Current Date

Search
Close this search box.
Search
Close this search box.

ആർ.എസ്.എസ് മനുഷ്യരെ വീഴ്ത്തുന്ന രീതി!

മുൻ ആർ.എസ്.എസ് പ്രചാരകൻ സുധീഷ് മിന്നിയുടെ “നരക സാകേതത്തിലെ ഉള്ളറകൾ ” എന്ന പുസ്തകം പ്രസിദ്ധമാണ് (പ്രസാധനം: ചിന്ത പബ്ലിഷേഴ്സ് ) പ്രസ്തുത കൃതിയിൽ താൻ പങ്കെടുത്ത ആർ.എസ്.എസ് ക്യാമ്പ് അനുഭവത്തെ പറ്റി അദ്ദേഹം എഴുതുന്നു:

“മുസ് ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റു വിഭാഗങ്ങളെ പരിപൂർണമായും നിർമാർജനം ചെയ്യാനുള്ള മന: സ്ഥിതി യഥാവിധം ഓരോരുത്തരിലും ഉണ്ടാകും. ആ ക്യാമ്പ് അംഗങ്ങളെ വർഗീയതയുടെ മറ്റൊരു ഉന്മാദാവസ്ഥയിലെത്തിച്ചു എന്ന് നിസ്സംശയം പറയാം” (പുറം: 42)

ആർ.എസ്.എസിൻ്റെ ശിക്ഷണ വ്യവസ്ഥയിൽ ഒന്നാമത്തേത് കായിക ശേഷിയാണ്. ഇത് പകർന്നു നൽകുന്ന കേന്ദ്രമാണ് ശാഖ.സുധീഷ് മിന്നി തുടരുന്നു:

“ശത്രുക്കളായ മുസ് ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് എന്നിവരെ ഈ നാട്ടിൽ നിന്ന് തുടച്ചു നീക്കണമെന്ന വ്യഗ്രത ഓരോ സ്വയം സേവകൻ്റെയും മനസ്സിൽ ഈ ശാഖാ പദ്ധതിയിലൂടെ ഉടലെടുക്കും”

ശാഖയിൽ ചേരുന്നതിനു മുമ്പുതന്നെ “ചെറുപ്പത്തിലേ പിടികൂടുക ” എന്ന നയത്തിൻ്റെ ഭാഗമായി കൊച്ചു കുട്ടികളെ മസ്തിഷ്ക പ്രഛാളനത്തിനു വിധേയമാക്കുന്ന കർമപദ്ധതി ഉണ്ട്. “ആധിപത്യത്തിൻ്റെ സവർണ മുഖങ്ങൾ ” എന്ന കൃതിയിൽ ( ക്ലാസി ബുക്സ് )
ശിഹാബ് പൂക്കോട്ടൂർ എഴുതുന്നു:

“ഇന്ത്യയിലാകെ ഇരുപതിനായിരത്തോളം വിദ്യാലയങ്ങളും അവിടെ ഒരു ലക്ഷത്തോളം അധ്യാപകരും അടങ്ങുന്ന വിദ്യാഭാരതി സ്കൂളുകളുണ്ട്. അവയിലൂടെ ആർ.എസ്.എസ് പകർന്നു കൊടുക്കുന്നത് അത്യന്തം വിഷലിപ്തമായ സാംസ്കാരിക ആശയങ്ങളും ചരിത്രത്തിൻ്റെ വികലമായ പ്രതിബിംബങ്ങളുമാണ്. മതവിരോധവും സാമുദായിക ചിന്തയും വെറുപ്പിൻ്റെ പ്രത്യയശാസ്ത്രവും കോരിക്കൊടുക്കുന്ന പാഠപുസ്തകങ്ങളും പഠനരീതിയും ഈ വിദ്യാലയങ്ങളുടെ സവിശേഷതയാണ്..

നാലാം ക്ലാസിലെ പുസ്തകത്തിൽ ഇങ്ങനെ വായിക്കാം:

ഞെരിച്ചു കൊല്ലേണ്ട കൊതുകും ഈച്ചയുമാണ് മുസ് ലിംകളും ക്രിസ്ത്യാനികളും. അറബികൾ അപരിഷ്കൃതരായിരുന്നു. മതപരിവർത്തനം നടത്താനാണ് അവർ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഒരു കയ്യിൽ വാളും മറുകയ്യിൽ ഖുർആനും പിടിച്ചായിരുന്നു അവരുടെ യാത്ര.

നാലാം ക്ലാസിലെ തന്നെ മറ്റൊരു ഉദ്ധരണി ഇങ്ങനെ:

ജഗദീശ്വരാ ലോകത്തിൻ്റെ പിതാവേ, ഹിന്ദുവിനെ സേവിക്കാനുള്ള ശക്തി തരേണമേ.. ഹിന്ദുവിനു വേണ്ടി മരിക്കാനും ഹിന്ദുവിനു വേണ്ടി ജീവൻ കൊടുക്കാനും സാധിക്കുന്നില്ലെങ്കിൽ എന്നെ നരകത്തിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞാലും..
മുസ് ലിംകൾ പശുവിൻ്റെ കൊലയാളികളാണ്. അവരെ കൊല്ലുന്ന ഹിന്ദുക്കളെ ആദരിക്കണം.

മൂന്നാം ക്ലാസിലെ ഒരു ഉദ്ധരണി:

മുസ് ലിമാവാൻ സമ്മതിക്കാത്തതിനാൽ ഗുരു അർജുൻ ദേവിനെ രവി നദിയുടെ തീരത്ത് ഒരു ചൂളയുണ്ടാക്കി മണൽ നിറച്ച് അതിൽ ഇരുത്തി കത്തിച്ചു കളഞ്ഞു ജഹാംഗീർ രാജാവ് ” (പേജ്: 32 – 33)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles