആർട്ട് വിഷയങ്ങളിൽ കൂടുതൽ പഠനം നടന്നത് അതിനു ശേഷമാണ്.ഇസ്‌ലാം കലകളെ അവയുടെ വിവിധ രൂപങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ചില കുറിപ്പുകൾ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം വന്നിട്ടുള്ളത് നമ്മുടെ നാട്ടിലും ഇസ്ലാമിക കലയുടെ വികസനത്തിലും അഭിവൃദ്ധിയിലും നല്ല സ്വാധീനം ചെലുത്തുന്നു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles