Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി കലാപ കേസ്: മൂന്ന് പൗരത്വ പ്രക്ഷോഭകര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത പൗരത്വ വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥിതയും എസ്.ഐ.ഒ ദേശീയ സെക്രട്ടറിയുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്കാണ് ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊലിസ് പിന്തുണയോടെ അരങ്ങേറിയ മുസ്ലിം വിരുദ്ധ വംശീയാതിക്രമത്തിന് നേതൃത്വം നല്‍കി എന്നതായിരുന്നു മൂവര്‍ക്കെതിരെയുമുള്ള കുറ്റം. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഒരു വര്‍ഷത്തോളമായി ഇവര്‍ വിചാരണ തടവുകാരായി ജയിലിലായിരുന്നു.

ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സമര നായകര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പൊലിസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഇത്തരത്തില്‍ നിരവധി പൗരത്വ സമര നായകര്‍ വിവിധ കേസുകളില്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെയെല്ലാം ഡല്‍ഹി പൊലിസ് പകപോക്കല്‍ നടപടികളുടെ ഭാഗമായി വ്യാജ കേസുകളാണ് ചുമത്തിയത് എന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

Related Articles