ദമസ്കസ്: തലസ്ഥാനമായ ദമസ്കസിലേക്ക് ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകള്‍ ഇന്നലെ രാത്രി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സിറിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദമസ്കസിന്റെ ദക്ഷിണഭാഗത്തെ ചില കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച്, അധിനിവേശ സിറിയന്‍ ഗൊലന് ദിശയില്‍ നിന്ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലബനീസ് ഹുസ്ബുല്ല മിലിഷ്യകളെയും സിറിയന്‍ ഭരണകൂടത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും വിന്യസിച്ചിരിക്കുന്ന അല്‍ കിസ്വ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ബോംബാക്രമണമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU