Current Date

Search
Close this search box.
Search
Close this search box.

ഉമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍

parenting3.jpg

വീടിന് ചുറ്റുമുളള കുഞ്ഞുകൈകള്‍
മിക്ക കുട്ടികളും എന്തെങ്കിലും ശേഖരിക്കുകയും അത് അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വൃത്തിയാക്കി വെക്കുകയും ചെയ്യുന്നവരാണ്. ക്രയോണ്‍സുമായി ചുവരിലോ വിശന്ന വയറുമായി ഫ്രിഡ്ജിലോ റൂമിന് വിലങ്ങിട്ട് ഓടുന്നതായോ എന്തെങ്കിലും കുഴിച്ചെടുക്കുന്നതായോ നിങ്ങള്‍ക്കവരെ എവിടെയും കാണാം. നിങ്ങള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്‌നേഹത്തോടെ തട്ടിമാറ്റിക്കൊണ്ടും അവരുണ്ടാവാം.
ഏതെങ്കിലും മാതാവിനറിയുമോ ഈ കുഞ്ഞുകൈകള്‍ അവര്‍ വീടെന്നു വിളിക്കുന്നിടം സംഹരിക്കാന്‍ പോലും കാരണമാകുമെന്നത്. ചിലപ്പോഴവര്‍ പടക്കം പൊട്ടിക്കുകയോ സ്വീകരണമുറിയില്‍ വെച്ച് ഇഷ്ടികക്കഷ്ണം മുകളിലേക്കെറിയുകയോ ചെയ്യുന്നത് കാണുമ്പോള്‍ ഈ കൈകള്‍ ഒരിക്കല്‍ നമ്മള്‍ തൊട്ടിലിലാട്ടിയതാണെന്നും ഭാവിയിലത് ലോകത്തെ പോലും നശിപ്പിക്കാന്‍ പ്രാപ്തമാണെന്നതും വിസ്മരിക്കാവതല്ല.
എന്നാല്‍ ലോകം നശിപ്പിക്കുന്നതിനും വസ്ത്രം മടക്കു നീര്‍ത്തുന്നതിനുമിടയില്‍ നിന്ന് എങ്ങനെയാണ് മാതാവിന് കുഞ്ഞുവാവകളെ വീടിനു ചുറ്റുവട്ടത്ത് സഹായത്തിനായി കിട്ടുക? അതും അവര്‍ ചെറുതാണെന്ന് അവര്‍ക്കുതന്നെ ബോധ്യമുളളപ്പോള്‍. അടുക്കും ചിട്ടയുമില്ലാത്ത വീടിന്റെ പവിത്രത ആസ്വദിക്കാന്‍ തിരക്കുപിടിച്ച കുഞ്ഞുകൈകള്‍ക്ക് കഴിയുമോ?

വീട്ടിലുള്ള സാധനങ്ങള്‍ പുനക്രമീകരിക്കാനോ കൈകാര്യം ചെയ്യാനോ ഉദ്ദേശിച്ചാല്‍ ആദ്യം അതെങ്ങനെയെന്ന് ചിന്തിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം- അത് ഫര്‍ണിച്ചറുകളോ ബോക്‌സോ കളിപ്പാട്ടങ്ങളോ മറ്റു പൊട്ടുന്ന വസ്തുക്കള്‍ എന്തുതന്നെയായാലും ശരി. ഇവയെല്ലാം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റുന്നതും വേഗം കേടുവരാത്തതുമായ രീതിയില്‍ അധികം അലങ്കോലമാകാതെ ക്രമീകരിക്കാന്‍ ശീലിപ്പിക്കുകയാണ് വേണ്ടത്.
അടപ്പുള്ള പെട്ടികള്‍ ഉചിതമായ ഉയരമുള്ളിടങ്ങളില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ സഹായകമാവും. യഥാര്‍ഥത്തില്‍ സൂക്ഷിക്കുന്ന രീതി വിവിധ കാലഘട്ടങ്ങളിലുള്ള കുടുംബങ്ങള്‍ പോലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാവുന്നതാണ് നല്ലത്.
ചെറിയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ എത്തുന്നിടത്ത് വെക്കാം. അതുപോലെ കുട്ടികള്‍ക്കുളള കളിപ്പാട്ടങ്ങളും, മറ്റുമെല്ലാം സുരക്ഷിതമായി അവക്കു മുകളിലുള്ള തട്ടുകളിലും സൂക്ഷിക്കാം. യഥാര്‍ഥത്തില്‍ ഇങ്ങനെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വൃത്തിയായി അടുക്കിവെച്ചാല്‍ തന്നെ ഒരു പരിധിവരെ വീട് അലങ്കോലമാവാതെ സൂക്ഷിക്കാനാവും. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ വീണ്ടും ഒന്നുകൂടി അടുക്കിവെക്കുന്നത് നല്ലതാണ്.
ഓരോ കുട്ടിക്കും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലം ഉണ്ടായിരിക്കണം. അവിടം എളുപ്പത്തില്‍ വൃത്തിയാക്കാനും പരിചരിക്കാനും കുട്ടികള്‍ക്കു തന്നെ അവസരം കൊടുക്കണം. ഒരു ചെറിയ മൂല അവര്‍ക്ക് വേണ്ടി ഒരുക്കിക്കൊടുത്താല്‍, സ്വന്തം കളിപ്പാട്ടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ അവിടെ സൂക്ഷിക്കാനും ഇഷ്ടമായിരിക്കും. കളിക്കു ശേഷം കളിപ്പാട്ടം എവിടെ വെക്കണമെന്ന് കാണിച്ചുകൊടുത്ത് നിത്യവും അവിടെത്തന്നെ വെക്കുന്നത് ശീലമാക്കി മാറ്റുക. ഇത്തരം ശീലങ്ങള്‍ കുറച്ച് വലിയ കുട്ടികളെ പഠിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നന്നെ ചെറിയ കുട്ടികളെ ഇങ്ങനെ ശീലിപ്പിക്കാനാവില്ല. മുതിര്‍ന്നവരെ അനുകരിക്കാനുള്ള നൈസര്‍ഗികമായ ഉത്സാഹം തന്നെയാണ് അവരുടെ കാര്യത്തില്‍ നമുക്കുള്ള നേട്ടം.

സ്‌നേഹിക്കാനൊരു വീട്
പ്രഭാതപ്രാര്‍ഥനക്കൊരുങ്ങുമ്പോള്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുന്നത് ഒരു ശീലമാക്കുക. ചൊരിഞ്ഞുകിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാം. അവരുടെ ബെഡ്, പ്രഭാത ഭക്ഷണം, ബന്ധുക്കള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഇടപഴകുന്നതെല്ലാം അള്ളാഹുവില്‍ നിന്നുള്ള അനുഗ്രമാണെന്ന് അവര്‍ക്ക് പറഞ്ഞകൊടുക്കാം.
മക്കള്‍ താമസിക്കുന്ന വീട് അള്ളാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാണെന്നും അതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ ദാതാവിനോടുള്ള ആഴത്തിലുള്ള സ്‌നേഹം വികസിപ്പിക്കാന്‍ സാധിക്കണം. കുട്ടികള്‍ക്ക് പ്രകൃതിദത്തമായി തങ്ങള്‍ വലിയവരാണെന്ന് ചുറ്റുപാടില്‍ നിന്ന് തോന്നിത്തുടങ്ങിയാല്‍ അതിനെല്ലാം നിമിത്തമായ അനുഗ്രഹങ്ങള്‍ക്ക് ‘അല്‍ഹംദുലില്ലാ’ എന്നു പറഞ്ഞുകൊണ്ടു തന്നെ നന്ദി പ്രകാശിപ്പിക്കണമെന്ന് ബോധ്യപ്പെടണം.
ഒരു കുടുംബം എന്ന നിലക്ക് കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് ഐക്യത്തോടെ പണിയെടുക്കുകയാണെങ്കില്‍ അതൊരു ഭാരമാവില്ല. ഒന്നിച്ചു മുന്നോട്ട്‌പോവുക എന്നത് ഒരനുഗ്രഹമാണ്. എങ്കില്‍ അവിടം അനുഗ്രഹിക്കപ്പെടുന്നതും ഒന്നിച്ചായിരിക്കും.

ലോകത്തെക്കുറിച്ച് കുട്ടികളോട് പറയുക, അവിടെ വ്യത്യസ്ത കഴിവുകളും ജീവിതരീതിയും പിന്തുടരുന്ന ആളുകളെ കാണാം. ലഭിച്ച അനുഗ്രഹങ്ങളുടെ പോരായ്മ പരാതിയായി ബോധിപ്പിക്കുന്നതിന് പകരം നമുക്ക് ലഭിച്ച  അത്രപോലും നന്മകള്‍ ലഭിക്കാത്തവര്‍ അതിനുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടാവും എന്ന് വെളിപ്പെടുത്താം.
നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുമ്പോള്‍, ഒരു ചെറിയ വീടാണെങ്കിലും അത് വൃത്തിയാക്കി അടുക്കും ചിട്ടയോടെ സൂക്ഷിക്കുന്നതിലൂടെ അവരുടെ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടും. വീടൊരു സ്‌നേഹാലയമാണെന്ന് അവരെ ധരിപ്പിക്കുക. അവരുടെ പുസ്തകവും കളിക്കോപ്പും യഥാസ്ഥാനത്ത് തന്നെ വെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ചെറിയ വീട്ടുജോലികള്‍ക്കൊരു ചാര്‍ട്ടുണ്ടാക്കാം
ഒരു വീട്ടിലെ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം വീട്ടുജോലിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് അവരുടെ പെന്‍സിലും കളിപ്പാട്ടവും സൂക്ഷിക്കാന്‍ ചിലപ്പോള്‍ സഹായം ആവശ്യമായി വരും. കളിസ്ഥലം വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് പണിയെടുക്കുക. കുറച്ച് മുതിര്‍ന്ന കുട്ടികള്‍ക്ക് അടുക്കളയിലും ഭക്ഷണ സമയത്ത് ഹാളിലും സഹായിക്കാന്‍ കഴിയും. കുടുംബത്തിന്റെ നല്ല നീക്കുപോക്കിന് കുട്ടികളുടെ സഹകരണം അത്യാവശ്യമാണ്. യഥാര്‍ഥത്തില്‍ എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ശീലമാണ്.

സമയാധിഷ്ഠിതമായി വൃത്തിയാക്കാം
ഇങ്ങനെ ചെയ്യാന്‍ ആദ്യമായി ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിന് മുമ്പ്, വൈകുന്നേരത്തിന് മുമ്പ് തുടങ്ങി പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഇങ്ങനെ സമയം ക്രമീകരിക്കുക. ഉദാഹരണമായി എല്ലാവരും ഇരുപത് മിനുട്ടിനുള്ളില്‍ ജോലി പൂര്‍ത്തീകരിക്കുക എന്ന രീതി തമാശയായി ഉള്‍ക്കൊണ്ടാല്‍ അത് ഭംഗിയായി പൂര്‍ത്തീകരിക്കാനാകും. ഓടി, ചിരിച്ച് പോയിന്റുകള്‍ കരസ്ഥമാക്കി അവരവര്‍ക്കവരുടെ ജോലി പൂര്‍ത്തീകരിക്കാം. ഇതൊരു പതിവ് പ്രക്രിയയായി നിലനിര്‍ത്താനാവും. എപ്പോഴും ഇങ്ങനെ ചെറിയ ജോലികളില്‍ സഹായിക്കുകയാണെങ്കില്‍ അത് കുട്ടികളെ സംബന്ധിച്ച് ഒരു ശീലമായിത്തീരും. ശീലങ്ങളാണ് നല്ല സ്വഭാവത്തിന് ഉടമയായി അവരെ മാറ്റുന്നത്.
വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്തമായ അഭിരുചികളും കഴിവുകളുമാണ് ഉള്ളത്. എങ്കിലും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതെല്ലാം അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമാണെന്നും അത്തരം അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ പ്രാര്‍ഥിക്കണമെന്നും ബോധ്യമാണ്.

ഒരു സ്‌കോര്‍ ചാര്‍ട്ട് ഉണ്ടാക്കാം
കുട്ടികളെ പ്രീതിപ്പെടുത്താന്‍ ഏറെ പര്യാപ്തമായതാണിത്. ഇത് കൗമാരക്കാര്‍ക്കുപോലും യോജിച്ചതാണ്. എല്ലാത്തിനുമായി ഒരു ചെറിയ സ്റ്റിക്കര്‍ ചാര്‍ട്ട് ഉണ്ടാക്കുക എന്നത് വീട് വൃത്തിയാക്കി സൂക്ഷിക്കുകയെന്നത് പ്രോത്സാഹിപ്പിക്കാനുള്ള ഉത്തമ മാര്‍ഗമാണ്. പിന്നീടവര്‍ പതിവായി ചാര്‍ട്ടില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ വേണ്ടി വീടും ചുറ്റുപാടും നന്നായി നോക്കിനടത്തുന്നതില്‍ സഹായിക്കാന്‍ സന്നദ്ധരാവുന്നത് കാണാം.
കുട്ടികളെ പാര്‍ക്കിലേക്കും മറ്റും കൊണ്ടുപോവുകയും ഐസ്‌ക്രീം പോലുളളവ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നത് വ്യത്യസ്തമായ ഒരു സമ്മാനമായിത്തന്നെ അവര്‍ പരിഗണിക്കും. അവസാനമായി ഇത്തരം കാര്യങ്ങളെല്ലാം നടപ്പിലാക്കി വരുമ്പോള്‍ നമുക്ക് ചിലതെല്ലാം നേടിയതായും മറ്റു ചിലത് നഷ്ടപ്പെട്ടതായും കാണാന്‍ കഴിയും. വീട്ടിലെ വസ്തുവകകള്‍ സംഹരിച്ച് ഓടിനടക്കുന്ന മക്കളെ നോക്കി, മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഏറെയും നമുക്ക് നഷ്ടമാണ് സംഭവിച്ചതെങ്കില്‍ പോലും മക്കള്‍ ദൈവത്തിന്റെ വരദാനം തന്നെയാണ്. യഥാര്‍ഥത്തില്‍ അവരുടെ ഉയര്‍ച്ച താഴ്ചകളും പ്രയത്‌നങ്ങളുമെല്ലാം നന്നായറിയുന്നവന്‍ അള്ളാഹു മാത്രമാണ്.
ചില ദിവസങ്ങളില്‍ വീട് മറ്റെന്തിനേക്കാളും വൃത്തിയുള്ളതായിരിക്കും. ചിലപ്പോള്‍ നേരെ മറിച്ചായിരിക്കും. എന്നാല്‍ അവരുടെ കുട്ടിത്തത്തിന്റെ അവസാനത്തില്‍ എല്ലാം ആനുപാതികമായി മാറും. അവര്‍ നല്ല രീതിയില്‍ ആസ്വദിച്ച് നിങ്ങള്‍ക്കൊപ്പം നിന്ന് വീടും വീടകവും സംരക്ഷിക്കും. കൂടാതെ അന്നവര്‍ക്കൊപ്പം ആ വീടിന്റെ എല്ലാ മുക്കുമൂലകളിലും അവരുടെ കുഞ്ഞുകൈകള്‍ തീര്‍ത്ത മധുരിക്കുന്ന ഓര്‍മകളുമുണ്ടായിരിക്കും.

വിവ: ഫാത്തിമ ബിശാറ                              
 

Related Articles