ലഖ്നോ: ഹാഥറസ് ഗൂഢാലോചന കേസില്‍ യു.പി പൊലീസ് ജയിലിലടച്ച മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് കൃഷ്ണ പഹല്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നെങ്കിലും വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി. സിങ്, ഇഷാന് ഭഗല് എന്നിവരാണ് സിദ്ദീഖ് കാപ്പന് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്. ഹൈകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് സിദ്ദീഖ് കാപ്പന്.
ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ട കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാപ്പനെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp