Current Date

Search
Close this search box.
Search
Close this search box.

പ്രണയ വിവാഹങ്ങൾ ഒളിച്ചോട്ടങ്ങൾ ..

ഒരു നിമിഷം തരൂ / നിന്നിലലിയാൻ / ഒരു യുഗം തരൂ / നിന്നെ അറിയാൻ… ശ്രദ്ധിച്ചു വിലയിരുത്തിയാൽ അർഥാതിശയമുള്ളവരികളാണ് ഇതെന്നു കാണാം.

പരസ്പരം അലിയാൻ, അല്ലെങ്കിൽ ഒരു അരുതായ്മ ചെയ്യാൻ സമയം അധികം വേണ്ടതില്ല. നിമിഷം, നിമിഷങ്ങൾ മതി! എന്നാൽ പരസ്പരം അറിയാൻ, വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ ദീർഘകാലയളവ് തന്നെ വേണം!

പക്ഷെ സാധാരണ നാം നോവൽ/ സിനിമ / സീരിയൽ സംസ്കൃതിയിൽ കണ്ടുവരുന്ന ഒരു ഡയലോഗുണ്ട്:
“പ്രഥമ വീക്ഷണത്തിൽ തന്നെ അവൾക്ക് അവനെ ഇഷ്ടമായി!”
എന്നാൽ പിൽക്കാല ജീവിതത്തിൽ ഇത് ഒരിക്കലും ശരിയാവില്ല. വിശിഷ്യ കപട പ്രണയത്തിലൂടെ മുസ് ലിം പെൺകുട്ടികളെ വീഴ്ത്തുന്ന റാക്കറ്റുകൾ തന്നെ സജീവമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്!

വിവാഹപൂർവ്വ പ്രണയങ്ങളുടെ ഏറ്റവും വലിയ പ്രശ്നം യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്ത ഒരു തരം സ്വപ്ന ലോകം മാത്രമാണ് ആ കാലയളവ് എന്നതാണ്. തൻ്റെ ദു:സ്വഭാവങ്ങളൊന്നും പുറത്തു കാണാതിരിക്കാൻ കാമുകൻ ഈ വേളയിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. സദാ ബൈക്ക് / കാറുകളിൽ കറങ്ങാനും പാർക്ക്, ബീച്ച്, ഐസ് ക്രീം പാർലർ, സിനിമാ തിയറ്റർ എന്നിങ്ങനെ ജീവിതം അടിപൊളിയാക്കാനും കാമുകൻ സമയം കണ്ടെത്തുന്നു. കമിതാക്കൾക്ക് പ്രണയമുദിക്കുമ്പോൾ സിനിമയിലും സീരിയലിലും പൂക്കൾ വിരിയും, പൂനിലാവുദിക്കും, മഞ്ഞ് പെയ്യും, പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനമൊഴുകും.. പാവം പെൺകുട്ടികൾ അപ്പോൾ ധരിക്കുന്നത് ഇത് തന്നെയാണ് ജീവിതം എന്നത്രെ! അങ്ങനെയാണ് ആദർശ വിശ്വാസങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രേമങ്ങളും ഒളിച്ചോട്ടങ്ങളും സംഭവിക്കുന്നത്!
പിന്നെ മൊബൈലിലൂടെ ഒഴുകിയെത്തുന്ന കാമുകൻ്റെ തേൻ പുരട്ടിയ വാക്കുകളും വർണനകളും പ്രായം പോലും മറന്ന് യുവതികളെ വീഴ്ത്തൽ എളുപ്പമാക്കുന്നു.

കവി പാടിയതുപോലെ വിവാഹപൂർവ്വ പ്രണയം വെറും ഭ്രമം മാത്രമാണെന്നു വിചാരപ്പെടാൻ തക്ക പക്വത കൗമാര, യൗവ്വനങ്ങളുടെ വൈകാരികതയിൽ പെൺകുട്ടികൾക്ക് ഉണ്ടാകുന്നില്ല. അഥവാ അതിനുള്ള ദീനീബോധമില്ല ഭൂരിപക്ഷത്തിനും..!

പ്രണയ വിവാഹങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കും വളരെച്ചെറിയ ആയുസ്സേ ഉള്ളൂ എന്നതും നഷ്ടം മുഴുവൻ പെൺകുട്ടികൾക്കായിരിക്കും എന്നതും മനസ്സിലാക്കാൻ ഇന്ന് മന:ശാസ്ത്ര പഠനങ്ങളൊന്നും ആവശ്യമില്ല; അനുഭവ യാഥാർത്ഥ്യങ്ങളാണിതൊക്കെയും! അഞ്ചാറു മാസം മുതൽ പരമാവധി രണ്ട് – മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ ശരീരത്തിൻ്റെ കൊഴുപ്പു മുഴുവൻ വലിച്ചൂറ്റിയെടുക്കപ്പെട്ട വെറും അസ്ഥികൂടമായി പെൺകുട്ടികൾ വലിച്ചെറിയപ്പെടുന്ന ദുരന്തം!

പെറ്റു പോറ്റി വളർത്തിയ മാതാപിതാക്കളെ കണ്ണീർക്കടലിലാഴ്ത്തി ക്കൊണ്ടാണ് ഓരോ പ്രണയവും ഒളിച്ചോട്ടവും നടക്കുന്നത് എന്നു പറയേണ്ടതില്ല! അതോടെ തന്നെ ഈ പെൺകുട്ടി ഗുരുതരമായ പാപിയായിത്തീരുന്നു. തുടർന്ന് ഇസ് ലാമിക മൂല്യങ്ങൾ അവഗണിച്ചു കൊണ്ട് തനി കാഫിറും മുശ് രിക്കുമായ പയ്യനെ വരിക്കുന്ന “വിവാഹം ” കൂടി നടക്കുന്നതോടെ അവൾ ദീനിൽ നിന്ന് പൂർണമായും പുറത്തു പോകുന്നു! ഒപ്പം ജീവിതകാലം മുഴുവൻ പാപ കൃത്യങ്ങളിലും അധർമങ്ങളിലും മുങ്ങിക്കുളിച്ച് വേശ്യാ ജീവിതം നയിക്കേണ്ട ദുര്യോഗമായിരിക്കും!

മദ്യപാനം, ലുബ്ധ്, മർദ്ദനം പോലുള്ള തൻ്റെ തനിനിറം അധികകാലം മറച്ചുവെക്കാൻ ഒരു യുവാവിനും സാധ്യമല്ല. പക്ഷെ.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. അപ്പഴേക്കും പെൺകുട്ടിയുടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരിക്കും! അവളുടെ ഉദരത്തിൽ സത്യനിഷേധിയുടെ ബീജം വളരുന്നു മുണ്ടാവും! (ചിലർ എല്ലാം ഒരു തുണ്ട് കയറിൽ അവസാനിപ്പിച്ച് നരകാഗ്നിയിലേക്ക് നേരത്തേ തന്നെ ടിക്കറ്റ് എടുക്കുന്നു!)

യഥാർത്ഥത്തിൽ ഇസ് ലാമിൽ തന്നെ നിൽക്കുമ്പോൾ എന്തൊരു അന്തസ്സായിരുന്നു അവൾക്ക്! വിശുദ്ധ ഖുർആൻ വാഗ്ദാനം ചെയ്ത പ്രണയവും (മവദ്ദ:) കാരുണ്യവും (റഹ്മ:) ചേർന്ന എത്ര മനോഹരമായ പ്രശാന്തിയുടെ (സകീ ന:) ജീവിത വസന്തമാണ് അവൾ തട്ടിത്തെറിപ്പിച്ചത്!

ശിഷ്ടം: ഓരോ കുടുംബവും മഹല്ല് കമ്മറ്റിയും ഖത്വീബുമാരും അടിയന്തരമായി ഇടപെടേണ്ടതാണ് വിഷയം!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles