Current Date

Search
Close this search box.
Search
Close this search box.

യു.എസ്, ഈജിപ്ത് നയതന്ത്ര ചര്‍ച്ച ആരംഭിച്ചു

വാഷിങ്ടണ്‍: യു.എസ്, ഈജിപ്ത് ഉന്നത നയതന്ത്രജ്ഞരുടെ കൂടിക്കാഴ്ച ആരംഭിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയും തമ്മില്‍ വാഷിങ്ടണില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. അല്‍ജസീറ തിങ്കളാഴ്ചയാണ് വാര്‍ത്തി റിപ്പോര്‍ട്ട് ചെയ്തത്. ഉഭയകക്ഷി ബന്ധം, മനുഷ്യാവകാശങ്ങള്‍, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ഉള്‍പ്പെടെ വിവിധ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.

ഈജിപ്ത്, യു.എസ് നയതന്ത്രജ്ഞര്‍ സുഡാനിലെ സൈനിക അട്ടിമറി, ഇറാനുമായി ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് ബ്ലിങ്കന്‍ ശുക്‌രിക്കൊപ്പമുളള വാര്‍ത്ത സമ്മേളനത്തില്‍ തിങ്കളാഴ്ച പറഞ്ഞു. മെയ് മാസത്തില്‍ ഗസ്സയില്‍ ഇസ്രായേലും ഫലസ്തീനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്തിയ ഈജിപ്തിന്റെ പങ്കിനെ ഉന്നത യു.എസ് നയതന്ത്രജ്ഞന്‍ പ്രശംസിച്ചു.

മനുഷ്യാവകാശങ്ങളില്‍ പ്രകടവും ശാശ്വതവുമായ പുരോഗതി കൈവരിക്കേണ്ടത് നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്. യു.എസ് അത്തരം ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബൈഡന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles