Current Date

Search
Close this search box.
Search
Close this search box.

ഇഫ്താറിനെ പരിസ്ഥിതി സൗഹൃദമാക്കാനാണ് ഇസ്ലാം പറയുന്നത്

ഇത്തവണത്തെ റംസാനില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ നോമ്പ്തുറകളില്‍ നിന്നും പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കും. വിശുദ്ധ മാസത്തില്‍ വിശ്വാസികളെല്ലാം ഒരുമിച്ചിരിക്കുന്ന സമൂഹ നോമ്പതുറകളില്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് കത്തികളും ഫോര്‍ക്കുകളും കുപ്പിവെള്ളവും.

എന്നാല്‍ പരിസ്ഥിതിയില്‍ റംസാന്‍ മാസം ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായിരിക്കാന്‍ മുസ്ലിംകളെ ഇത്തവണ പ്ലാസ്റ്റിക് വര്‍ജിക്കാന്‍ പ്രേരിപ്പിച്ചു. അതിനാല്‍ തന്നെ മുസ്ലീം പള്ളികളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളാണ് ഇപ്പോള്‍ കൂടുതലായി വിതരണം ചെയ്യുന്നത്. ചിലര്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ച് പകരം സ്റ്റീല്‍, ഗ്ലാസ് പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷങ്ങള്‍ മനസ്സിലാക്കുകയും റംസാനും പരിസ്ഥിതി ബോധവും തമ്മിലുള്ള ബന്ധം ഉള്‍ക്കൊള്ളുന്നതിലേക്കുമാണ് ഇതെത്തിച്ചത്. പ്ലാസ്റ്റിക് നിരോധനം – മുസ്ലിംകള്‍ക്ക് ദൈവത്തിന്റെ സൃഷ്ടിയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് അവബോധമുള്ളവരായിരിക്കാനുള്ള ഒരു മാര്‍ഗമാണെന്നാണ് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പറഞ്ഞത് ഇതിലൊരുദാഹരണമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല പള്ളികളും മുസ്ലിം സ്ഥാപനങ്ങളും വലിയതോ അതിരുകടന്നതോ ആയ ഇഫ്താര്‍ നിരുത്സാഹപ്പെടുത്തുന്നു. ഇത്തരം സമൂഹ നോമ്പ്തുറകള്‍ പ്ലാസ്റ്റിക് പാത്രങ്ങളുടെ അമിത ഉപഭോഗത്തിനും ഇതുമൂലമുള്ള മാലിന്യങ്ങള്‍ വര്‍ധിക്കാനും കാരണമായേക്കുമെന്നതിനാലാണത്.

ഖുര്‍ആനിക പരിസ്ഥിതിവാദം

പരിസ്ഥിതി ബോധത്തിലേക്കുള്ള ചുവടുവെപ്പിന് സമീപ വര്‍ഷങ്ങളില്‍ മുസ്ലീം സമുദായത്തില്‍ വലിയ സ്വാധീനം നേടിയിട്ടുണ്ടെങ്കിലും, ഇസ്ലാം ഇത് നേരത്തെ തന്നെ അടിസ്ഥാന ഗ്രന്ഥങ്ങളിലൂടെ വ്യക്തമാക്കിയതാണ്. ദൈവത്തിന്റെ സൃഷ്ടിയെന്ന ഓര്‍മ്മപ്പെടുത്തലെന്ന നിലയില്‍, പ്രകൃതി സംരക്ഷണം, ജീവജാലങ്ങളോടുള്ള ബഹുമാനം, ജീവജാലങ്ങളുടെ വൈവിധ്യം എന്നിവ ഉയര്‍ത്തിക്കാട്ടുന്ന നിരവധി സംഭവങ്ങള്‍ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്.

അടുത്തിടെ, ഇസ്ലാമിക പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരം നിരവധി ഹദീസുകള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. മുസ്ലിംകള്‍ അമിതവ്യയവും ധൂര്‍ത്തും ഒഴിവാക്കണമെന്ന് പ്രവാചകന്‍ ഊന്നിപ്പറയുന്നുണ്ട്. പ്രകൃതി വിഭവങ്ങളെയും ജീവജാലങ്ങളെയും ബഹുമാനിക്കുകയും മിതമായ അളവില്‍ ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കാനുമാണ് പ്രവാചകന്‍ കല്‍പിക്കുന്നത്.

ഇതെല്ലാം ഇസ്ലാമിന്റെ ഉത്ഭവം മുതലേ ഉണ്ടായിരുന്നെങ്കിലും, ഇറാനിയന്‍ തത്ത്വചിന്തകനായ സെയ്ദ് ഹുസൈന്‍ നാസറിന്റെ കൃതികളും 1966-ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ നിരവധി പ്രഭാഷണങ്ങളും പരിസ്ഥിതിവാദവുമായുള്ള ഇസ്ലാമിന്റെ ബന്ധത്തിന് വലിയ ദൃശ്യപരത ലഭിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും തുടര്‍ന്ന് പ്രസിദ്ധീകരിച്ച ‘മനുഷ്യനും പ്രകൃതിയും: ആധുനിക മനുഷ്യനിലെ ആത്മീയ പ്രതിസന്ധി’ എന്ന പുസ്തകത്തില്‍ മനുഷ്യര്‍ പ്രകൃതിയുമായുള്ള അവരുടെ ബന്ധം എങ്ങിനെ തകര്‍ത്തുവെന്നും അത് ഗുരുതരമായ പാരിസ്ഥിതിക അപകടങ്ങളിലെത്തിക്കുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പരിസ്ഥിതി സൗഹൃദ മാതൃക

ഇസ്ലാമിക തത്വങ്ങളും നിലപാടുകളും സമുദായത്തിന്റെ സമീപനങ്ങളും ഉയര്‍ത്തിക്കാട്ടി പാരിസ്ഥിതിക സൗഹൃദത്തിന് ഇസ്ലാമിനെ എങ്ങനെ പ്രതിനിധീകരിക്കാമെന്ന് അക്കാദമിക് വിദഗ്ധര്‍ തെളിയിച്ചിട്ടുണ്ട്. പാരിസ്ഥിതിക ബോധത്തിനായുള്ള ഈ മുന്നേറ്റം റംസാനിലും വ്യാപിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, അഷുറയിലെയും അര്‍ബൈനിലെയും തീര്‍ത്ഥാടന സീസണുകളില്‍ ഇറാഖിലെ പുണ്യനഗരങ്ങളില്‍ ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കിയിരുന്നു.

ഓരോ വര്‍ഷവും അവര്‍ ഉപേക്ഷിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഇറാഖിലെ ജലപാതകളെ തടസ്സപ്പെടുത്താറുണ്ട്. ഇത് കുറയ്ക്കുന്നതിന് പ്രതിവര്‍ഷം അര്‍ബെയിന്‍ സന്ദര്‍ശിക്കുന്ന 20 ദശലക്ഷം തീര്‍ത്ഥാടകരെ പ്രകൃതി സൗഹൃദം പ്രോത്സാഹിപ്പിക്കുന്ന ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടത്താറുണ്ട്. ഗ്രീന്‍ പില്‍ഗ്രിം സംഘടനയുടെ നേതൃത്വത്തില്‍ ഇവിടെ തുണി സഞ്ചികളും പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകളും കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുന്നു, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദ സ്റ്റാളുകള്‍ എന്നിവയെല്ലാം അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം ഉടമസ്ഥതയിലുള്ള ബിസിനസ്സുകളും എന്‍.ജി.ഒകളും ഈ പരിശ്രമങ്ങളില്‍ പങ്കാളികളാവാറുണ്ട്. ഇത്തരം മാതൃകതള്‍ മുസ്ലീം സമുദായങ്ങള്‍ പരിസ്ഥിതി ആഘാതത്തെ നേരിടുന്ന വൈവിധ്യമാര്‍ന്ന വഴികളില്‍ ചിലത് മാത്രമാണ്. റംസാന്റെ ഹരിതവല്‍ക്കരണം ഇത്തരം മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇസ്ലാമിക പാരിസ്ഥിതികവാദം പ്ലാസ്റ്റിക് ഫോര്‍ക്കുകളും വാട്ടര്‍ ബോട്ടിലുകളും വിതരണം ചെയ്യുന്നതല്ല, അത് ആരംഭ കാലം മുതല്‍ വിശ്വാസത്തില്‍ വേരൂന്നിയ ഒരു ലോകവീക്ഷണത്തിലേക്കാണ് കൈചൂണ്ടുന്നത്.

Related Articles