Current Date

Search
Close this search box.
Search
Close this search box.

ദൈവത്തെ അറിയാന്‍ ആത്മീയതയുടെ ആറാം ഇന്ദ്രിയം

‘തത്വചിന്തകരുടെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കു പുറമെ ആറാമത്തെ ഒരു ഇന്ദ്രിയം കൂടിയുണ്ട്. നമുക്കതിനെ ആത്മീയത എന്നു വിളിക്കാം. ബാഹ്യേന്ദ്രിയങ്ങള്‍ക്ക് അവയുടേതായ ഒരു സംവേദന മണ്ഡലമുണ്ട്. അതിനകത്തുള്ള വസ്തുതകളെ മാത്രമേ അവയ്ക്ക് അറിയാനാവുകയുള്ളൂ. കണ്ണിന് ദൃശ്യവസ്തുക്കള്‍, കാതിന് ശ്രാവ്യ വസ്തുക്കള്‍ എന്നിങ്ങനെ.

ഇതു പോലെ,അന്തരിന്ദ്രിയത്തിനും ഒരു സവിശേഷ മണ്ഡലമുണ്ട്.

പഞ്ചേന്ദ്രിയങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ടവന് അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സംവേദനം നഷ്ടപ്പെടും.മറ്റൊരിന്ദ്രിയം, അതെത്ര തീക്ഷ്ണതയുള്ളതായാലും നഷ്ടപ്പെട്ടതിനു പകരം നില്‍ക്കില്ല. അതുപോലെ ആത്മീയേന്ദ്രിയം നഷ്ടപ്പെട്ട ഒരാള്‍ക്ക് അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും നഷ്ടപ്പെടും. മറ്റൊരിന്ദ്രിയം, അതെത്ര ശക്തിയുള്ളതായാലും അതിനു പകരം നില്‍ക്കില്ല.

മാത്രമല്ല, ആത്മീയേന്ദ്രിയം നഷ്ടപ്പെട്ട ഒരാള്‍ക്ക് അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഇല്ലാതാവും. അത്തരം കാര്യങ്ങളെ സങ്കല്‍പിക്കാനോ അംഗീകരിക്കാനോ അയാള്‍ക്ക് സാധ്യമാവില്ല.

അന്ധന് നിറങ്ങളും ദൃശ്യങ്ങളും അന്യമായിരിക്കുന്നതു പോലെ, ബധിരന്ശബ്ദമുഖരിതമായ ലോകം ശ്മശാനം കണക്കെമൂകമായിരിക്കുന്നതു പോലെ, ആത്മീയേന്ദ്രിയം ഇല്ലാത്തവര്‍ക്ക് അതീന്ദ്രിയ ലോകത്തേയും അംഗീകരിക്കാനാവില്ല.

ആത്മീയ ലോകത്തെയും മതപരമായ ആശയ സങ്കല്‍പങ്ങളെയും ദു:ശ്ശാഠ്യത്തോടെ അവര്‍ നിഷേധിച്ചു കൊണ്ടിരിക്കും’

വിഖ്യാത പണ്ഡിത പ്രതിഭ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടേതാണ് ഉപര്യുക്ത വാക്കുകള്‍. അദ്ദേഹം തന്റെ ‘മുസ് ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും’ എന്ന ഗ്രന്ഥത്തില്‍ എഴുതിയത്.

Related Articles