ട്രിപളി: പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. തലസ്ഥാനമായ ട്രിപളിയില്‍ വെച്ച് തോക്കുധാരി വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഇടക്കാല പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വൃത്തങ്ങള്‍ അള്ജസീറയോട് പറഞ്ഞു.
കാറിന്റെ കണ്ണാടിയില്‍ വെടിയുണ്ട തറച്ചെങ്കിലും പ്രധാനമന്ത്രിയും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലിബിയന്‍ ചീഫ് പ്രോസി്യൂട്ടര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം റോയിറ്റേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
????വാര്‍ത്തകള്‍ വാട്സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0