കാബൂള്‍: റോയിറ്റേഴസ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീഖിയുടെ മരണത്തില്‍ താലിബാനെതിരെ കുടുംബം ഐ.സി.സിയില്‍ ( International Criminal Court) പരാതി നല്കി. സിദ്ധീഖിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് അവി സിങാണ് ഇക്കാര്യം അറിയിച്ചത് -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഡാനിഷ് സിദ്ധീഖിക്ക് സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ മനുഷത്വത്തിനെതിരായ കുറ്റകൃത്യങ്ങളെയും യുദ്ധക്കുറ്റങ്ങളെയും അഭിസംബോധന ചെയ്യുന്ന കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഞങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ശരീരം വികൃതമാക്കപ്പെടുകയും ചെയ്തതിന് മതിയായ സ്വതന്ത്ര തെളിവുകളുണ്ട് -അവി സിങ് പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രതിസന്ധി പകര്‍ത്തിയതിന് 2018ല്‍ പുലിറ്റ്സര്‍ സമ്മാനം നേടിയ സിദ്ധീഖി കഴിഞ്ഞ ജൂലൈയിലാണ് കൊല്ലപ്പെടുന്നത്. ദക്ഷിണ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബുല്ഡോക് ജില്ലയില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനടെയാണ് സിദ്ധീഖി കൊല്ലപ്പെട്ടത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj