Current Date

Search
Close this search box.
Search
Close this search box.

ഡൽഹി മാധ്യമ വേട്ട ഒന്നിച്ചലറണം!

സംഘ് ഫാഷിസം ഫണം വിടർത്തിയ ഭീകര സർപ്പമായി ഓരോ ഇന്ത്യക്കാരനു നേർക്കും വിഷം ചീറ്റുകയാണ്!

ഇരകളുടെ മാനിഫെസ്റ്റോയിൽ കെ.ഇ.എൻ പറഞ്ഞതുപോലെ ഫാഷിസം ഭാഷയിൽ പോലും എരിയുന്ന തിന്മയാണ്. സൗഹൃദങ്ങളെ പോലും അസാധ്യമാക്കുന്ന അൽപ്പത്തമാണ്. പൂക്കളങ്ങളെ പോലും കൊലക്കളങ്ങളാക്കുന്ന വെറുപ്പാണ്! ഭൂമിയിലെ ആർദ്രതകളിലും ആകാശത്തിൻ്റെ നീലിമകളിലും ഫാഷിസം ചെഞ്ചോര പുരട്ടും. കാറ്റിൻ്റെ കാലൊച്ചകൾക്കും കുഞ്ഞുങ്ങളുടെ അരുവിച്ചിരികൾക്കുമിടയിൽ നിന്നു പോലും ഫാഷിസം ത്രിശൂലങ്ങളുയർത്തും. ഇത്ര നാൾ ചളിയിൽ നിന്നു മാത്രം പിറന്ന പഴയ താമരകൾ ഇനി മുതൽ ചോരയിൽ നിന്നു മാത്രമേ പിറക്കുകയുള്ളൂ!

മുഖ്യധാരാ മാധ്യമങ്ങൾ പക്ഷെ തല താഴ്ത്തി കുനിഞ്ഞു നിന്ന് വിധേയത്വം കാട്ടും!

എന്നാൽ ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന മനുഷ്യപക്ഷ മാധ്യമങ്ങൾക്ക് ജനതയുടെ വിയോജിപ്പുകൾ ഉച്ചത്തിൽ പറഞ്ഞേ തീരു! അത് മാത്രമാണ് പ്രമുഖ ഇടതുപക്ഷ ഓൺലൈൻ വാർത്താ പോർട്ടൽ ന്യൂസ് ക്ലിക്, സ്വതന്ത്ര മാധ്യമങ്ങളായ ദ വയർ, കാരവൻ തുടങ്ങിയവ ചെയ്ത “കുറ്റം!”

നേരത്തേ മീഡിയ വൺ ചാനലിനോട് ചെയ്തതും ഇതു തന്നെ. സിദ്ദീഖ് കാപ്പനോട് ചെയ്തതും മറ്റൊന്നല്ല.

വർണ വ്യവസ്ഥിതിക്ക് കുട പിടിച്ച് രാഷ്ട്ര വ്യവഹാരങ്ങളിൽ ജാതിവിഷം കുത്തിവെക്കുകയാണിപ്പോൾ കാവൽ നായ്ക്കളുടെ “ധർമം!”

ചോദ്യങ്ങളുയർത്തലും നിരൂപണം ചെയ്യലും വിമർശിക്കലുമല്ല, അനുസരിക്കലും അടിമവേല ചെയ്യലുമാണ് കീഴാള “ധർമം!”

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൂച്ചുവിലങ്ങാണിത്. ഇഷ്ട ഭക്ഷണം കഴിക്കുകയും ഇഷ്ട വേഷം ധരിക്കുകയും ചെയ്യുന്നതിനെതിരെയുള്ള ആൾക്കൂട്ടാക്രമണങ്ങളുടെ മറ്റൊരു പതിപ്പ്! പ്രതികരിക്കുന്നവർക്കെതിരെ യു.എ.പി.എ/ രാജ്യദ്രോഹ ചാപ്പ!
മാധ്യമ അധ്യക്ഷന്മാർക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസും തടവറയും !

ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഭീകര പ്രസ്ഥാനം ആർ.എസ്.എസ് ഫാഷിസം തന്നെയാണെന്ന് തീർച്ചയായും ഇനിയും തിരിച്ചറിയാത്തവരില്ല!

Related Articles