Current Date

Search
Close this search box.
Search
Close this search box.

ഖലീഫ ഉമറും പാൽക്കാരി പെൺകുട്ടിയും

തൻ്റെ പ്രജകളുടെ ക്ഷേമം അന്വേഷിച്ച് രാത്രി കാലങ്ങളിൽ വേഷപ്രച്ഛന്നനായി രാഷ്ട്രത്തിൻ്റെ മുക്കുമൂലകളിൽ റോന്ത് ചുറ്റാറുണ്ടായിരുന്നു നീതിമാനായ ഭരണാധികാരിയെന്നു കേളി കേട്ട ഉമറുൽ ഫാറൂഖ്.

ഒരിക്കൽ ഒരു കൊച്ചു കുടിലിന്നടുത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ ഉമർ നിന്നു.

കാര്യം അറിയാൻ അദ്ദേഹം കാതോർത്തു:

“എന്താ അനങ്ങാതിരിക്കുന്നത്? ആ വെള്ളമെടുത്ത് പാലിൽ ഒഴിക്കാനല്ലേ പറഞ്ഞത്?”
പരുഷമായ ആ ശബ്ദം ഒരു മുതിർന്ന സ്ത്രീയുടേതായിരുന്നു.
“പാലിൽ വെള്ളം ചേർക്കരുതെന്ന ഉമറിൻ്റെ ഉത്തരവ് വിളംബരം ചെയ്തത് നിങ്ങൾ കേട്ടില്ലേ?”
ഒരു കൊച്ചു ബാലികയുടെ മൃദുല സ്വരം.

“ആ വെള്ളം പാലിൽ ചേർക്കാനാണ് ഞാൻ നിന്നോട് പറഞ്ഞത്. ഉമർ ഇവിടെ നോക്കി നിൽക്കുന്നില്ലല്ലോ? ”
ഭീഷണി കലർന്ന വാക്കുകൾ.

“ഉമറിനെ പരസ്യമായി അനുസരിക്കാനും രഹസ്യമായി ധിക്കരിക്കാനും എനിക്കാവില്ല. ഉമർ ഇവിടെ ഇല്ലായിരിക്കാം. എങ്കിലും ദൈവം / അല്ലാഹു കാണുമല്ലോ”

ബാലികയുടെ വാക്കുകൾ ഖലീഫാ ഉമറിനെ അത്യധികം ആഹ്ലാദ ചിത്തനാക്കി.
സത്യസന്ധയായ ആ പെൺകുട്ടിക്ക് അവിസ്മരണീയമായ ഒരു സമ്മാനം നൽകാൻ ഉമർ തീരുമാനിച്ചു.

വർഷങ്ങൾ കഴിഞ്ഞു. തൻ്റെ മകൻ ആസ്വിമിൻ്റെ കല്യാണപ്രായമായി. അന്നൊരു നാൾ ഖലീഫാ ഉമർ ആ പഴയ കൊച്ചു കുടിലിലെത്തി പാൽക്കാരി യുവതിയെ തൻ്റെ മകനു വേണ്ടി വിവാഹം ആലോചിച്ചു.
ആ കുടുംബത്തിൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
അങ്ങനെ പാൽക്കാരിയുടെ സത്യസന്ധതക്കുള്ള സമ്മാനമായി ഭരണാധികാരി ഉമർ അവളെ സ്വന്തം മകളാക്കി!

കുറിപ്പ്: ആ പാൽക്കാരിക്ക് ഒരു മകളുണ്ടായി. ലൈല. ലൈലയുടെ മകനാണ് പിൽക്കാല ചരിത്രത്തിൽ ഉമർ രണ്ടാമൻ എന്നറിയപ്പെടുന്ന നീതിമാനായ ഭരണാധികാരി ഉമറുബ്നു അബ്ദിൽ അസീസ്.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles