Current Date

Search
Close this search box.
Search
Close this search box.

വെള്ളപ്പൊക്കത്തെ എങ്ങനെയാണ് ഡാമുകള്‍ നിയന്ത്രിക്കുന്നത്

കേരളത്തില്‍ അടുത്തുണ്ടായ പ്രളയത്തിന് പല കാരണവും പറഞ്ഞു കേള്‍ക്കുന്നു. പശ്ചിമ ഘട്ടത്തിന്റെ കാര്യം മുതല്‍ ഡാമുകള്‍ വരെ അതിനു കാരണമായി പറഞ്ഞു വരുന്നു. ലക്ഷ്യബോധമില്ലാത്ത വികസനവും ഒരു കാരണമായി പറയുന്നുണ്ട്. അതിലൊന്ന് ഡാമുകളുമായി ബന്ധപ്പെട്ടതാണ്. ഡാമുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ചില്ല എന്ന ആരോപണം പല സ്ഥലത്തു നിന്നും ഉയര്‍ന്നു വരുന്നു. ഡാമുകള്‍ മൂന്ന് കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.

ഒന്ന് വൈദ്യുതി ഉത്പാദനത്തിന്. മറ്റൊന്ന് ജലസേചനം, മൂന്നാമത്തേത് വെള്ളപ്പൊക്ക നിയന്ത്രണം. ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്കും ഡാമുകള്‍ ഉപയോഗിക്കുന്നു എന്നത് നമുക്ക് സുപരിചിതമാണ്. മൂന്നാമത്തെതില്‍ ഡാമുകളുടെ സ്ഥാനമെന്ത് എന്ന് പലരും ചോദിച്ചു കൊണ്ടിരിക്കുന്നു. പ്രളയ നിയന്ത്രണത്തില്‍ ഡാമുകളുടെ സ്ഥാനം നാം തീരെ അവഗണിക്കുന്നു എന്നത് കൂടി ചേര്‍ത്ത് പറയണം.

ഡാമുകളില്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ഒരളവുണ്ട്. അതിലപ്പുറം വെള്ളം വന്നാല്‍ തുറന്നു വിടേണ്ടി വരും. ഈ വിഷയവുമായി അംഗീകരിക്കപ്പെട്ട നിയമം മണ്‍സൂണ്‍ കാലത്തിനു മുമ്പ് ഡാമിലെ വെള്ളം ഒരു പരിധി വരെ തുറന്നു വിട്ടു മഴയെ ഉള്‍ക്കൊള്ളാന്‍ ഡാമുകള്‍ സജ്ജമാക്കുക എന്നതാണ്. പിന്നീട് കൂടി വരുന്ന വെള്ളം സമയാ സമയങ്ങളില്‍ പുറത്തു വിടുക എന്നതാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നിയമം. ഉദാഹരണമായി തായ്ലന്‍ഡില്‍ മഴക്കാലത്തിനു മുമ്പ് ഡാമുകളുടെ അറുപതു ശതമാനത്തോളം സ്ഥലം മഴ വെള്ളത്തിനായി സജ്ജമാക്കും. വൈദ്യുതിയുടെ പേരില്‍ പരമാവധി വെള്ളം ഡാമുകളില്‍ സൂക്ഷിച്ചു എന്നതാണ് കേരളം ചെയ്തത്.

അതിലവരെ കുറ്റം പറയാന്‍ കഴിയില്ല. കേരളത്തിലെ മഴയുടെ രീതി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്നത് ഡാമുകളില്‍ പരമാവധി വെള്ളം നിലനിര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചു കാണും. ഈ നിലപാട് കാരണം കേരളത്തിന് സംഭവിച്ച നാശ നഷ്ടങ്ങള്‍ ഊഹിക്കുന്നതിലും അപ്പുറമാണ്. തകര്‍ന്നു പോയ സംസ്ഥാനം തിരിച്ചു പിടിക്കാന്‍ ചെലവഴിക്കേണ്ട ഊര്‍ജവും സമ്പത്തും ഡാമുകളില്‍ നിന്നും ലഭിക്കുമെന്ന് കരുതിയിരുന്ന ഊര്‍ജത്തിന്റെ എത്രയോ മടങ്ങാണ്.

അതിനു പരിഹാരം മണ്‍സൂണ്‍ കാലത്തിനു മുമ്പ് (കേരളത്തല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും) ഡാമുകളില്‍ മുപ്പതു ശതമാനം സ്ഥലം കണ്ടെത്തുക എന്നതാണ്. വെള്ളം കൂടി വരുമ്പോള്‍ ക്രമേണ ഒഴുക്കി കളയാനും സാധിക്കുന്നു. അറബി കടല്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളില്‍ രൂപപ്പെടുന്ന കാറ്റാണ് കേരളത്തിലെ മഴയെ നിയന്ത്രിക്കുന്നത്.

അത്തരം കാറ്റുകളെ കുറിച്ച് മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ല. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് അതിനു സാധ്യമാകുക. മഴ ഉണ്ടോ ഇല്ലേ എന്നതിനേക്കാള്‍ നല്ലതു ഡാമുകളുടെ വെള്ളം കുറച്ചു മഴയ്ക്ക് വേണ്ടി തയ്യാറാകുക എന്നത് തന്നെയാണ്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതു പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇത്തരം നടപടികള്‍ ഉത്തമമാണ്.

അതെസമയം ചിലര്‍ ഡാമുകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നു. ഡാമുകള്‍ ഉപകാരപ്രദമാണ് എന്നതില്‍ നമുക്ക് രണ്ടു അഭിപ്രായമില്ല. ഡാമുകളില്‍ വെള്ളം കുറഞ്ഞാല്‍ നഷ്ടമാകുന്ന ഊര്‍ജത്തേക്കാള്‍ ഭീകരമാണ് വെള്ളം അധികരിച്ചാല്‍ ഉണ്ടാകുന്നത്. നഷ്ടപ്പെടുന്ന ജീവവും സ്വത്തും വെച്ച് നോക്കിയാല്‍ വെള്ളം കുറച്ചാല്‍ ഉണ്ടാകുന്ന ഊര്‍ജനഷ്ടം കുറവാണ്.

water management policies for reservoirs എന്നത് സര്‍ക്കാരും ജനങ്ങളും പെട്ടെന്ന് പരിഗണിക്കേണ്ട ഒന്നാണ്. ലോക ഊര്‍ജത്തില്‍ ഹൈഡ്രോ പവര്‍ വഴി ലഭിക്കുന്ന ഊര്‍ജം 16.6 ശതമാനം മാത്രമാണ്. പരമ്പരാഗത വഴികളില്‍ നിന്നും മാറി നടക്കാന്‍ നാം തയാറാകണം. സോളാര്‍, കാറ്റ്, തിരമാല എന്നിവടങ്ങളില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിക്കണം. സോളാര്‍ കൊണ്ട് നമ്മുടെ ഒരു വിമാനത്താവളം(സിയാല്‍) തന്നെ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നു എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

reservoir water management പോളിസീസ് എന്നത് പെട്ടെന്ന് നടപ്പാക്കേണ്ട കാര്യമാണ്. ഇപ്പോള്‍ ഡാമുകള്‍ വൈദ്യുതി,പി.ഡബ്ല്യു.ഡി,ജല വകുപ്പുകളുടെ കീഴിലാണ്. സംസ്ഥാന അണക്കെട്ട് സുരക്ഷ സമിതിയുടെ നിയന്ത്രണം കൂടി ഡാമുകളുടെ കാര്യത്തില്‍ ആവശ്യമാണ്, സംസ്ഥാന സര്‍ക്കാര്‍, the State Dam Security Authority , the National Water Commission എന്നിവര്‍ ചേര്‍ന്ന് ചില കടുത്ത തീരുമാനങ്ങള്‍ ഡാമുകളുടെ കാര്യത്തില്‍ കൈക്കൊള്ളണം. അങ്ങിനെ വന്നാല്‍ മാത്രമേ ഇപ്പോള്‍ കേരളം അഭിമുഖീകരിച്ചതു പോലുള്ള ദുരന്തങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കൂ.

(Mathew Abraham is a Principal Scientist (retired) from the Indian Council of Agricultural Research)

അവലംബം: ദി ഹിന്ദു
വിവ: അബ്ദുസ്സമദ് അണ്ടത്തോട്

Related Articles