Current Date

Search
Close this search box.
Search
Close this search box.

ഒരു ക്ലബ് ഹൗസ് അനുഭവത്തിലെ ആകുലതകളും നിരീക്ഷണങ്ങളും

ഇന്നലെ (തിങ്കൾ – 8.6.2021) ക്ലബ് ഹൗസിലെ “ക്രിസ്ത്യൻ യുവത്വമേ ഇതിലേ” എന്ന് Hallway യിൽ ഞാനും ഒന്ന് കയറി നോക്കിയിരുന്നു. അവിടെ ‘abdul’ എന്ന പേരോട് കൂടിയ എന്നെ അധിക നേരം ഇരുന്ന് കേൾക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. കുറഞ്ഞ നേരം കേട്ട് കൊണ്ടിരുന്നപ്പോൾ തന്നെ മുസ്‌ലിംകളെ സംബന്ധിച്ച് എന്ത് മാത്രം അറപ്പും വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന പ്രചരണമാണ് ഇവർ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത് എന്നാലോചിച്ച് ഞാൻ അൽഭുതപെട്ടു പോയിരുന്നു. കാപ്പിപ്പൊടിയച്ചൻ്റെ വായിലൂടെയുള്ള വാർഷിക വയറിളക്കം കേൾക്കുവാനിടയായത് ഒഴിച്ച് നിർത്തിയാൽ ഇതാണ് എനിക്ക് നേരിട്ട് ഉണ്ടായ രണ്ടാമത്തെ അനുഭവം.

ഇസ്ലാമുമായി ബന്ധപ്പെട്ട് വല്ലാത്തൊരു ഭയം അവർക്കുണ്ട്. അതവരെ അലട്ടുന്നുണ്ട് എന്ന് വ്യക്തം. ഇസ്‌ലാമുമായി അവരുടേ അനുയായികൾ engage ചെയ്യുന്നത് പോലും അവർ ഭയപ്പെടുന്നു. ഇസ്ലാം അറിയുന്നത് പോലും ആശങ്കയോടെ കാണുന്ന ഒരു ജന വിഭാഗം. വീക്ഷണങ്ങളുടെ ആദാന പ്രദാനത്തിന്ന് വഴിയൊരുക്കാൻ സഹായിക്കുന്നതും, സഹിഷ്ണുത വളർത്തുന്നതും, അപരൻ്റെ കണ്ണിലൂടെ കൂടി ലോകത്തെ കാണുവാൻ എല്ലാവരെയും പ്രാപ്തരാക്കുന്നതുമായ മതാന്തര ചർച്ചകൾക്ക് ഒരിക്കൽ പോലും കേരളത്തിൽ മുൻകൈ എടുത്തിട്ടില്ലാത്ത, ആ വിഷയത്തിൽ ഭിന്ന മത വിഭാഗങ്ങളെ വിളിച്ചു കൂട്ടി ഒരു സിമ്പോസിയമോ സെമിനാറോ നടത്തിയ അനുഭവമില്ലാത്ത വളരെ അതാര്യമായ അടഞ്ഞ സമൂഹം. വല്ലാത്തൊരു ആത്മവിശ്വാസക്കുറവ് ഈ വിഷയത്തിൽ ക്രിസ്തീയ പൗരോഹിത്യം അനുഭവിക്കുന്നുണ്ടോ? അതാണോ അറപ്പുളവാക്കുന്ന വായിളക്കമയി പല രൂപത്തിൽ അവരുടെ സ്വകാര്യ വേദികളിൽ പൊട്ടിയൊലിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ?

ഒത്തിരി similaritieസും commonalitieസും പരസ്പരം പങ്കുവെക്കുന്ന രണ്ട് മതങ്ങളാണ് ഇസ്‌ലാമും ക്രിസതുമതവും. ആകെ വിത്യാസം, യേശു അദ്ദേഹത്തിന് മുമ്പ് വന്ന പ്രവാചകരെ പോലെ മനുഷ്യനായ പ്രവാചകനോ, അതല്ല അതുവരെയുള്ള ഒരു ബൈബിൾ പ്രവാചകരും പഠിപ്പിച്ചിട്ടില്ലാതിരുന്ന മനുഷ്യ രൂപം പൂണ്ട ദൈമോ ദൈവ പുത്രനോ? ആദാമും ഹവ്വയും ചെയ്തതെന്ന് പറയുന്ന, ഇസ്ലാമിക വീക്ഷണത്തിൽ ഇല്ലാത്ത, ആദി പാപത്തിൽനിന്നുള്ള മോചനത്തിന് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ആദമും ഹവ്വയും ഉൾപടെ യേശുവിന് മുമ്പ് വന്ന മുഴുവൻ ജനതതികളും പ്രവാചകരും ഒന്നും അറിയാതെ യേശു, കുരിശിലേറ്റപ്പെടെണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? അങ്ങനെ കുരിശിലേറ്റപ്പെട്ടുവോ? അങ്ങനെ മനുഷ്യരുടെ പാപ മുക്തിക്ക് കുരിശിലേറുവാൻ നിയോഗിതാനായവൻ എന്ന് ക്രിസ്തീയ സമൂഹത്താൽ വിശ്വസിക്കപ്പെടുന്നവൻ അതേ കുരിശിന്മേൽവെച്ച് “ദൈവമേ, ദൈവമേ നീ എന്നെ കൈവെടിഞതെന്തേ” എന്ന് ചോദിക്കുമായിരുന്നോ? യേശു കുരിശ് സംഭവത്തിന്ന് മുമ്പ്തന്നെ, ഇസ്ലാം മത വിശ്വാസികൾ പറയുന്നത് പോലെ ഉയർത്തപ്പെട്ടിരുന്നോ? കുരിശിൽ കിടന്നത് ഉറച്ച യഹൂദ മത വിശ്വാസിയും ചാരനുമായിരുന്ന യൂദാസ് ആയിരുന്നോ? കുരിശ് സംഭവത്തിന്ന് ശേഷം എന്ത് കൊണ്ട് യൂദാസിനെയും കാൺമാനില്ലാതായി? ഒറ്റു കൊടുക്കലിനും കുരിശ് സംഭവത്തിനുമിടയിൽ കേവലം ദിവസങ്ങൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ? അപ്പോഴേക്കും ചാരനായ ഈ ജൂതൻ പശ്ചാത്താപ വിവശനായി കുറ്റബോധത്താൽ കുരിശ് സംഭവം പോലും നടക്കുന്നതിന്നു മുമ്പേ, അതൊന്നും കാണുകപോലും ചെയ്തിട്ടില്ലാതിരിക്കെ ആത്മഹത്യ ചെയ്തുവെന്നോ!? എങ്കൽപ്പിന്നെ, അത്രയും സുവിദിതമകേണ്ടിയിരുന്ന ആ ആത്മഹത്യ എന്തേ മത്തായി ഒഴിച്ചുള്ള മറ്റൊരു സുവിശേഷത്തിലും പരാമർശ വിധേയമായില്ല!? കുരിശ് സംഭവ ശേഷം, ആ സംഭവത്തിലെ ഇസ്ലാമിക് വേർഷൻ വ്യക്തമാക്കുന്നത് പോലെ, രണ്ട് പേരെ കാണുവാനില്ലായിരുന്നുവെന്ന് വ്യക്തം. കുരിശ് സംഭവത്തിന്ന് മുമ്പേ ഉയർത്തപ്പെട്ട യേശുവിനെയും കുരിശിലേറ്റപ്പെട്ട യൂദാസിനേയും. കുരിശ് സംഭവം യേശുവിൻ്റെ തലയിലേറ്റിയവർ അതോടൊപ്പം തന്നെ ചരിത്രത്തിലില്ലാതായ യൂദാസിൻ്റെ നിഷ്‌ക്രമണം, അദ്ദേഹത്തെ കാണാതായപ്പോൾ ആത്മഹത്യായാക്കി മാറ്റിയതാണോ? വളരെ ന്യായമായ ചോദ്യങ്ങളാണ്?

യേശുവിന് ശേഷം യേശു തന്നെ പ്രവചിച്ച ചരിത്ര പുരുഷനായ പ്രവാചകനാണോ മുഹമ്മദ് ? അതല്ലാതെ മറ്റു വല്ലതുമാണോ?
ഇതാണ് ആകെയുള്ള വിത്യാസങ്ങളും അതിലെ ചോദ്യങ്ങളും. ഇതിൽ അവസാനത്തേതിലെ ശരി തെറ്റുകളും സത്യാസത്യവും മനസ്സിലാക്കിയാൽ മറ്റ് വിത്യാസങ്ങൾ സ്വാഭാവികമായി തന്നെ ഇല്ലാതായിത്തീരും. ഇരുമത വിഭാഗങ്ങൾക്കിടയിലും ഉണ്ടാവേണ്ട ബ്രിഡ്ജിങ്ങിന്ന് സഹായകമാകുമെന്ന് കരുതിക്കൊണ്ട് അത് സംബന്ധമായ ചില നിരീക്ഷണങ്ങൾ കൂടി ഇവിടെ പങ്ക് വെക്കുകയാണ്.

എങ്ങനെയാണ് യേശുവിൻ്റെയും ബൈബിൾ പറയുന്ന മുഴുവൻ പ്രവാചകരുടെയും ദേശവും ബൈബിൾ ചരിത്ര narration ൻ്റെ പശ്ചാത്തല ഭൂമിയും ആയ മധ്യ പൗരസ്ത്യ ദേശം ഏറെക്കുറെ പൂർണമായും മുഹമ്മദിൻ്റെ അന്ത്യ പ്രവാചകത്വവാദത്തെ സ്വീകരിച്ചത്? അല്ലെങ്കിൽ ആ വാദം തിരസ്കരിക്കുകയാണോ ചെയ്തത്? പ്രമാണങളും ചരിത്രവുമൊക്കെ മുന്നിൽ വെച്ച് ഓരോരുത്തരും സ്വതന്ത്രമായി പഠിക്കട്ടെ. സത്യത്തിൻ്റെ സാക്ഷാത്കാരം ആയിരിക്കണമല്ലോ എല്ലാവരുടെയും ലക്ഷ്യം. അതിനെ നാമാരും ഭയപ്പെടാൻ പോലും പാടില്ലല്ലോ? ഇരു മത വിഭാഗങ്ങളും പരലോക ജീവിതത്തിൽ വിശ്വസിക്കുന്നവരുമാണല്ലോ? യേശു പ്രവചിച്ചത് ചരിത്ര പുരുഷൻ അല്ലാത്ത, തികച്ചും subjective ആയി വിശേഷിപ്പിക്കപ്പെടുന്ന ഹോളി ghost നെയാണോ? അങ്ങനെ ചരിത്ര പുരുഷനല്ലാത്ത, തികച്ചും subjective ആയ വിഷയത്തെ കുറിച്ച് posterity യുടെ മാർഗദർശനത്തിന്ന് വേണ്ടി ആവർത്തിച്ചു പ്രവചിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? ഹോളി ghost പണ്ടെയുള്ളതും യേശുവിനോടപ്പം ഉണ്ടെന്നും വിശേഷിപ്പിക്കപ്പെട്ടതല്ലെ? ഹോളി ghost ലോകത്തിന് മുമ്പിൽ വന്ന് ഞാനാണ് യേശു പ്രവചിച്ച ആ ‘ചരിത്ര പുരുഷൻ’ എന്ന് പറഞ്ഞ് ആഗതനായോ? ഹോളി ghost മുഴുവൻ ലോകത്തിനും നീതിയുടെയും സത്യത്തിൻ്റെയും സാക്ഷിയായോ? മുഹമ്മദ് കൃത്യമായും ആ പ്രവചിക്കപ്പെട്ടവൻ അദ്ദേഹമാണ് എന്ന് അവകാശപ്പെട്ടിട്ടുണ്ടല്ലോ ? പഴയ നിയമത്തിലും തൻ്റെ ആഗമനത്തെ കുറിച്ച് പ്രവചനങ്ങൾ ഉണ്ടെന്ന് മുഹമ്മദും ഖുർആനും അവകാശപ്പെടുന്നുണ്ടല്ലോ? അതെത്രത്തോളം ശരിയാണ്? ഒരു സത്യാന്വേഷിക്ക് ആ അവകാശവാദങ്ങളെ അവഗണിക്കാൻ സാധിക്കുമോ? ആ അവകാശ വാദം എത്രത്തോളം സംഗതമാണ് ? സത്യമാണ്? പ്രവാചകത്വ വാദത്തിന്ന് മുമ്പേ തന്നെ സത്യസന്ധതക്ക് അറിയപ്പെട്ട മുഹമ്മദ് തൻ്റെ അന്ത്യ പ്രവാചകത്വ വാദത്തിലൂടെ വ്യാജം പറഞ്ഞുവെന്നാണോ വാദം? അങ്ങനെയുള്ള ഒരു വ്യാജവാദം എങ്ങനെയാണ് ബൈബിൾ ചരിത്ര narration ൻ്റെ പശ്ചാത്തല ഭൂമിയിലെ ഇസ്ഹാഖിൻ്റെയും ഇഷ്മായേലിൻ്റെയും പിൻമുറക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുവാനിടയായത്? അദ്ദേഹത്തിൽ ആദ്യം വിശ്വസിച്ച വ്യക്തി മക്കയിലെ ക്രിസ്ത്യൻ പുരോഹിതനും പണ്ഡിതനുമായിരുന്ന വറഖത് ബിൻ നൗഫൽ ആയിരുന്നല്ലോ? മക്കയിലായിരിക്കെ തന്നെ ആദ്യം വിശ്വസിച്ച രാജാവ് എത്യോപ്യയിലെ കൃസ്തീയ രാജാവ് ആയിരുന്ന നേഗസ് ആയിരുന്നല്ലോ? ആദ്യം വിശ്വസിച്ച ഗോത്രങ്ങളിൽ ഒന്ന് നജ്റാനിലെ കൃസ്തീയ ഗോത്രമായിരുന്നല്ലോ? ആദ്യം വിശ്വസിച്ച ജൂതൻ വേദങ്ങളിൽ പാണ്ഡിത്യം ഉണ്ടായിരുന്ന മദീനയിലെ അബ്ദുല്ല ബിൻ സലാം ആയിരുന്നല്ലോ? ഇതൊക്കെ, പരിഗണിക്കുമ്പോൾ മുഹമ്മദിൻ്റെ അന്ത്യ പ്രവാചകത്വ വാദം ഇപ്പോൾ നിലവിലുള്ള ബൈബിളിൽ പോലും കാണുവാൻ സാധിക്കുന്ന യേശുവും മോശയും യെശയ്യാവും സോളമനും ഹബകൂക്കുമൊന്നും പ്രവചിച്ചതല്ലെന്നും അത് വ്യാജമാണെന്നുമെന്ന വാദം എത്രത്തോളം യുക്തിപരമാണ്?, പ്രാമാണികമാണ്?
AD 325 ൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറ്റയിൻ വിളിച്ചു കൂട്ടിയ നികയ്യ കൗൺസിലിന് ശേഷം ക്രിസ്ത്യാനിറ്റിയിൽ രൂപപ്പെട്ട വിഭജനത്തിൽ പാശ്ചാത്യ ലോകത്ത് രൂപപ്പെട്ട ത്രിത്വവാദ ദൈവ സങ്കല്പത്തിന് വിരുദ്ധമായി Arian ൻ്റെ കീഴിൽ രൂപപ്പെട്ട ഏകത്വ (unitarianist) വാദികളായിരുന്നു മുഹമ്മദിൻ്റെ ആഗമന കാലത്ത് മധ്യ പൗരസ്ത്യദേശങ്ങളിൽ കൂടുതലായും ഉണ്ടായിരുന്നത് എന്ന ചരിത്ര വസ്തുത യും ഇതോടൊപ്പം കണക്കിലെടുക്കണം.

ഇതാണ് ആകെയുള്ള അടിസ്ഥാനപരമായ വിത്യാസങ്ങൾ. പ്രമാണങ്ങൾ വെച്ചും യുക്തി ബോധം ഉപയോഗിച്ചും ചരിത്രത്തിൻ്റെ വെളിച്ചത്തിലും ചർച്ച ചെയ്തു തീരുമാനത്തിലെത്താൻ സാധിക്കുമെന്ന് ഈയുള്ളവൻ പ്രതീക്ഷിക്കുന്ന വിത്യാസങ്ങൾ മാത്രമാണിത്. എന്താണ് ഇതിലെ സത്യമെന്ന് സ്വതന്ത്രമായി പഠിക്കുന്നവർ തീരുമാനിക്കട്ടെ. മാറ്റമില്ലാത്ത ഏക സത്യത്തിൻ്റെ സാർവ ലൗകികത, സാർവ്വകാലികത, സാർവ്വജനീനത, സത്യം അവതരിപ്പിക്കുന്നതിന്നു ദൈവം വിവേചന രഹിതമായി സ്വീകരിച്ച മനുഷ്യരിൽ നിന്നും മനുഷ്യരായ പ്രവാചകർ എന്ന മാർഗത്തിലെ ഏകത, സർവ പ്രവാചകരും ഒരുപോലെ പഠിപ്പിച്ച,സത്യ സാക്ഷാൽക്കാരം കൊണ്ടു ലക്ഷ്യം വെക്കുന്ന ദ്വിമാന സ്വഭാവത്തോട് കൂടിയ ഇഹലോക സൗഖ്യക്ഷേമം പരലോക മോക്ഷം എന്നിവയിലെ ഏകതാനത, അതിന്നു സമർപിച്ച വിശ്വാസത്തിലധിഷ്ടിതമായ കർമ പദ്ധതി, ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാവരും തുറന്നു ചിന്തിക്കട്ടെ. അടച്ചിട്ട പത്രങ്ങളായും വെള്ളം കടക്കാത്ത കമ്പാർട്ട്മെൻ്റകളായും information super highway യുടെ ഒത്ത നടുവിൽ ഇരിക്കുന്ന ഈ കാലത്ത് ജീവിക്കുവാൻ സാധിക്കുമോ? കോളേജ്കളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന ഭിന്ന മതസ്ഥരായ കുട്ടികൾ ഇടകലർന്ന് ജീവിക്കുന്നതും ആശയങ്ങൾ പരസ്പരം കൊള്ളക്കൊടുക്ക നടത്തുന്നതും തടഞ്ഞിടുവാൻ സാധിക്കുമോ? അങ്ങനെ തടഞ്ഞിടെണ്ടതുണ്ടോ? ഇരുണ്ട മധ്യകാല നൂറ്റാണ്ടുകളിൽ ചെയ്തത്പോലെയുള്ള അപനിർമിതികൾ ഇസ്‌ലാമിനെയും മുഹമ്മദിനെയും കുറിച്ച് ഈ കാലത്തും സൃഷ്ടിച്ചാൽ അത് എത്രത്തോളം ഫലപ്രദമാകും ?

ഞാൻ ആലോചിച്ചു പോകുകയായിരുന്നു. മുസ്ലിംകൾ അവരിലെ എല്ലാവിധ പിന്നോക്കാവസ്ഥയോടൊപ്പവും എന്ത് മാത്രം അവർഗീയരും നീതി ബോധമുള്ളവരും മാനവിക ബോധം പുലർത്തുന്നവരുമാണെന്ന്. ഈ ക്രിസ്ത്യൻ വിഭാഗം നടത്തുന്നത് പോലുള്ള വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന കാര്യം മുസ്ലിംകൾക്ക് ചിന്തിക്കുവാൻ പോലും സാധ്യമല്ല. അങ്ങനെ ചിന്തിക്കുന്നത് പോലും വിശ്വാസപരമായി തന്നെ അവർക്ക് പാപമാണ്.

കേരളത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്നും തുടർന്നുണ്ടായ പാലോളി കമ്മറ്റിയുടെ പഠനത്തിന്ന് ശേഷം സമർപ്പിക്കപ്പെട്ട ശുപാർശക്കും അനുസരിച്ച് ഉണ്ടായ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലെ സകല ക്രിസ്ത്യൻ സഭകളുടെയും എൽഡി എഫിലും യുഡിഎഫ്ഫിലും ഉള്ള സകല ക്രിസ്ത്യൻ രാഷ്ട്രീയ പാർട്ടികളുടെയം ഏകഖണ്ഡ സമീപനം എന്നെ അൽഭുതപ്പെടുത്തുകയാണ് ഉണ്ടായത്. അവരിൽ നീതി ബോധമുള്ളവർ ആരുമില്ലേ? അതോ, വർഗീയത കൊണ്ട് അന്ധമായതോ? നമ്മുടെ കൺ മുമ്പിലൂടെ കടന്നുപോയ കാര്യത്തിലെ സമീപനം പോലും ഇങ്ങനെയാണെങ്കിൽ ചരിതത്തിൽ നടന്ന കാര്യങ്ങളെ എങ്ങനെയൊക്കെ ഇവർ വളച്ചൊടിക്കുന്നുണ്ടാവുമെന്ന് ആലോചിച്ചു നോക്കുക. വല്ലാത്തൊരു ദുരന്തമാണ് കേരളം അഭിമുഖകരിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ.

Related Articles