Current Date

Search
Close this search box.
Search
Close this search box.

കാശി ഗ്യാൻവാപി മസ്ജിദ് -സംഘ്പരിവാർ പദ്ധതിക്ക് ജുഡീഷ്യറി കൂട്ട്നിൽക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: കാശി ഗ്യാന്‍വ്യാപി പള്ളി സമുച്ചയത്തില്‍ സര്‍വ്വേക്ക് അനുമതി നൽകിയ വാരണസി കോടതി ഉത്തരവ് ഹിന്ദുത്വ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. പുരാവസ്തു വകുപ്പിനെ ഉപയോഗപ്പെടുത്തി മുസ്ലിം പൈതൃക സ്ഥലങ്ങളെയും സ്മാരകങ്ങളെയും കൈയടക്കാനുള്ള സംഘ് പരിവാർ പദ്ധതിയുടെ പ്രചാരകരാവുകയാണ് കോടതികൾ ചെയ്യുന്നത്.

ബാബരി വിധിയിലൂടെ ഇന്ത്യൻ ജുഡീഷ്യറിയുടെ സംഘ് വിധേയത്വം രാജ്യം കണ്ടതാണ്. കാശി, മധുര, ആഗ്ര എന്നിങ്ങനെ സംഘ് പരിവാറിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കാൻ  നിയമ സംവിധാനങ്ങളും കൂട്ടു നിൽക്കുമ്പോൾ യഥാർത്ഥത്തിൽ തകരുന്നത് നിയമ സംവിധാനത്തോടുള്ള പൗരൻമാരുടെ വിശ്വാസമാണ്. ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള സാമൂഹിക പ്രക്ഷോഭങ്ങൾ ശക്തമാക്കിയില്ലെങ്കിൽ മറ്റൊരു ബാബരിയായിരിക്കും  സംഭവിക്കുക.

Related Articles