Current Date

Search
Close this search box.
Search
Close this search box.

ഹൂതികളെ സഹായിക്കുന്ന ശൃംഖലകള്‍ക്ക് യു.എസിന്റെ പുതിയ ഉപരോധം

വാഷിങ്ടണ്‍: യമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അനധികൃത ശൃംഖലയിലെ അംഗങ്ങള്‍ക്കെതിരെ പുതിയ ഉപരോധവുമായി യു.എസ്. യമനില്‍ തുടരുന്ന യുദ്ധത്തില്‍ സംഘടനയുടെ പങ്കാളിത്തവും, യു.എസിന്റെ ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് നേരെ അടുത്തിടെ നടത്തിയ ഡ്രോണ്‍ ആക്രമണവും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഹൂതികളുടെ ആക്രമണങ്ങളെ പിന്തുണച്ച് കോംപ്ലക്‌സ് ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഇന്റര്‍മീഡിയറീസ് വഴി പത്ത് മില്യണിലധികം ഡോളര്‍ യമന് ശൃംഖല കൈമാറിയതായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച വ്യക്തമാക്കി.

ഹൂതികളെ സഹായിക്കുന്നതിന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളില്‍ പെട്രോളിയവും മറ്റ് ചരക്കുകളും കടത്തുന്ന ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ശാഖയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന മുന്‍നിര കമ്പനികളെയും കപ്പലുകളെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം.

നശീകരണോന്മുഖമായ സംഘട്ടനം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും, ഹൂതി നേതാക്കള്‍ യമനിലെ അയല്‍പ്രദേശത്തേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും, നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. അതേസമയം, യമനിലെ മില്യണ്‍കണക്കിന് സിവിലിയന്‍ നാടുവിടുകയും, പട്ടിണിയിലാവുകയും ചെയ്തിരിക്കുന്നു -ട്രഷറി അണ്ടര്‍ സെക്രട്ടറി ബ്രെയാന്‍ ഇ നെല്‍സണ്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles