Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ വഞ്ചിക്കുന്ന രാഷ്ട്രങ്ങളോട് ചരിത്രം ദയ കാണിക്കില്ല: ഹനിയ്യ

ഗസ്സ സിറ്റി: ഇസ്രായേലുമായി കൂട്ടുകൂടി ഫലസ്തീനെ വഞ്ചിക്കുന്ന അറബ് രാജ്യങ്ങളോട് ചരിത്രം യാതൊരു ദയാദാക്ഷിണ്യവും കാണിക്കില്ലെന്ന് ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. അടുത്തിടെ യു.എ.ഇയും, ബഹ്‌റൈനും ഇസ്രായേലുമായുണ്ടാക്കിയ കരാറിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നടത്തുന്ന ഏത് ഇടപാടും ആ രാജ്യത്തിന് ഭീഷണി സൃഷ്ടിക്കും- ഹനിയ്യ പറഞ്ഞു. മിഡിലീസ്റ്റ് ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്രായേലി നേതാക്കളെ അവരെക്കാള്‍ നന്നായി നമുക്കറിയാം. അവര്‍ എങ്ങിനെയാണ് ചിന്തിക്കുകയെന്നും ഞങ്ങള്‍ക്കറിയാം. കാരണം, ഇറാനുമായി അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈനികവും സാമ്പത്തികവുമായ പുതിയ ചുവടുവെപ്പാണ് ഇസ്രായേലിന്റെ ഏക താല്‍പര്യംമെന്ന് യു.എ.ഇയിലെ സഹോദരങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ കരാറുകളുടെ ഭാഗമായി ഈ മേഖലകള്‍ നിങ്ങള്‍ക്ക് നഷ്ടമാകും’ അദ്ദേഹം പറഞ്ഞു.

നിങ്ങളെ അതിനുള്ള ഒരു പ്രവേശനകവാടമായാണ് ഇസ്രായേല്‍ ഉപയോഗിക്കുക. യു.എ.ഇയെ ഒരു ലോഞ്ച്പാഡായി ഉപയോഗിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ കരാറില്‍ നിന്നും യു.എ.ഇ സ്വയം പിന്‍വാങ്ങുന്ന ദിവസത്തെയാണ് ഇനി ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്റെ ലക്ഷ്യത്തെ പിന്തുണച്ച സഹോദരന്മാര്‍ എന്നാണ് എമിറാത്തികളെ ഹനിയ്യ വിശേഷിപ്പിച്ചത്.

 

Related Articles