Current Date

Search
Close this search box.
Search
Close this search box.

മരണത്തിന്നപ്പുറം ജീവിതമുണ്ടോ..?

വയലാറിൻ്റെ പ്രസിദ്ധമായ വരിയാണ്… മരണത്തിന്നപ്പുറം ജീവിതമുണ്ടോ..? എന്നത്.

എല്ലാവരും അങ്ങനെയാണ്. മരണത്തോടെ ഉറ്റവരെ എന്നന്നേക്കുമായി വിട്ടുപിരിയുകയാണെങ്കിൽ അത് വാക്കുകൾക്കതീതമായ ദു:ഖവും നഷ്ടവുമായിരിക്കും നമുക്ക് സമ്മാനിക്കുക.

എന്നാൽ മരണത്തിന്നപ്പുറത്തേക്കു നീളുന്ന ഒരനുസ്യൂതിയാണ് ജീവിതമെന്നും ദൈവാനുഗ്രഹത്താൽ ശാശ്വത ജീവിതത്തിൻ്റെ സ്വർഗീയാരാമങ്ങളിൽ പ്രിയപ്പെട്ട മക്കൾക്കും മാതാപിതാക്കൾക്കും മറ്റ് വേണ്ടപ്പെട്ടവർക്കുമൊപ്പം ഒന്നിച്ചു കഴിയാമെന്നും വന്നാലോ? അതിൽപ്പരം സന്തോഷം മറ്റെന്തുണ്ട്?

വിശദാംശങ്ങളിൽ ചില്ലറ വ്യത്യാസങ്ങളോടെ എല്ലാ മതങ്ങളും പൊതുവെ ഈ ആശയം പങ്കു വെക്കുന്നുണ്ട്.

പോയ കാല വേദഗ്രന്ഥങ്ങളൊക്കെ മനുഷ്യ കയ്യേറ്റങ്ങൾക്കു വിധേയമായി തനിമ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിലൂടെ സൂക്ഷ്മമായി കടന്നു പോയാൽ ഉപര്യുക്ത വസ്തുതകൾ ആർക്കും ബോധ്യപ്പെടും. ഇക്കാര്യം ആധികാരായ പണ്ഡിതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ: എസ്. രാധാകൃഷ്ണൻ എഴുതുന്നു: “ഒരു തത്ത്വ ശാസ്ത്രത്തിനും അതിൻ്റെ ഭൂതകാല ചരിത്രത്തെ തള്ളിക്കളയാനാവില്ല. പരലോക ജീവിതത്തെസ്സംബന്ധിച്ച ഉപനിഷത് സിദ്ധാന്തത്തിൽ നിന്നും പരലോകത്തിൽ സൽകർമങ്ങൾക്ക് സമ്മാനവും ദുഷ്കർമങ്ങൾക്ക് ശിക്ഷയും വിധിക്കുന്നു. ഈ പ്രാചീന സിദ്ധാന്തത്തോട് യോജിച്ചു പോകേണ്ടതായിരുന്നു ” ( ഭാരതീയ ദർശനം: 1: 226)

രാഹുൽ സാംകൃത്യായൻ എഴുതുന്നു: “വേദത്തിലെ ഋഷിമാർ ഈ ലോകത്തിനു ഭിന്നമായ മറ്റൊരു ലോകമുണ്ടെന്നു വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സത്കർമികൾ പോവുക. അവർ അവിടെ ആനന്ദപൂർവ്വം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമായ നരക ലോകമാണ്. അവിടേക്കാണ് ദുഷ്കർമികൾ പോകുന്നത്.. വൈദിക കാലത്തെ ഋഷിമാർക്ക് പുനർജന്മ വാദവുമായി ബന്ധമുണ്ടായിരുന്നില്ല” (വിശ്വദർശനങ്ങൾ. പേജ്: 552)

ഇവ്വിഷയകമായി ബൈബിൾ വാക്യങ്ങളും ഏറെ ഉദ്ധരിക്കാൻ പറ്റും.

അന്തിമ വേദഗ്രന്ഥമെന്ന നിലയിൽ ഖുർആൻ പരലോക വിശ്വാസം പറഞ്ഞു പോവുക മാത്രമല്ല, ഖുർആൻ്റെ മൂന്നിൽ രണ്ടു ഭാഗവും പരലോകമത്രെ! പരലോക വിശ്വാസത്തിൻ്റെ യുക്തി, മരണവേളയിലെ അനുഭവങ്ങൾ, സ്വർഗ / നരകങ്ങളുടെ വർണനകൾ… എന്നിങ്ങനെ ഖുർആനിൻ്റെ നട്ടെല്ലും നങ്കൂരവും ആത്മാവും ജീവനുമാണ് പരലോക ബോധം! (ഖുർആൻ സമർപ്പിക്കുന്ന തത്തുല്യമായ റ്റൊന്ന് ഏകദൈവാദർശമാണ്)

സത്യവിശ്വാസവും സത്കർമങ്ങളും അനുഷ്ഠിക്കുന്നവരെല്ലാം പറുദീസകൾ അനന്തരമെടുക്കുമെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

ഒപ്പം പാപപങ്കിലമായ ജീവിതം നയിക്കുന്ന എല്ലാവർക്കും, പൊതുജനത്തിൻ്റെ ധനം ധൂർത്തടിക്കുന്ന നേതാക്കൾ മുതൽ സമസൃഷ്ടികളോട് അതിക്രമം കാട്ടുന്ന സാധാരണക്കാർ വരെ പരലോകത്ത് നിഷ്കൃഷ്ടമായ കുറ്റവിചാരണ നേരിടേണ്ടി വരും. ആ അർഥത്തിൽ ദൈവത്തെ / അല്ലാഹുവിനെ “പ്രതിഫലം നൽകുന്ന നാളിൻ്റെ ഉടമസ്ഥൻ” ( മാലികി യൗമി ദ്ദീൻ ) എന്നത്രെ ഖുർആൻ പരിചയപ്പെടുത്തുന്നത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles