വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ അരീഹയുടെ പടിഞ്ഞാറ് അല്മുഅര്റാജാത് മേഖലയില്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തിലാണ് നിരവധി ഫലസ്തീന് ആട്ടിടയന്മാര്ക്ക് പരിക്കേറ്റത്. അതേസമയം, ഗസ്സ മുനമ്പിലെ താമസക്കാര്‍ക്ക് ഇസ്രായേലില്‍ പ്രവര്‍ത്തനാനുമതിക്കുള്ള ക്വാട്ട വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ് മരവിപ്പിച്ചു.
മഫീഊത് സെറ്റില്മെന്റില്ലെ ശുബ്ബാനുത്തിലാല് എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടം കുടിയേറ്റക്കാര്‍ ശനിയാഴ്ച വൈകുന്നേരം അറബ് അല്മലീഹാത് കുടുംബത്തിലെ ഇടയാന്മാരെ ആക്രമിക്കുകയും, അധിനിവേശ സൈന്യത്തിന്റെ സംരക്ഷണത്തോടെ അവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടലില്‍ അറബ് അല്മലീഹാത് കുടുംബത്തിലെ അഞ്ച് യുവാക്കളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ചികിത്സക്കായി അരീഹയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp