Current Date

Search
Close this search box.
Search
Close this search box.

അറബ് ലീഗുമായുള്ള ബന്ധം പുന:പരിശോധിക്കാനൊരുങ്ങി ഫലസ്തീന്‍

ഗസ്സ സിറ്റി: അറബ് ലീഗുമായുള്ള ബന്ധം പുന:പരിശോധിക്കാനൊരുങ്ങി ഫലസ്തീന്‍. ഇക്കാര്യമാവശ്യപ്പെട്ട് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കത്ത് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇയും പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഫലസ്തീന്‍ നേതൃത്വത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ഫലസ്തീന്‍ അടക്കമുള്ള അറബ് രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടനയാണ് അറബ് ലീഗ്. 22 അംഗരാജ്യങ്ങളുള്ള ലീഗിന്റെ ആസ്ഥാനം കൈറോവാണ്. അറബ് നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി അറബ് ലീഗ് മാറി, അറബ് രാജ്യങ്ങളുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനവും അറബ് ലീഗ് സ്ഥാപനത്തിന്റെ പരാജയവുമാണിതെന്നും ബഹ്‌റൈന്‍-ഇസ്രായേല്‍ കരാറിനെ പരാമര്‍ശിച്ച് ഷത്വിയ്യ പറഞ്ഞു. മന്ത്രിസഭ യോഗത്തിലാണ് ്‌ദ്ദേഹം ഇക്കാര്യമുണര്‍ത്തിയത്. കഴിഞ്ഞയാഴ്ച നടന്ന അറബ് ലീഗ് മന്ത്രിമാരുടെ യോഗത്തില്‍ യു.എ.ഇ കരാറിനെ അപലപിക്കാനുള്ള ഫലസ്തീന്റെ പ്രമേയം പാസാക്കിയിരുന്നില്ല.

 

Related Articles