Current Date

Search
Close this search box.
Search
Close this search box.

അഭയാർഥികളെ തിരികെ കൊണ്ടുവരുന്നതിൽ പ്രതിബന്ധമായി യു.എസ് -ബശ്ശാർ അൽ അസദ്

ദമസ്കസ്: യുദ്ധം മൂലം അഭയാർഥികളായ അഞ്ച് ദശലക്ഷത്തിലധികം പേരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് യു.എസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന് സിറിയൻ പ്രസി‍ഡന്റ് ബശ്ശാർ അൽ അസദ്. യു.എസ് ഉപരോധത്തെയും, അഭയാർഥി വിഷയത്തിൽ യു.എന്നിലും അയൽ രാജ്യങ്ങളിലും സമ്മർദ്ദം ചെലുത്തുന്ന നടപടികളെയും ബശ്ശാർ അൽ അസദ് കുറ്റപ്പെടുത്തി.

ഇവിടെ ​ഒരുപാട് പ്രതിബന്ധങ്ങളുണ്ട് -റഷ്യയുടെ സഹകരണത്തോടെ ദമസ്കസിൽ നടന്ന കോൺഫറൻസ് ഉദ്ഘാടനത്തിൽ പ്രസി‍ഡന്റ് ബശ്ശാർ അൽ അസദ് പറഞ്ഞു. 5.6 മില്യൺ അഭയാർഥികളെ സ്വീകരിച്ച സിറിയൻ അയൽരാജ്യങ്ങളും, യൂറോപ്യൻ യൂണിയനും, അമേരിക്കയും ബുധനാഴ്ച നടന്ന  കോൺഫറൻസ് ബഹ്ഷികരിച്ചു.

Related Articles