Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സലാഹ് സുല്‍ത്താനെ വിട്ടയക്കണം -മനുഷ്യാവകാശ സംഘടനകള്‍

കൈറോ: രാഷ്ട്രീയ തടവുകാരനായ സലാഹ് സുല്‍ത്താന് ആരോഗ്യ പരിചരണം നല്‍കുകയോ അല്ലെങ്കില്‍ ഉടന്‍ വിട്ടയക്കുകയോ ചെയ്യണമെന്ന് 19 മനുഷ്യാവകാശ സംഘടനകള്‍ ഈജിപ്ത് ഭരണകൂടത്തോട് ബുധനാഴ്ച ആവശ്യപ്പെട്ടു. സലാഹ് സുല്‍ത്താനെ സന്ദര്‍ശിച്ച ബന്ധു ആരോഗ്യനില ഗുരുതരമാണെന്ന് അടുത്തിടെ അറിയിച്ചിരുന്നു.

2020 ജൂണിലാണ് യു.എസിലെ നിയമാനുസൃത സ്ഥിര താമസക്കാരനായ സലാഹ് സുല്‍ത്താനെ കാണാതാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ ഭരണകൂടം കാണിച്ച പീഡനത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും എതിരെ സലാഹ് സുല്‍ത്താന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ കേസ് ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണിത്. ന്യായമായ വിചാരണയുടെ ലംഘനവും നീണ്ട നടപടിക്രമങ്ങളും മൂലം അദ്ദേഹം നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

‘സ്വന്തം ഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍, രണ്ട് ജയില്‍ ഗാര്‍ഡുകള്‍ സലാഹിനെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകായിരുന്നു’ -അടുത്തിടെ ജയില്‍ സന്ദര്‍ശിച്ച കുടുംബം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പറഞ്ഞു.

2021ല്‍ ആഗ്‌സറ്റിലും ഡിസംബറിലും 2022 ജനുവരിയിലും ഹ്രസ്യമായ ജയില്‍ സന്ദര്‍ശനത്തിന് ഈജിപ്ഷ്യന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ സലാഹ് സുല്‍ത്താന്റെ ജയില്‍ വാസ സ്ഥലത്തെ സംബന്ധിച്ച് ജയില്‍ ഗാര്‍ഡുകള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles