Current Date

Search
Close this search box.
Search
Close this search box.

മക്കയുടെ പാരമ്പര്യം ഇബ്രാഹീമി പാരമ്പര്യമല്ലേ?

മക്കയുടെ ചരിത്രം നാഗരികതകള്‍ക്ക് വിത്തുപാകിയ ഇബ്രാഹിമിന്റെയും ഹാജറിന്റെയും മകന്‍ ഇസ്മാഈലിന്റെയും ചരിത്രം തന്നെയാണ്. വിശുദ്ധ കഅ്ബയുടെ പുനരുദ്ദാരണം നടത്തി ഏകദൈവത്വത്തിന്റെ പ്രഘോഷണം നടത്തിയത് അവിടെയായിരുന്നു. സെമിസ്റ്റിക് മതങ്ങളുടെ സംഗമഭൂമിയായിരുന്നു പുണ്യ മക്ക. ഇത് വസ്തുനിഷ്ഠമായ ചരിത്രം.

പക്ഷേ ഇസ്‌ലാം വിരുദ്ധ ഓറിയന്റിലിസ്റ്റുകളുടെ സ്ഥിരം പണി ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് ഇസ്‌ലാമിനെതിരെ ആ വിഭാഗത്തില്‍ നിന്നു തന്നെ ചാരന്മാരെയും അനുയായികളെയും ഉണ്ടാക്കുക എന്നതാണ്. പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍ പ്രവാചകന്‍ പുതുതായി ഉണ്ടാക്കിയ സിദ്ധാന്തമാണ് മക്കയുടെ അബ്രഹാമിക പൈതൃകം എന്നാണ് പുതിയ വാദം. അവിടെ അദ്ദേഹം കഅ്ബ നിര്‍മിച്ചുവെന്നതും കുടുംബത്തെ കൊണ്ടുചെന്നാക്കിയതുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു എന്നാണ് പുതിയവാദം. ഈ വാദത്തിനെതിരെ സത്യസന്ധമായ മറുപടിയാണ് ഈ ലക്കം സംവാദം മാസികയിലേത്.

ഓറിയന്റിലിസ്റ്റുകളും മിഷനറിമാരും മക്കയുടെയും അതുവഴി മുഹ്മദ് നബിയുടെയുടെയും അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കാന്‍ വേണ്ടി പല രീതിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളില്‍ ഒന്നുമാത്രമാണിതെന്നു പറഞ്ഞുതുടങ്ങുന്ന നീണ്ട ലേഖനത്തില്‍ നബി പരമ്പരയുടെ മുഴുവന്‍ സേതസ്സുകളും വിവരിക്കുന്നുണ്ട്. ചര്‍ച്ചക്കുപോലും സാധ്യതയില്ലാത്തവിധം സ്പഷടമായിരുന്ന യാഥാര്‍ഥ്യമാണ് കഅ്ബയുടെ ഇബ്രാഹീമി പാരമ്പര്യം. അതുകൊണ്ടുതന്നെ ഒരു നാടിന്റെ ചരിത്രം ഒരു സുപ്രഭാത്തതില്‍ യാതൊരു ഒച്ചപ്പാടുമില്ലാതെ പ്രവാചകന്‍ മാറ്റിവരച്ചു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വലിയ അസംബന്ധമാണെന്നു ഉണര്‍ത്തുന്ന ലേഖകന്‍, പതിനാലു പേജു വരുന്ന ലേഖനത്തില്‍ ശ്രദ്ദേയമായ പല ഉദാഹരണങ്ങളും നിരത്തുന്നുണ്ട. ബഹുദൈവത്വം കലര്‍ന്നിരുന്നുവെങ്കിലും ഇബ്രാഹിമിന്റെ കാലം മുതലേയുള്ള പല ആചാരാനുഷ്ടാനങ്ങളും അറബികകള്‍ നിലനിര്‍ത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ആധികാരികമായി നിലനില്‍ക്കാത്ത വിമര്‍ശനങ്ങള്‍ക്ക് ആധികാരികമായി മറുപടി പറയുന്ന ഈ നീണ്ട ലേഖനം സംവാദം മാസികയുടെ 2015 ഓക്ടോബര്‍ ലക്കം മൂന്നിലേതാണ്. ‘ചരിത്രം മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്നുവോ?’ എന്ന തലക്കെട്ടില്‍ മുസ്തഫാ തന്‍വീര്‍ ആണ് ലേഖനമെഴുതിയിരക്കുന്നത്. നബി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു പംക്തിയുടെ തുടക്കം കൂടിയാണിത്.

മുഹറം പോരാളികളുടെ അനുസ്മരണ ദിനം
ഇസ്‌ലാമിന്റെ പേരില്‍ സായുധ കലാപങ്ങളും പോരാട്ടങ്ങളും ദിനേന വര്‍ധിക്കുകയും നാട് രക്തകലുഷിതമാവുകയും പലതിനെയും ഇസ്‌ലാമിക സംഘടനകള്‍ക്ക് തള്ളിപ്പറയേണ്ടി വരികയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് ഒരുവശത്ത്, മറ്റൊരുഭാഗത്ത്, ഇസ്‌ലാമിക ഭൂമികയില്‍ നിന്നുള്ള പല പോരാട്ടങ്ങളും പരാജയപ്പെടുകയും ചുവടുകള്‍ പിഴക്കുകയും ചെയ്യുന്നതും നാം കാണുന്നു. ആള്‍ബലവും ആയുധ ബലവും ഇല്ലാതെ വിജയക്കൊടി പാറിച്ച സംഭവങ്ങള്‍ പ്രവാചകന്മാരുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് മൂസാനബിയുടെ ഹിജ്‌റ. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതയുടെ അടയാളമായ ഫിര്‍ഔന്നിന്റെ അന്ത്യം കുറിച്ച ദിനം. മൂസാനബിക്കും ഇസ്‌ലാമിനും പുതിയ പാതവെട്ടിയ ദിനവും. ഒരുപാട് പാഠങ്ങളും ചരിത്രങ്ങളും ഓര്‍മകളും മുന്നറിയിപ്പുകളും ഓരോ ഹിജ്‌റകളും ഇസ്‌ലാമിക സമൂഹത്തിനു മുന്നിലേക്കിട്ടുതരുന്നുണ്ട്. പ്രതിസന്ധിയുടെയും വേദനയുടെയും വഴികളിലൂടെ തന്നെ ഇസ്‌ലാമിക സംസ്ഥാപനത്തിന് പുതിയവഴി വെട്ടിയ ദിനങ്ങളാണ് ഓരോ പാലായനവും. അതിന്റെ രാഷ്ട്രീയവും ചരിത്രവും പാഠങ്ങളും പറഞ്ഞുതരികയാണ് ഈ ലക്കം പ്രബോധനം വാരിക. പവിത്രമായ മുഹര്‍റത്തിന്റെ പാലായന ചരിത്രത്തോടൊപ്പം മുഹമ്മദ് നബി(സ)യുടെ പാലായനവും അതിലെ സ്ത്രീ രത്‌നങ്ങളുടെ പങ്കും ആദര്‍ശപ്രതിബന്ധതയുള്ള സുഹൃബന്ധത്തിന്റെ കൂട്ടും ഉള്‍ചേര്‍ത്ത പ്രൊഢ ലേഖനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രബോധനം 2015 ഓക്‌ടോബര്‍ ലക്കം 19 ലേത്. ഖാലിദ് മൂസ, ഇമാനുദ്ദീന്‍ ഖലീല്‍, ടി.മുഹമ്മദ് വേളം നിദാ ലുലു, അബൂ ഹസന എന്നിവരാണ് ഈടുറ്റ ലേഖനങ്ങള്‍ എഴുതുയിരിക്കുന്നത്.

ജനാധിപത്യത്തിനെതിരെയുള്ള കരി ഓയില്‍
എഴുത്തുകാരെ കൊല്ലുന്നതും മുഖത്തു കരി ഓയില്‍ ഒഴിക്കുന്നതും വഴിയില്‍ തടയുന്നതും ഗസറ്റു വിജ്ഞാപനത്തോടെ പുസ്തകം നിരോധിക്കുന്നതുമെല്ലാമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഭരണകൂടത്തിന്റെ ഔദ്യോഗിക കലകള്‍. ഇതേ തുടര്‍ന്ന് മനസ്സാക്ഷിയും ഔചിത്യബോധവും ഉള്ളവര്‍ അതിനെതിരെ പ്രതികരിക്കുന്നതും കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതും നിത്യസംഭവുമായിരിക്കുന്നു. കുളന്തൈ രായപ്പന്‍, സെന്തില്‍ മള്ളര്‍, എന്നിവരുടെ പുസ്തകങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. കുല്‍ബര്‍ഗിയെയം പന്‍സാരെയും കൊന്നു…. നമ്മുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രങ്ങളുടെയും പെരുമാറ്റങ്ങളുടെയും വേരുകള്‍ ചികഞ്ഞുള്ള അന്വേഷണങ്ങള്‍ക്കു തടസ്സമാകുന്ന ദുര്‍ഘകാലത്തെപ്പറ്റി എഴുത്തുകാരും ചിന്തകരുമായ കുളന്തൈ രാരപ്പന്‍, സെന്തില്‍ മള്ളര്‍, ശാന്തന്‍ എന്നിവര്‍ തങ്ങളുടെ പുസ്തകള്‍ നിരോധിച്ചതിനെപ്പറ്റി എഴുതുകയാണ് ഭാഷാ പോഷിണി ഒക്ടോബര്‍ ലക്കം 15ല്‍.

നവലിബറള്‍ സാമ്പത്തിക ക്രമവും ഇസ്‌ലാമും
ആഗ്രഹങ്ങള്‍ക്കും ആശകള്‍ക്കും പിന്നാലെയാണ് നവലോക സാമ്പത്തികക്രമം പായുന്നത്. പല രാജ്യങ്ങളുടെയും സാമ്പത്തിക മാന്ദ്യവും സാമ്പത്തിക രംഗം അപ്പാടെ കൂപ്പുകുത്തുന്നതും വാര്‍ത്തകളാണ്. ലോകം വീണ്ടും സാമ്പത്തിക മാന്ദ്യം അഭീമുഖീകരിക്കാന്‍ പോകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പുനല്‍കുന്നത്. മുതലാളിത്തത്തിലധിഷ്ഠിതമായ പാശ്ചാത്യചേരിയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ പിന്തുടരുന്ന കമ്മ്യുണിസ്റ്റ് രാജ്യങ്ങളും മിക്‌സഡ് സമ്പദ് വ്യവസ്ഥ പിന്തുടരുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളും ഈ ഭീഷണിക്കൊപ്പമാണ്. ഇവിടെയാണ് ചൂഷണമുക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യസ്ഥതയുടെ പ്രസക്തി. ഈ പ്രസക്തിയും പ്രാധാന്യവും ഓര്‍മിപ്പിച്ചുകൊണ്ടുള്ള ലേഖനമാണ് ശബാബ് വാരികയിലേത്. ലോകം ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം നവഉദാരവത്ക്കരണമാണെന്നും പലിശയാണ് ഇതിലെ മുഖ്യവില്ലനെന്നും ചൂണ്ടിക്കാണിക്കുന്ന ലേഖനം ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം മാനവിക ലോകത്തിന്റെ അത്യാവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഓക്ടോബര്‍ 2015 ലക്കം 10 ല്‍ ‘ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ പ്രസക്തി വര്‍ധിക്കുന്നു. എന്ന തലക്കെട്ടില്‍ അമീന്‍ വളവന്നൂര്‍ ആണ് ലേഖനമെഴുതിയിരിക്കുന്നത്.

Related Articles