Current Date

Search
Close this search box.
Search
Close this search box.

അന്ധവിശ്വാസങ്ങൾക്ക് അറുതി വരുത്തുന്ന ആദർശം

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമിന്ന് ഒട്ടും പഞ്ഞമില്ല. അതിന് ജാതിയും മതവുമില്ല. ശാസ്ത്രജ്ഞന്മാരും സാഹിത്യകാരന്മാരും വരെ അതിന് അടിമപ്പെട്ടിരിക്കുന്നു. ജവഹർലാൽ നെഹ്റുവിനെപ്പോലും കീഴ്പ്പെടുത്താൻ അന്ധവിശ്വാസത്തിന് കഴിഞ്ഞതിനാലാണല്ലോ നമ്മുടെ നാടിൻറെ സ്വാതന്ത്ര്യം അർദ്ധരാത്രിയിലായത്.

ഒരു തട്ടിപ്പ് കമ്പനി പുറത്തിറക്കിയ കുഞ്ചി 3375 രൂപക്ക് വാങ്ങി വീടിൻറെ മുലയിൽ വെച്ചാൽ പെട്ടെന്ന് പണക്കാരനാകുമെന്ന് പ്രമുഖ നടൻമാർ ചാനലുകളിലൂടെ വിളിച്ചു പറഞ്ഞപ്പോൾ കമ്പനി എന്ന് പേരിട്ട് ഏലസ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ തട്ടിപ്പു വീരൻ കോടിപതിയായി. പതിനായിരങ്ങൾക്ക് പണം നഷ്ടമാവുകയും ചെയ്തു. പുണ്യ പുരുഷന്മാരുടെ പേരിൽ വ്യാജ കഥകളുണ്ടാക്കി പണം തട്ടുന്ന അന്ധവിശ്വാസ വ്യാപാരത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിന്നും ശക്തമായിത്തന്നെ അവിരാമം തുടരുന്നു. പുരോഹിത മതത്തിൻറെ ഈ കൊടും ചതിക്കും തട്ടിപ്പിനും ചൂഷണത്തിനുമെതിരെയാണ് പ്രവാചക മതം എന്നും നിലകൊണ്ടത്.

പ്രവാചകന്മാരിലൂടെ വിളംബരം ചെയ്യപ്പെട്ട ആദർശം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടി വേരറുക്കുന്നു.
അഭൗതികമായ, അഥവാ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ അറിവും കഴിവും ദൈവത്തിനല്ലാതെ ആർക്കുമില്ലെന്ന് അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.(ഖുർആൻ.27:65,11:31)

അഭൗതികമായ മാർഗ്ഗത്തിലൂടെ തലവേദനയോ പല്ല് വേദനയോ നൽകാനോ സുഖപ്പെടുത്താനോ പുരോഹിതന്മാർക്കോ പാതിരിമാർക്കോ പുണ്യ പുരുഷന്മാർക്കോ മറ്റാർക്കോ സാധ്യമല്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ അത്തരം ആളുകളെ ഉപയോഗപ്പെടുത്തി എന്തും ചെയ്യാൻ ഏവർക്കും അനായാസം കഴിയുമായിരുന്നു. അപ്പോൾ തെരഞ്ഞെടുപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും യുദ്ധങ്ങളുമൊന്നും ആവശ്യമായി വരുമായിരുന്നില്ല.

അതിനാൽ അഭൗതികമായ അറിവും കഴിവും അവകാശപ്പെടുന്നവരും മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മഹാന്മാരുടെ പേരിൽ അവ വെച്ച് കെട്ടുന്നവരും തികഞ്ഞ തട്ടിപ്പുകാരും ചൂഷകന്മാരും സാമൂഹ്യദ്രോഹികളും അന്ധവിശ്വാസ വ്യാപാരികളും മതക്കച്ചവടക്കാരുമാണ്. അവരെ കരുതിയിരിക്കുക. അങ്ങനെ അഭിമാനവും സ്വത്തും സംരക്ഷിക്കുക. തട്ടിപ്പിനും ദൈവ കോപത്തിനും ഇരയാവാതിരിക്കുക.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles